ഓപ്പറേഷൻ അജയ്: 22 കേരളീയര്‍ കൂടി നാട്ടിലെത്തി

‘ഓപ്പറേഷൻ അജയ്’യുടെ ഭാഗമായി 22 കേരളീയർ കൂടി നാട്ടിലെത്തി. നോർക്ക റൂട്സ് മുഖേന‌ാണ് നാട്ടിലെത്തിയത്.

14 പേ​ര്‍ രാ​വി​ലെ 07. 40 നു​ള​ള ഇ​ന്‍​ഡി​ഗോ വി​മാ​ന​ത്തി​ല്‍ കൊ​ച്ചി​യി​ലും എ​ട്ടു പേ​ര്‍ രാ​വി​ലെ 11. 40 ന്‍റെ വി​സ്താ​ര വി​മാ​ന​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തു​മാ​ണ് എ​ത്തി​യ​ത്.

ഡല്‍ഹിയില്‍ നിന്നുളള വിമാനടിക്കറ്റുകള്‍ നോര്‍ക്ക റൂട്സ് ഔരുക്കി കൊടുത്തിരുന്നു. നോര്‍ക്ക റൂട്സ് പ്രതിനിധികൾ കൊച്ചിയിലെത്തിയ ഇവരെ വീടുകളിലേയ്ക്ക് യാത്രയാക്കി.

കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‍റെ ‘ഓപ്പറേഷൻ അജയ്’യുടെ ഭാഗമായി ഇസ്രായേലില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഇതുവരെ 97 കേരളീയരാണ്  നാട്ടില്‍ തിരിച്ചത്തിയത്.

Related posts

Leave a Comment