‘ഞങ്ങളെ’ വറുത്ത് കോരാൻ ഇത്തവണ ആരേയും അനുവദിക്കില്ല;  സർക്കാരിന്‍റെ ഓണക്കിറ്റിൽ നിന്ന് പപ്പടം ഔട്ട്;  കാരണം ചെറിയകാര്യമല്ല…

സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: ഇ​ത്ത​വ​ണ​യും ഓ​ണ​ത്തി​ന് വി​ത​ര​ണം ചെ​യ്യു​ന്ന പ്ര​ത്യേ​ക സൗ​ജ​ന്യ സ്പെ​ഷ്യ​ൽ ഓ​ണം ഭ​ക്ഷ്യ​ക്കി​റ്റി​ൽ പ​പ്പ​ട​ത്തെ ഉ​ൾ​പ്പെ​ടു​ത്തി​യി​ല്ല.

കോ​വി​ഡ് കാ​ല​ത്ത് 2020ൽ ​ഓ​ണ​ത്തി​ന് റേ​ഷ​ൻ കാ​ർ​ഡു​ട​മ​ക​ൾ​ക്ക് സ​പ്ലൈ​കോ വ​ഴി വി​ത​ര​ണം ചെ​യ്ത കി​റ്റി​ലെ പ​പ്പ​ടം ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ തെ​ളി​ഞ്ഞ​ത് ഏ​റെ വി​വാ​ദ​മാ​യി​രു​ന്നു.

തു​ട​ർ​ന്ന് ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ സൗ​ജ​ന്യ ഓ​ണ​ക്കി​റ്റി​ൽ നി​ന്ന് പ​പ്പ​ട​ത്തെ ഒ​ഴി​വാ​ക്കി​യി​രു​ന്നു. ഇ​ത്ത​വ​ണ​യും പ​പ്പ​ടം ഉ​ൾ​പ്പെ​ടു​ത്താ​തെ​യാ​ണ് സൗ​ജ​ന്യ ഓ​ണ​ക്കി​റ്റ് ന​ൽ​കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ​ന്ന ഓ​ണ​ക്കി​റ്റി​ന്‍റെ ലി​സ്റ്റി​ൽ പ​പ്പ​ട​മി​ല്ല.

ഇ​ത്ത​വ​ണ ഓ​ണ​ക്കി​റ്റി​ൽ നി​ന്ന് സോ​പ്പും ആ​ട്ട​യും കൂ​ടി പു​റ​ത്താ​യി​ട്ടു​ണ്ട്.2020ൽ ​വി​ത​ര​ണം ചെ​യ്ത കി​റ്റി​ലെ പ​പ്പ​ടം ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ​താ​യ​തി​നാ​ൽ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്കു വ​രെ കാ​ര​ണ​മാ​യേ​ക്കു​മെ​ന്ന് വി​ദ​ഗ്ധ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു.

പ​രി​ശോ​ധ​ന​ഫ​ലം പു​റ​ത്തു​വ​ന്ന​തി​നെ തു​ട​ർ​ന്ന് വി​ത​ര​ണം ചെ​യ്ത പ​പ്പ​ടം തി​രി​കെ ശേ​ഖ​രി​ക്കാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കേ​ണ്ട സ്ഥി​തി​യു​മു​ണ്ടാ​യി.

അ​ന്ന് റാ​ന്നി​യി​ലെ സി​എ​ഫ്ആ​ർ​ഡി​യി​ൽ പ​രി​ശോ​ധി​ച്ച സാം​പി​ളു​ക​ളി​ൽ ഈ​ർ​പ്പ​ത്തി​ന്‍റെ​യും സോ​ഡി​യം കാ​ർ​ബ​ണേ​റ്റി​ന്‍റെ​യും അ​ള​വും പി​എ​ച്ച് മൂ​ല്യ​വും നി​ർ​ദി​ഷ്ട പ​രി​ധി​ക്കു മു​ക​ളി​ലാ​ണെ​ന്നു ക​ണ്ടെ​ത്തി.

ഈ​ർ​പ്പ​ത്തി​ന്‍റെ അ​ള​വ് 12.5 ശ​ത​മാ​ന​ത്തി​ൽ കൂ​ടാ​ൻ പാ​ടി​ല്ലെ​ന്നു​ള്ള​പ്പോ​ൾ 2020ൽ ​വി​ത​ര​ണം ചെ​യ്ത ഓ​ണ​ക്കി​റ്റി​ൽ ഉ​ൾ​പ്പെ​ട്ട പ​പ്പ​ട​ത്തി​ൽ ഈ​ർ​പ്പം 16.06 ശ​ത​മാ​ന​മാ​യി​രു​ന്നു.

2.3 ശ​ത​മാ​ന​ത്തി​നു​ള്ളി​ലാ​കേ​ണ്ട സോ​ഡി​യം കാ​ർ​ബ​ണേ​റ്റി​ന്‍റെ അ​ള​വ് 2.44 ശ​ത​മാ​ന​വു​മാ​യി​രു​ന്നു.പി​എ​ച്ച് മൂ​ല്യം 8.5 ക​ട​ക്ക​രു​തെ​ങ്കി​ലും ഇ​ത് 9.20 ആ​യി​രു​ന്നു അ​ന്ന​ത്തെ പ​പ്പ​ട​ങ്ങ​ളി​ൽ.

Related posts

Leave a Comment