പാ​ലാ വെ​ളി​ച്ചെ​ണ്ണ നി​ർ​മാ​ണ യൂ​ണി​റ്റി​ൽ തീ​പി​ടി​ത്തം; ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ടം

പാ​ലാ: രാ​മ​പു​ര​ത്ത് വെ​ളി​ച്ചെ​ണ്ണ നി​ർ​മാ​ണ യൂ​ണി​റ്റി​നു തീ​പി​ടി​ച്ച് ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ടം. ഇ​ന്നു പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​യാ​ണു തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

പ്ര​ഭാ​ത സ​വാ​രി​ക്കി​റ​ങ്ങി​യ​വ​രാ​ണ് ഇ​വി​ടെ​നി​ന്നു പു​ക ഉ​യ​രു​ന്ന​ത് ആ​ദ്യം ക​ണ്ട​ത്. തു​ട​ർ​ന്ന് ഫ​യ​ർ ഫോ​ഴ്സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഫ​യ​ർ ഫോ​ഴ്സി​ന്‍റെ നാ​ലോ​ളം യൂ​ണി​റ്റ് എ​ത്തി മ​ണി​ക്കൂ​റു​ക​ൾ​നീ​ണ്ട ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണു തീ​യ​ണ​ച്ച​ത്.

ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണു തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണ​മെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം. കെ​ട്ടി​ടം പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. രാ​മ​പു​രം ടേ​സ്റ്റ് ഇ​റ്റ് വെ​ളി​ച്ചെ​ണ്ണ യൂ​ണി​റ്റാ​ണ് അ​ഗ്നി​ക്കി​ര​യാ​യ​ത്.

Related posts

Leave a Comment