പാ​ക്കി​സ്ഥാ​നു​വേ​ണ്ടി ചാ​ര​പ്ര​വ​ർ​ത്ത​നം: രാ​ജ​സ്ഥാ​നി​ൽ ഒ​രാ​ൾ പി​ടി​യി​ൽ

ന്യൂ​ഡ​ൽ​ഹി: പാ​ക്കി​സ്ഥാ​നു വേ​ണ്ടി ചാ​ര​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യെ​ന്ന സം​ശ​യ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. രാ​ജ​സ്ഥാ​നി​ലെ അ​തി​ർ​ത്തി ജി​ല്ല​യാ​യ ജ​യ്സാ​ൽ​മീ​റി​ൽ​നി​ന്നാ​ണ് സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ൾ ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

നെ​ഹ്ദാ​ൻ ഗ്രാ​മ​വാ​സി​യാ​യ ജാ​ബ​രാ​റാം മേ​ഘ്‌​വാ​ൾ ആ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണ സം​ഘം ഇ​യാ​ളു​ടെ വീ​ട്ടി​ലെ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. സി​ഐ​ഡി-​ഇ​ന്‍റ​ലി​ജ​ൻ​സ് സം​ഘ​ങ്ങ​ൾ ചോ​ദ്യം ചെ​യ്യ​ലി​നാ​യി ഇ​യാ​ളെ ജ​യ്പു​രി​ലേ​ക്കു കൊ​ണ്ടു​പോ​യി.

ഇ​യാ​ളു​ടെ മൊ​ബൈ​ൽ ഫോ​ണും കം​പ്യൂ​ട്ട​റും ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്ക്കാ​യി പി​ടി​ച്ചെ​ടു​ത്ത​താ​യും ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​മാ​യി ഗ്രാ​മ​ത്തി​ൽ ഇ-​മി​ത്ര കേ​ന്ദ്രം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്ന ഇ​യാ​ൾ​ക്ക് നി​ര​വ​ധി സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളി​ലേ​ക്കും രേ​ഖ​ക​ളി​ലേ​ക്കും പ്ര​വേ​ശ​ന​മു​ണ്ടാ​യി​രു​ന്നു. പാ​ക്കി​സ്ഥാ​ൻ സ്വ​ദേ​ശി​നി​യാ​യ ഒ​രു വ​നി​ത​യു​മാ​യി ഇ​യാ​ൾ ബ​ന്ധ​പ്പെ​ട്ടി​രു​ന്ന​താ​യും സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ൾ പ​റ​ഞ്ഞു.

Related posts

Leave a Comment