വീ​ട്ടി​ലി​രു​ന്ന് പ​ണം സ​മ്പാ​ദി​ക്കാം! പ്ര​തി​ദി​നം 30 മി​നി​റ്റ് മാ​ത്രം ജോ​ലി ചെ​യ്താ​ല്‍ മ​തി, 3000 രൂ​പ ല​ഭി​ക്കും; ഓ​ണ്‍​ലൈ​ന്‍ ജോ​ലി ത​ട്ടി​പ്പ്; മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ്

കോ​ഴി​ക്കോ​ട്: വീ​ട്ടി​ലി​രു​ന്ന് പ​ണം സ​മ്പാ​ദി​ക്കാ​ന്‍ ജോ​ലി വാ​ഗ്ദാ​ന​വു​മാ​യി ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പു​ക​ള്‍ പെ​രു​കു​ന്നു.

പ്ര​തി​ദി​നം 30 മി​നി​റ്റ് മാ​ത്രം നി​ങ്ങ​ള്‍ വീ​ട്ടി​ലി​രു​ന്ന് ജോ​ലി ചെ​യ്താ​ല്‍ മ​തി, 3000 രൂ​പ ല​ഭി​ക്കു​മെ​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള വാ​ഗ്ദാ​ന​ങ്ങ​ളു​മാ​യാ​ണ് ത​ട്ടി​പ്പു​കാ​ര്‍ രം​ഗ​ത്തെ​ത്തി​യ​ത്.

വാ​ട്ട്‌​സ് ആ​പ് മു​ഖേ​ന​യാ​ണ് ഓ​ഫറു​ക​ള്‍ എ​ത്തു​ന്ന​ത്. മെ​സ്േ​ജി​ന് താ​ഴെ ഒ​രു ലി​ങ്കും ത​ന്നി​ട്ടു​ണ്ടാ​വും.

ഈ ​ലി​ങ്ക് ക്ലി​ക്ക് ചെ​യ്ത് ആ​ക്ടി​വേ​റ്റ് ആയാ​ല്‍ വി​ല​പ്പെ​ട്ട ഡാ​റ്റ​യും കോ​ണ്ടാ​ക്ടു​ക​ളും പ​ണ​വും ന​ഷ്ട​പ്പെ​ട്ടേ​ക്കാ​മെ​ന്ന് പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

​ട്ടി​പ്പു​കാ​ര്‍​ക്ക് ബാ​ങ്ക് അ​ക്കൗ​ണ്ട് വി​ശ​ദാം​ശ​ങ്ങ​ള്‍ ല​ഭി​ക്കു​ക മാ​ത്ര​മ​ല്ല, വാ​ട്‌​സ്പ് അ​ക്കൗ​ണ്ട് ലോ​ഗൗ​ട്ട് ചെ​യ്യ​പ്പെ​ടാ​നും ഇ​ട​യു​ണ്ട്.

ഇ​ത്ത​രം പാ​ര്‍​ട്ട് ടൈം ​ജോ​ലി ഓ​ഫ​ര്‍ ചെ​യ്യു​ന്ന സ​ന്ദേ​ശ​ങ്ങ​ള്‍ വാ​ട്‌​സാ​പ്പി​ലൂ​ടെ ധാ​രാ​ളം പ്ര​ച​രി​ക്കു​ന്നു​ണ്ട്. ഇ​ത്ത​രം സ​ന്ദേ​ശ​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന ഭാ​ഷ​യും വാ​ക്യ​ങ്ങ​ളും ശ​രി​യാ​യ രീ​തി​യി​ല്‍ ആ​യി​രി​ക്കി​ല്ല.

കൃ​ത്യ​മാ​യ ഉ​റ​വി​ട​ത്തി​ല്‍ നി​ന്ന​ല്ല ഇ​ത്ത​രം സ​ന്ദേ​ശ​ങ്ങ​ള്‍ വ​രു​ന്ന​തെ​ന്ന് തി​രി​ച്ച​റി​യ​ണം. പ്ര​ശ​സ്ത​രാ​യ പ​ല ക​മ്പ​നി​ക​ളു​ടെ​യും പേ​രി​ലാ​യി​രി​ക്കും സ​ന്ദേ​ശം.

ഇ​ത്ത​രം ലി​ങ്കു​ക​ള്‍ ക്ലി​ക്ക് ചെ​യ്യു​ന്ന​തി​ന് മു​ന്‍​പ് ആ​ധി​കാ​രി​ക​ത ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

ഇ​ത്ത​രം വ്യാ​ജ​ന​മ്പ​റു​ക​ള്‍ ബ്ലോ​ക്ക് ചെ​യ്യ​ണ​മെ​ന്നും ത​ട്ടി​പ്പി​നെ​തി​രെ അ​ടു​ത്തു​ള്ള സ്റ്റേ​ഷ​നി​ലോ സൈ​ബ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലോ പ​രാ​തി ന​ല്‍​ക​ണ​മെ​ന്നും പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

Related posts

Leave a Comment