പ്രായമൊക്കെ വെറും നന്പർ മാത്രമാണെന്നല്ലേ പൊതുവെ പറയുന്നത്. നമ്മളൊക്കെ ചെറുപ്പമാണെന്ന് എപ്പോഴും മനസിൽ പറഞ്ഞ് നടന്നാൽ പ്രായമാകുന്നത് അറില്ല എന്നാണ് ചില വിരുതൻമാർ പറയുന്നത്. എന്നാൽ അത് സത്യമാണെന്ന് ചുവാൻഡോ ടാനെ എന്ന 60-കാരനെ കണ്ടാൽ മനസിലാകും. ഒരു മുൻനിര ഫോട്ടോഗ്രാഫറാണ് ഇദ്ദേഹം.
ഇദ്ദേഹം തന്റെ 60-ാം പിറന്നാൾ ആഘോഷിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായി. 60 എന്ന അക്കത്തിലെഴുതിയ ബലൂണുകൾക്ക് നടുവിൽ നിൽക്കുന്ന ടാനിന്റെ ചിത്രം കണ്ട ആർക്കും ഇയാൾക്ക് 60 വയസായെന്ന് വിശ്വസിക്കാനായില്ല. കാരണം അത്രയ്ക്കും ചെറുപ്പമാണ് അയാളെ അതിൽ കാണാൻ.
‘ഇയാൾ സത്യത്തിൽ ഒരു വാമ്പയർ ആണോ എന്നാണ് ലോകമെന്പാടുമുള്ള ആരാധകർ ചോദിക്കുന്നത്. ഈ പ്രായത്തിലും യൗവനം നില നിർത്തുന്നത് എങ്ങനെയെന്ന് പലരും ചോദിച്ചു.
കൃത്യമായ അളവിൽ ഭക്ഷണം കഴിക്കും. അതോടൊപ്പം തന്നെ കൃത്യമായ വ്യായാമമുറകളും പിന്തുടരുന്നു. ആഴ്ചയിൽ 3 മുതൽ 5 തവണ വരെ നീന്തൽ, സ്ട്രെങ്ത് ട്രെയിനിംഗ്, കാർഡിയോ വ്യായാമങ്ങൾ എന്നിവ മുടക്കില്ല.
ശരീരത്തിന്റെ ആരോഗ്യത്തിന് കൃത്യമായ വിശ്രമം അത്യാവശ്യമാണ്. രാത്രി 11 ന് മുൻപായി ഉറങ്ങാൻ കിടക്കും. അതുകൊണ്ട് മാനസിക സമ്മർദ്ദമില്ലാത്ത പോസിറ്റീവ് ആയ ചിന്താഗതിയും സൗന്ദര്യം നിലനിർത്താൻ സഹായിക്കുമെന്നാണ് ടാൻ പറയുന്നത്.
