ഓ​ൺ​ലൈ​ൻ മാ​ട്ര​സ് ത​ട്ടി​പ്പ്: സം​സ്ഥാ​ന​ത്ത് ന​ഷ്ട​മാ​യ​ത് 17 ല​ക്ഷം രൂ​പ; റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത് 17 കേ​സു​ക​ള്‍; കൂ​ടു​ത​ലും പാ​ല​ക്കാ​ട്

ഓ​ണ്‍ ലൈ​ന്‍ വ​ഴി മാ​ട്ര​സ് ഓ​ര്‍​ഡ​ര്‍ ചെ​യ്യു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ളി​ല്‍ നി​ന്ന് ത​ട്ടി​പ്പു സം​ഘം ത​ട്ടി​യെ​ടു​ത്ത​ത് 17 ല​ക്ഷം രൂ​പ. ഇ​ത്ത​ര​ത്തി​ല്‍ 17 കേ​സു​ക​ളാ​ണ് കേരളത്തിലെ വി​വി​ധ സൈ​ബ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. പാ​ല​ക്കാ​ട് മൂ​ന്നു കേ​സു​ക​ളും കോ​ഴി​ക്കോ​ട് ര​ണ്ട് കേ​സു​ക​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍ ത​ട്ടി​പ്പി​ന് ഇ​ര​യാ​യി.

മാ​ട്ര​സ് ക​മ്പ​നി​ക​ളു​ടെ പേ​രി​ല്‍ വ്യാ​ജ ക​സ്റ്റ​മ​ര്‍ കെ​യ​ര്‍ പ്ര​തി​നി​ധി​ക​ളാ​യി ച​മ​ഞ്ഞാ​ണ് ത​ട്ടി​പ്പു​കാ​ര്‍ ആ​ളു​ക​ളെ സ​മീ​പി​ക്കു​ന്ന​ത്. പ്ര​മു​ഖ ഷോ​പ്പിം​ഗ് സൈ​റ്റു​ക​ള്‍ വ​ഴി​യും മ​റ്റും സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​വ​രെ ഫോ​ണ്‍ കോ​ളു​ക​ള്‍, വാ​ട്‌​സ്ആ​പ്പ് സ​ന്ദേ​ശ​ങ്ങ​ള്‍ എ​ന്നി​വ വ​ഴി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​വ​ര്‍ ഈ ​പു​തി​യ സൈ​ബ​ര്‍ ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​ത്.

ഓ​ര്‍​ഡ​ര്‍ ചെ​യ്ത​തി​ന് പി​ന്നാ​ലെ, പേ​യ്‌​മെ​ന്‍റ് പ​രാ​ജ​യ​പ്പെ​ട്ടു, പ​ണം റീ​ഫ​ണ്ട് ചെ​യ്യാ​നു​ണ്ട് അ​ല്ലെ​ങ്കി​ല്‍ ഓ​ര്‍​ഡ​ര്‍ സ്ഥി​രീ​ക​രി​ക്കു​ന്ന​തി​ല്‍ പ്ര​ശ്‌​ന​മു​ണ്ട് തു​ട​ങ്ങി​യ വ്യാ​ജ വി​വ​ര​ങ്ങ​ള്‍ ഉ​പ​ഭോ​ക്താ​വി​ന് ന​ല്‍​കും. ഉ​ട​ന്‍ പ​ണ​മ​ട​ച്ചാ​ല്‍ മാ​ത്ര​മേ ഡെ​ലി​വ​റി ല​ഭി​ക്കൂ എ​ന്ന് പ​റ​ഞ്ഞ് അ​ടി​യ​ന്ത​ര സ​മ്മ​ര്‍​ദം ചെ​ലു​ത്തി ഉ​പ​ഭോ​ക്താ​ക്ക​ളെ വീ​ണ്ടും പ​ണ​മ​യ​യ്ക്കാ​ന്‍ ഇ​വ​ര്‍ പ്രേ​രി​പ്പി​ക്കു​ന്നു. തു​ട​ര്‍​ന്ന് ക്യു.​ആ​ര്‍ കോ​ഡ്, യു.​പി.​ഐ അ​ല്ലെ​ങ്കി​ല്‍ ബാ​ങ്ക് ട്രാ​ന്‍​സ്ഫ​ര്‍ വ​ഴി പ​ണം കൈ​ക്ക​ലാ​ക്കി ത​ട്ടി​പ്പു​കാ​ര്‍ മു​ങ്ങു​ക​യാ​ണ് പ​തി​വ്.

വി​ശ്വാ​സ്യ​ത ഉ​റ​പ്പാ​ക്ക​ണം
ഓ​ണ്‍​ലൈ​ന്‍ ഓ​ര്‍​ഡ​റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​രു​ന്ന കോ​ളു​ക​ളു​ടെ​യും സ​ന്ദേ​ശ​ങ്ങ​ളു​ടെ​യും വി​ശ്വാ​സ്യ​ത ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് സൈ​ബ​ര്‍ െ്രെ​കം പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

  • ക​സ്റ്റ​മ​ര്‍ കെ​യ​ര്‍ ന​മ്പ​റു​ക​ള്‍ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റി​ല്‍ നി​ന്ന് മാ​ത്രം ശേ​ഖ​രി​ക്കു​ക.
  • പേ​യ്‌​മെ​ന്റ് പ​രാ​ജ​യ​പ്പെ​ട്ടു, പ​ണം റീ​ഫ​ണ്ട് ചെ​യ്യാ​നു​ണ്ട് തു​ട​ങ്ങി​യ പേ​രി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന ക്യൂ​ആ​ര്‍ കോ​ഡ്/ യു​പി​ഐ പേ​യ്‌​മെ​ന്റു​ക​ള്‍ ഒ​ഴി​വാ​ക്കു​ക
  • വാ​ട്‌​സ് ആ​പ്പ് വ​ഴി ല​ഭി​ക്കു​ന്ന ക​സ്റ്റ​മ​ര്‍ സ​പ്പോ​ര്‍​ട്ട് സ​ന്ദേ​ശ​ങ്ങ​ളി​ല്‍ ജാ​ഗ്ര​ത പാ​ലി​ക്കു​ക
  • ബാ​ങ്ക് വി​വ​ര​ങ്ങ​ള്‍, ഒ.​ടി.​പി , സ്‌​ക്രീ​ന്‍ ഷെ​യ​റിം​ഗ് എ​ന്നി​വ ഒ​രി​ക്ക​ലും അ​പ​രി​ചി​ത​രു​മാ​യി പ​ങ്കു​വെ​ക്ക​രു​ത്.
  • അ​ടി​യ​ന്ത​ര സ​മ്മ​ര്‍​ദം സൃ​ഷ്ടി​ക്കു​ന്ന കോ​ളു​ക​ള്‍ വി​ശ്വ​സി​ക്ക​രു​ത്
  • സൈ​ബ​ര്‍ സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​നി​ര​യാ​യാ​ല്‍ 1930 എ​ന്ന സൈ​ബ​ര്‍ ഹെ​ല്‍​പ്പ്‌​ലൈ​ന്‍ ന​മ്പ​റി​ലോ www.cybercrime.gov.in എ​ന്ന ദേ​ശീ​യ സൈ​ബ​ര്‍ ക്രൈം ​പോ​ര്‍​ട്ട​ലി​ലോ പ​രാ​തി ന​ല്‍​ക​ണ​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

സീ​മ മോ​ഹ​ന്‍​ലാ​ല്‍

Related posts

Leave a Comment