ഒടിയനൊരു പാവം സിനിമയെന്ന് മോഹൻലാൽ

വ​ലി​യ പ്ര​തീ​ക്ഷ​ൾ ന​ൽ​കി തിയ​റ്റ​റു​ക​ളി​ലെ​ത്തി​യ ഒ​ടി​യ​ൻ നി​രാ​ശ​പ്പെ​ടു​ത്തി​യെ​ന്ന ത​ര​ത്തി​ലു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യ്ക്ക​ക​ത്തും പു​റ​ത്തും പ്ര​ച​രി​ക്കു​ന്പോ​ൾ ചി​ത്ര​ത്തെ​പ്പ​റ്റി​യു​ള്ള മോ​ഹ​ൻ​ലാ​ലി​ന്‍റെ ത​ന്നെ പ്ര​തി​ക​ര​ണം ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. മോ​ഹ​ൻ​ലാ​ൽ ഒ​രു സ​ദ​സി​നോ​ട് സം​സാ​രി​ക്കു​ന്ന വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ പ്ര​ച​രി​ക്കു​ന്ന​ത്. സി​നി​മ റി​ലീ​സാ​കു​ന്ന​തി​നു മു​ന്പാ​ണ് ഈ ​വീ​ഡി​യോ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

സാ​ധാ​ര​ണ നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലു​ള്ള ത​മാ​ശ​യും പ്ര​ണ​യ​വും പ​ക​യു​മൊ​ക്കെ​യു​ള്ള ഒ​രു പാ​വം സി​നി​മ​യാ​ണ് ഒ​ടി​യ​ൻ എ​ന്ന് മോ​ഹ​ൻ​ലാ​ൽ പ​റ​യു​ന്നു. ചി​ത്ര​ത്തി​ൽ വ​ലി​യ മാ​ജി​ക് ഒ​ന്നു​മി​ല്ല. ഒ​രു ഇ​മോ​ഷ​ൻ​സ് ഉ​ള്ള ചി​ത്ര​മാ​ണെ​ന്നും അ​ല്ലാ​തെ നി​ങ്ങ​ളെ പേ​ടി​പ്പി​ക്കു​ന്ന ചി​ത്ര​മ​ല്ലെ​ന്നും മോ​ഹ​ൻ​ലാ​ൽ പ​റ​യു​ന്നു. എ​ല്ലാ​വ​രേ​യും പോ​ലെ ചി​ത്ര​ത്തി​ന്‍റെ റി​ലീ​സി​നാ​യി താ​നും കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും മോ​ഹ​ൻ ലാ​ൽ പ​റ​യു​ന്നു.

ചി​ത്ര​ത്തെ​പ്പ​റ്റി അ​ണി​യ​റ​ക്കാ​ർ ന​ൽ​കി​യ അ​മി​ത പ്ര​തീ​ക്ഷ​ക​ളാ​ണ് ചി​ത്ര​ത്തി​നു തി​രി​ച്ച​ടി​യാ​യ​തെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​വ​രു​ണ്ട്. ഒ​ടി​യ​ൻ മാ​ണി​ക്യ​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​നാ​യി മോ​ഹ​ൻ ലാ​ൽ ത​ടി കു​റ​ച്ച​തു വാ​ർ​ത്ത​യാ​യി​രു​ന്നു.

Related posts