ഓ​​പ്പ​​ണിം​​ഗി​​ൽ ലോ​​ക റി​​ക്കാ​​ർ​​ഡ്

ഡ​​ബ്ലി​​ൻ: ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​ലെ ഓ​​പ്പ​​ണിം​​ഗ് വി​​ക്ക​​റ്റ് കൂ​​ട്ടു​​കെ​​ട്ടി​​ൽ പു​​തി​​യ റി​​ക്കാ​​ർ​​ഡ്. വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​ന്‍റെ ഓ​​പ്പ​​ണ​​ർ​​മാ​​രാ​​യ ജോ​​ണ്‍ കാം​​ബെ​​ലും ഷാ​​യ് ഹോ​​പ്പും അ​​യ​​ർ​​ല​​ൻ​​ഡി​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ ഓ​​പ്പ​​ണിം​​ഗ് വി​​ക്ക​​റ്റി​​ൽ അ​​ടി​​ച്ചു​​കൂ​​ട്ടി​​യ​​ത് 365 റ​​ണ്‍​സ്.

കാം​​ബ​​ൽ 137 പ​​ന്തി​​ൽ ആ​​റ് സി​​ക്സും 15 ഫോ​​റും അ​​ട​​ക്കം 179ഉം ​​ഹോ​​പ്പ് 152 പ​​ന്തി​​ൽ ര​​ണ്ട് സി​​ക്സും 22 ഫോ​​റും അ​​ട​​ക്കം 170ഉം ​​റ​​ണ്‍​സ് വീ​​തം നേ​​ടി. ഇ​​രു​​വ​​രു​​ടെ​​യും മി​​ന്നും ഇ​​ന്നിം​​ഗ്സി​​ന്‍റെ ബ​​ല​​ത്തി​​ൽ വി​​ൻ​​ഡീ​​സ് 50 ഓ​​വ​​റി​​ൽ മൂ​​ന്ന് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 381 റ​​ണ്‍​സ് നേ​​ടി.

2018 ജൂ​​ലൈ 20ന് ​​പാ​​ക്കി​​സ്ഥാ​​ന്‍റെ ഇ​​മാം ഉ​​ൾ ഹ​​ഖും ഫ​​ഖാ​​ർ സ​​മാ​​നും സിം​​ബാ​​ബ്‌വെ​​യ്ക്കെ​​തി​​രേ നേ​​ടി​​യ 304 റ​​ണ്‍​സി​​ന്‍റെ ഓ​​പ്പ​​ണിം​​ഗ് വി​​ക്ക​​റ്റ് കൂ​​ട്ടു​​കെ​​ട്ടാ​​ണ് ഇ​​തോ​​ടെ പ​​ഴ​​ങ്ക​​ഥ​​യാ​​യ​​ത്. ഏ​​ക​​ദി​​ന​​ത്തി​​ൽ ര​​ണ്ട് ഓ​​പ്പ​​ണ​​ർ​​മാ​​രും 150 റ​​ണ്‍​സി​​ല​​ധി​​കം ഒ​​രി​​ന്നിം​​ഗ്സി​​ൽ നേ​​ടു​​ന്ന​​തും ഇ​​താ​​ദ്യ​​മാ​​ണ്.

ഏ​​ക​​ദി​​ന​​ത്തി​​ലെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന ര​​ണ്ടാ​​മ​​ത്തെ കൂ​​ട്ടു​​കെ​​ട്ട് എ​​ന്ന നേ​​ട്ട​​വും കാം​​ബ​​ലും ഹോ​​പ്പും സ്വ​​ന്ത​​മാ​​ക്കി. 2015ൽ ​​വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​ന്‍റെ ക്രി​​സ് ഗെ​​യ്‌ലും മ​​ർ​​ലോ​​ണ്‍ സാ​​മു​​വ​​ൽ​​സും ര​​ണ്ടാം വി​​ക്ക​​റ്റി​​ൽ നേ​​ടി​​യ 372 റ​​ണ്‍​സ് ആ​​ണ് ഏകദിനത്തിൽ ഏ​​തൊ​​രു വി​​ക്ക​​റ്റി​​ലെ​​യും ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന കൂ​​ട്ടു​​കെ​​ട്ട്.

Related posts