ഇനി നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ ആരവം ! വിജയിച്ചവര്‍ 14 ദിവസത്തിനകം നിയമസഭാംഗത്വം രാജിവയ്ക്കണം

കെ. ​​​ഇ​​​ന്ദ്ര​​​ജി​​​ത്ത്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ ആ​​​ര​​​വ​​​മ​​​ട​​​ങ്ങി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ നി​​​യ​​​മ​​​സ​​​ഭാ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഒ​​​രു​​​ക്ക​​​ങ്ങ​​​ളു​​​ടെ തി​​​ര​​​ക്കി​​​ലേ​​​ക്കു വീ​​​ണ്ടും കേ​​​ര​​​ളം. ലോ​​​ക്സ​​​ഭ​​​യി​​​ലേ​​​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട നാ​​​ല് നി​​​യ​​​മ​​​സ​​​ഭാം​​​ഗ​​​ങ്ങ​​​ളു​​​ടേ​​​ത് അ​​​ട​​​ക്കം സം​​​സ്ഥാ​​​ന​​​ത്ത് ആ​​​റി​​​ട​​​ത്തെ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ള്ള ഒ​​​രു​​​ക്ക​​​ങ്ങ​​​ളാ​​​ണു തു​​​ട​​​ങ്ങി​​​യ​​​ത്.

ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വി​​​ജ​​​യി​​​ച്ച​​​വ​​​രു​​​ടെ വി​​​ജ്ഞാ​​​പ​​​നം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ ഇ​​​ന്നു പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കും. വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു ക​​​ഴി​​​ഞ്ഞാ​​​ൽ 14 ദി​​​വ​​​സ​​​ത്തി​​​ന​​​കം നി​​​യ​​​മ​​​സ​​​ഭാം​​​ഗ​​​ത്വം രാ​​​ജി​​​വ​​​യ്ക്ക​​​ണം. പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലും നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലും ഒ​​​രേ സ​​​മ​​​യം ഇ​​​ര​​​ട്ട​​​പ്പ​​​ദ​​​വി വ​​​ഹി​​​ക്കു​​​ന്ന​​​തു വി​​​ല​​​ക്കി​​​ക്കൊ​​​ണ്ടു​​​ള്ള പ്രൊ​​​ഹി​​​ബി​​​ഷ​​​ൻ ഓ​​​ഫ് സൈ​​​മ​​​ൾ​​​ട്ടേ​​​നി​​​യ​​​സ് മെ​​​ന്പേ​​​ഴ്സ് റൂ​​​ളി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് രാ​​​ജി സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട​​​ത്.

എ​​​ന്നാ​​​ൽ, വി​​​ജ​​​യി​​​ച്ച എം​​​എ​​​ൽ​​​എ​​​മാ​​​ർ​​​ക്ക് ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​നി​​​ട​​​യി​​​ൽ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ​​​ത്തു​​​ന്ന​​​തി​​​നു നി​​​യ​​​മ​​​പ​​​ര​​​വും സാ​​​ങ്കേ​​​തി​​​ക​​​വു​​​മാ​​​യ ത​​​ട​​​സ​​​മി​​​ല്ല. 27നു ​​​നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ ബ​​​ജ​​​റ്റ് സ​​​മ്മേ​​​ള​​​നം ആ​​​രം​​​ഭി​​​ക്കു​​​ന്പോ​​​ൾ സ​​​ഭാ ന​​​ട​​​പ​​​ടി​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാം. രാ​​​ജി​​​വ​​​ച്ചാ​​​ൽ ആ​​​റു മാ​​​സ​​​ത്തി​​​ന​​​കം ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ച​​​ട്ട​​​ത്തി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്. സ​​​ഭ​​​യു​​​ടെ കാ​​​ലാ​​​വ​​​ധി തീ​​​രാ​​​ൻ ഒ​​​രു വ​​​ർ​​​ഷ​​​ത്തി​​​നു താ​​​ഴെ സ​​​മ​​​യം മാ​​​ത്ര​​​മാ​​​ണെ​​​ങ്കി​​​ൽ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു വേ​​​ണ​​​മെ​​​ങ്കി​​​ൽ ഉ​​​പേ​​​ക്ഷി​​​ക്കാം.

കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് കെ.​​​എം. മാ​​​ണി അ​​​ന്ത​​​രി​​​ച്ച​​​തി​​​നെ തു​​​ട​​​ർ​​​ന്ന് ഒ​​​ഴി​​​വു വ​​​ന്ന പാ​​​ലാ ​നി​​യ​​മ​​സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ലും ആ​​​റു​​​മാ​​​സ​​​ത്തി​​​ന​​​കം ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ത്തേ​​​ണ്ട​​​തു​​​ണ്ട്. ഏ​​​പ്രി​​​ൽ ഒ​​​ൻ​​​പ​​​തി​​​നാ​​​ണു കെ.​​​എം. മാ​​​ണി അ​​​ന്ത​​​രി​​​ച്ച​​​ത്. ഇ​​​പ്പോ​​​ൾ ഒ​​​ന്ന​​​ര മാ​​​സം പി​​​ന്നി​​​ട്ട സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ നാ​​​ല​​​ര മാ​​​സ​​​മാ​​​ണ് അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന​​​ത്. മഞ്ചേശ്വരത്ത് പി.ബി. അബ്ദുൾ റസാക്കിന്‍റെ നിര്യാണ ത്തെത്തുടർന്നുണ്ടായ ഒഴിവിലും ഉപതെരഞ്ഞെടുപ്പ് വേണം.

മ​​​റ്റു പ​​​ല സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും നി​​​യ​​​മ​​​സ​​​ഭാം​​​ഗ​​​ങ്ങ​​​ൾ ലോ​​​ക്സ​​​ഭ​​​യി​​​ലേ​​​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ വൈ​​​കാ​​​തെ രാ​​​ജ്യ​​​മാ​​​കെ ഒ​​​ന്നി​​​ച്ചു ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ത്തു​​​ന്പോ​​​ൾ കേ​​​ര​​​ള​​​ത്തി​​​ലു​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നും സം​​​സ്ഥാ​​​ന മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ ടി​​​ക്കാ​​​റാം മീ​​​ണ പ​​​റ​​​ഞ്ഞു. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​ട്ടാ​​​ണു മ​​​ഞ്ചേ​​​ശ്വ​​​രം മ​​​ണ്ഡ​​​ല​​​ത്തി​​​ൽ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ വേ​​​ഗ​​​ത്തി​​​ലാ​​​ക്കാ​​​ൻ ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കാ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു വി​​​ജ​​​യ സാ​​​ധ്യ​​​ത​​​യു​​​ള്ള സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള അ​​​നൗ​​​പ​​​ചാ​​​രി​​​ക ച​​​ർ​​​ച്ച​​​ക​​​ൾ രാ​​ഷ്‌​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളും മു​​​ന്ന​​​ണി​​​ക​​​ളും ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. വ​​​ട​​​ക​​​ര​​​യി​​​ൽ വി​​​ജ​​​യി​​​ച്ച കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ചി​​​രു​​​ന്ന വ​​​ട്ടി​​​യൂ​​​ർ​​​ക്കാ​​​വ്, ആ​​​റ്റി​​​ങ്ങ​​​ലി​​​ൽ വി​​​ജ​​​യി​​​ച്ച അ​​​ടൂ​​​ർ പ്ര​​​കാ​​​ശി​​​ന്‍റെ കോ​​​ന്നി, ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽ വി​​​ജ​​​യി​​​ച്ച എ.​​​എം. ആ​​​രി​​​ഫ് പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച അ​​​രൂ​​​ർ, ഹൈ​​​ബി ഈ​​​ഡ​​​ന്‍റെ എ​​​റ​​​ണാ​​​കു​​​ളം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് വേ​​ണ്ടി​​വ​​രു​​ന്ന​​ത്.

Related posts