ഒ​മൈ​ക്രോ​ണ്‍ അ​വ​സാ​ന​മ​ല്ല ! ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന; വീ​ഡി​യോ വൈ​റ​ല്‍…

ഒ​മൈ​ക്രോ​ണ്‍ കോ​വി​ഡി​ന്റെ അ​വ​സാ​ന വ​ക​ഭേ​ദ​മാ​ണെ​ന്ന് ക​രു​ത​രു​തെ​ന്നും കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ധാ​രാ​ളം തെ​റ്റാ​യ പ്ര​ചാ​ര​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്നും തു​റ​ന്നു പ​റ​ഞ്ഞ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന.

ഒ​മൈ​ക്രോ​ണ്‍ ഭ​യ​പ്പെ​ടാ​നി​ല്ലെ​ന്നും ഇ​ത് അ​വ​സാ​ന വ​ക​ഭേ​ദ​മാ​ണെ​ന്നും മ​ഹാ​മാ​രി അ​വ​സാ​നി​ച്ച​തു​മാ​യു​ള്ള പ്ര​ചാ​ര​ണം തെ​റ്റാ​ണെ​ന്ന് ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന ചൂ​ണ്ടി​ക്കാ​ട്ടി.

കോ​വി​ഡ് വ്യാ​പ​നം കു​റ​ഞ്ഞ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ലോ​ക​മൊ​ട്ടാ​കെ പ​രി​ശോ​ധ​ന​ക​ള്‍ കു​റ​ച്ച​തി​ല്‍ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി.

കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​റ്റാ​യ പ്ര​ചാ​ര​ണ​ങ്ങ​ള്‍ ന​ട​ക്കു​ന്ന​താ​യി കോ​വി​ഡ്-19 സാ​ങ്കേ​തി​ക വി​ഭാ​ഗം ത​ല​വ​ന്‍ മ​രി​യ വാ​ന്‍ കെ​ര്‍​ഖോ​വ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

ഒ​മൈ​ക്രോ​ണ്‍ ഭ​യ​പ്പെ​ടാ​നി​ല്ലെ​ന്നും ഇ​ത് അ​വ​സാ​ന വ​ക​ഭേ​ദ​മാ​ണെ​ന്നും മ​ഹാ​മാ​രി അ​വ​സാ​നി​ച്ച​തു​മാ​യു​ള്ള പ്ര​ചാ​ര​ണം ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്ടി​ക്കു​ന്ന​താ​യും അ​വ​ര്‍ പ​റ​ഞ്ഞു.

ലോ​ക​വ്യാ​പ​ക​മാ​യി കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ള്‍ ഗ​ണ്യ​മാ​യി കു​റ​ഞ്ഞി​ട്ടും കോ​വി​ഡ് കേ​സു​ക​ളി​ല്‍ എ​ട്ടു ശ​ത​മാ​ന​ത്തി​ന്റെ വ​ര്‍​ധ​ന​വാ​ണ് ക​ഴി​ഞ്ഞാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

പ​രി​ശോ​ധ​ന​ക​ളി​ല്‍ 99.9 ശ​ത​മാ​ന​വും ഒ​മൈ​ക്രോ​ണ്‍ ആ​ണ്. ഇ​തി​ല്‍ 75 ശ​ത​മാ​ന​വും ഒ​മൈ​ക്രോ​ണി​ന്റെ ബി​എ. ടു ​വ​ക​ഭേ​ദം ബാ​ധി​ച്ച കേ​സു​ക​ളാ​ണെ​ന്നും അ​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

പ​രി​ശോ​ധ​ന കു​റ​ഞ്ഞ​തി​ല്‍ ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി​യ ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കാ​ന്‍ ലോ​ക​രാ​ജ്യ​ങ്ങ​ളോ​ട് അ​ഭ്യ​ര്‍​ഥി​ച്ചു.

ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​കു​ന്ന​ത് ത​ട​യു​ന്ന​തി​നാ​യി വാ​ക്സി​നേ​ഷ​ന് പ്രാ​ധാ​ന്യം ന​ല്‍​ക​ണ​മെ​ന്നും മ​രി​യ വാ​ന്‍ കെ​ര്‍​ഖോ​വ് നി​ര്‍​ദേ​ശി​ച്ചു.

Related posts

Leave a Comment