നഴ്‌സിംഗ് ഹോമിലെ ജീവനക്കാരി കൂട്ടബലാല്‍സംഗത്തിനിരയായി ! വൈദ്യ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു…

നഴ്‌സിംഗ് ഹോമില്‍ ശുചീകരണത്തൊഴിലാളിയായി ജോലി ചെയ്തിരുന്ന യുവതി കൂട്ട ബലാല്‍സംഗത്തിനിരയായി. ആസാമിലെ കാച്ചര്‍ ജില്ലയിലാണ് സംഭവം.

തുടര്‍ന്നു നടത്തിയ വൈദ്യപരിശോധനയില്‍ യുവതിയ്ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. നഴ്‌സിംഗ് ഹോമിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഞായറാഴ്ച വൈകീട്ടാണ് ഇവര്‍ കൂട്ടബലാത്സംഗത്തിനിരയായത്. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പായി പ്രതികളെ കോവിഡ് പരിശോധന നടത്തുമെന്ന് പൊലീസ് പറഞ്ഞു.

Related posts

Leave a Comment