ന്യാ​യ​വി​ല​യ്ക്ക് സ​ര്‍​ക്കാ​ര്‍ വാ​ങ്ങി​യ  മൂ​വാ​യി​രം ട​ണ്‍ തോ​ട്ട​ണ്ടി  ഉ​ട​നെ​ത്തുമെന്ന് മന്ത്രി

കൊ​ല്ലം :ന്യാ​യ​വി​ല​യ്ക്ക് സ​ര്‍​ക്കാ​ര്‍ വാ​ങ്ങി​യ മൂ​വാ​യി​രം ട​ണ്‍ തോ​ട്ട​ണ്ടി ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ എ​ത്തി​ക്കാ​നാ​കു​മെ​ന്ന് മ​ന്ത്രി ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ പ​റ​ഞ്ഞു. കാ​പ്പെ​ക്‌​സി​ല്‍ നി​ന്നും 2012, 2013 വ​ര്‍​ഷ​ങ്ങ​ളി​ല്‍ വി​ര​മി​ച്ച തൊ​ഴി​ലാ​ളി​ക​ളു​ടെ ഗ്രാ​റ്റു​വി​റ്റി വി​ത​ര​ണം ചാ​ത്തി​നാം​കു​ളം ഫാ​ക്ട​റി​യി​ല്‍​ഉ​ദ്ഘാ​ട​നം​ചെ​യ്തു​പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ​മ​ന്ത്രി.

ക​ശു​വ​ണ്ടി വി​ക​സ​ന കോ​ര്‍​പ​റേ​ഷ​നും കാ​പ​ക്‌​സി​നും തോ​ട്ട​ണ്ടി ന​ല്‍​കു​ക വ​ഴി ര​ണ്ടു സ്ഥാ​പ​ന​ങ്ങ​ളു​ടേ​യും ന​ഷ്ടം കു​റ​ച്ച് ക്ര​മേ​ണ ലാ​ഭ​ത്തി​ലേ​ക്ക് എ​ത്തി​ക്കാ​നും സാ​ധി​ക്കും. ഇ​തോ​ടൊ​പ്പം നേ​രി​ട്ട് വി​പ​ണ​നം ന​ട​ത്തി​യും ലാ​ഭ​ത്തി​ന്റെ തോ​ത് ഉ​യ​ര്‍​ത്താ​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

തൊ​ഴി​ല്‍ ദി​ന​ങ്ങ​ള്‍ പ​ര​മാ​വ​ധി ഉ​യ​ര്‍​ത്താ​ന്‍ ക​ഴി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ടു​ത്ത വ​ര്‍​ഷം 200 തൊ​ഴി​ല്‍ ദി​ന​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. എം.​ബി.​ബി.​എ​സ് പ്ര​വേ​ശ​നം ല​ഭി​ച്ച ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ള്‍​ക്കു​ള്ള കാ​ഷ് അ​വാ​ര്‍​ഡ് മ​ന്ത്രി സ​മ്മാ​നി​ച്ചു.

കാ​പ​ക്‌​സ് ചെ​യ​ര്‍​മാ​ന്‍ പി. ​ആ​ര്‍. വ​സ​ന്ത​ന്‍ അ​ധ്യ​ക്ഷ​നാ​യി. ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് അം​ഗ​ങ്ങ​ളാ​യ ക​രി​ങ്ങ​ന്നൂ​ര്‍ മു​ര​ളി, ടി.​സി. വി​ജ​യ​ന്‍, കോ​തേ​ത്ത് ഭാ​സു​ര​ന്‍, സു​ഭ​ഗ​ന്‍, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ആ​ര്‍. രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts