ഇ​തെ​ന്‍റെ പു​ത്ത​ൻ റെ​യ്ബാ​ൻ ഗ്ലാ​സ്

സ്ഫ​ടി​ക​ത്തി​ലെ മോ​ഹ​ൻ​ലാ​ൽ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ഇ​തെ​ന്‍റെ പു​ത്ത​ൻ റെ​യ്ബാ​ൻ ഗ്ലാ​സ് എ​ന്ന ഡ​യ​ലോ​ഗ് ആ​വ​ർ​ത്തി​ച്ച് പ്ര​ണ​വ് മോ​ഹ​ൻ​ലാ​ലി​ന്‍റെ ക​ഥാ​പാ​ത്രം. പ്ര​ണ​വ് നാ​യ​ക​നാ​കു​ന്ന ഇ​രു​പ​ത്തൊ​ന്നാം നൂ​റ്റാ​ണ്ട് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​റി​ലെ ഹൈ​ലൈ​റ്റ് ത​ന്നെ ഈ ​ഡ​യ​ലോ​ഗാ​ണ്. അ​രു​ൺ ഗോ​പി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ആ​ക്ഷ​ന് പ്രാ​ധാ​ന്യ​മു​ള്ള​താ​ണെ​ന്ന് ടീ​സ​ർ വ്യ​ക്ത​മാ​ക്കു​ന്നു.

ന​ട​ൻ ദു​ൽ​ഖ​ർ സ​ൽ​മാ​നാ​ണ് ടീ​സ​ർ പു​റ​ത്തു വി​ട്ട​ത്. അ​തി​യാ​യ സ​ന്തോ​ഷ​ത്തോ​ടെ എ​ന്‍റെ ബേ​ബി ബ്രൊ ​പ്ര​ണ​വ് മോ​ഹ​ൻ​ലാ​ലി​ന്‍റെ പു​തി​യ ചി​ത്ര​മാ​യ ഇ​രു​പ​ത്തൊ​ന്നാം നൂ​റ്റാ​ണ്ടി​ന്‍റെ ടീ​സ​ർ റി​ലീ​സ് ചെ​യ്യു​ന്നു​വെ​ന്നാ​ണ് ദു​ൽ​ഖ​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ടീ​സ​ർ റി​ലീ​സ് ചെ​യ്തു​കൊ​ണ്ട് അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

നോ​ട്ട് എ ​ഡോ​ണ്‍ സ്റ്റോ​റി എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ ടാ​ഗ് ലൈ​ൻ.കേ​ര​ള​ത്തി​ലും ഹൈ​ദ​രാ​ബാ​ദ്, ദ​ക്ഷി​ണാ​ഫ്രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​യാ​ണ് ചി​ത്രീ​ക​ര​ണം ന​ട​ന്ന​ത്. ഒ​രു സ​ർ​ഫ​റു​ടെ വേ​ഷ​ത്തി​ലാ​ണ് പ്ര​ണ​വ് ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്. ഇ​തി​നാ​യി ബാ​ലി​യി​ൽ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു.

ടോ​മി​ച്ച​ൻ മു​ള​കു​പാ​ട​മാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. പീ​റ്റ​ർ ഹെ​യ്ൻ ആ​ണ് ആ​ക്ഷ​ൻ രം​ഗ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്.
പു​തു​മു​ഖ താ​രം റേ​ച്ച​ൽ ആ​ണ് ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​കു​ന്ന​ത്. മ​നോ​ജ് കെ. ​ജ​യ​ൻ, ക​ലാ​ഭ​വ​ന്‍ ഷാ​ജോ​ണ്‍, ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി, ജി ​സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​രും അ​ഭി​ന​യി​ക്കു​ന്നു. ഗോ​പീ​സു​ന്ദ​റാ​ണ് സം​ഗീ​ത സം​വി​ധാ​യ​ൻ. കാ​മ​റ- അ​ഭി​ന​ന്ദ് രാ​മാ​നു​ജം.

Related posts