ക്യൂ ​നി​ൽ​ക്കു​ന്ന​തി​നി​ടെ കാ​ലി​ൽ ച​വി​ട്ടി​, പിന്നെ നടന്നത് ഏറ്റുമുട്ടലും കത്തിവീശലും! കോ​ട്ട​യം കളക്ടറേറ്റ് വളപ്പിൽ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ൽ നടന്ന സംഭവം ഇങ്ങനെ…

കോ​ട്ട​യം: ക​ള​ക്ട​റേ​റ്റ് വ​ള​പ്പി​ലെ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ​ചേ​ഞ്ച് ഓ​ഫീ​സി​നു മു​ന്നി​ൽ ത​മ്മി​ൽ ത​ല്ലി​യ​ശേ​ഷം ക​ത്തി​വീ​ശി​യ വി​ദ്യാ​ർ​ഥി​ക​ൾ പോ​ലീ​സ് താ​ക്കീ​ത് ന​ല്കി വി​ട്ട​യ​ച്ചു.

കോ​ട്ട​യം ഡി​വൈ​എ​സ്പി ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി​യാ​ണ് വി​ദ്യാ​ർ​ഥി​ക​ളെ പോ​ലീ​സ് താ​ക്കീ​ത് ചെ​യ്ത​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​നാ​യി​രു​ന്നു സം​ഭ​വം. ജി​ല്ലാ ക​ള​ക്ട​റേ​റ്റ് വ​ള​പ്പി​ലെ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ എ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ ക്യൂ ​നി​ൽ​ക്കു​ന്ന​തി​നി​ടെ കാ​ലി​ൽ ച​വി​ട്ടി​യ​തി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് ഏ​റ്റു​മു​ട്ട​ലി​ലും ക​ത്തി​വീ​ശ​ലി​ലും ക​ലാ​ശി​ച്ച​ത്.

ക്യൂ ​നി​ൽ​ക്കു​ന്ന​തി​നി​ടെ ചെ​ങ്ങ​ളം സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി​യു​ടെ കാ​ലി​ൽ വ​ട​വാ​തൂ​ർ സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി ച​വി​ട്ടി.

ഇ​തേ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ വ​ട​വാ​തൂ​ർ സ്വ​ദേ​ശി​യെ ചെ​ങ്ങ​ളം സ്വ​ദേ​ശി​യും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്നു മ​ർ​ദി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തു.

ക്ഷു​ഭി​ത​നാ​യ വ​ട​വാ​തൂ​ർ സ്വ​ദേ​ശി ത​ന്‍റെ സു​ഹൃ​ത്തു​ക്ക​ളെ വി​ളി​ച്ചു വ​രു​ത്തി. ഡി​വൈ​എ​സ്പി ഓ​ഫി​സി​നു സ​മീ​പ​ത്തെ ഇ​ട​നാ​ഴി​യി​ൽ ഇ​രു​കൂ​ട്ട​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ടി​യ​പ്പോ​ൾ ഒ​രു വി​ദ്യാ​ർ​ഥി ക​ത്തി വീ​ശു​ക​യാ​യി​രു​ന്നു.

സം​ഘ​ർ​ഷ​മ​റി​ഞ്ഞ് ഡി​വൈ​എ​സ്പി ഓ​ഫി​സി​ൽ നി​ന്ന​ട​ക്കം പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി ഇ​തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ ചി​ത​റി​യോ​ടി.

സം​ഘ​ത്തി​ൽ ഒ​രാ​ളെ പി​ടി​കൂ​ടി​യ പോ​ലീ​സ് മ​റ്റു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ​യും വി​ളി​ച്ചു വ​രു​ത്തി.

സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റ ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യും തേ​ടി​യി​രു​ന്നു. സം​ഘ​ർ​ഷ​ത്തി​ൽ മ​ർ​ദ​മേ​റ്റ​വ​ർ ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു.

Related posts

Leave a Comment