സമ്പൂ​ർ​ണ പ്ലാ​സ്റ്റി​ക് നി​രോ​ധ​ന​വു​മാ​യി ചേ​ന്നം പ​ള്ളി​പ്പു​റം ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത്; പുതിയ നടപടികളെക്കുറിച്ച്  പ്രസിഡന്‍റിന്‍റെ വാക്കുകളിങ്ങനെ…

പൂ​ച്ചാ​ക്ക​ൽ: സ​ന്പൂ​ർ​ണ്ണ പ്ലാ​സ്റ്റി​ക് നി​രോ​ധ​ന​വു​മാ​യി ചേ​ന്നം പ​ള്ളി​പ്പു​റം ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത്.​ഇ​തി​ന്‍റെ പ്ര​ഖ്യാ​പ​ന​വും ഹ​രി​ത ക​ർ​മ സേ​ന​യു​ടെ ഉ​ദ്ഘാ​ട​ന​വും പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്നു. ജീ​ർ​ണി​ക്കാ​ത്ത പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ദി​നം​പ്ര​തി കു​പ്പ​ക​ളി​ൽ കു​ന്നു​കൂ​ടു​ക​യും പ​രി​സ്ഥി​തി​യെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ക​യും ചെ​യ്യു​ന്നു. മാ​ലി​ന്യ സം​സ്ക​ര​ണ​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഒ​രു ദു​സ്വ​പ്ന​മാ​യി പ്ലാ​സ്റ്റി​ക് മാ​ലി​ന്യം മാ​റി​യ​തോ​ടെ ലോ​ക​മാ​കെ​യു​ള്ള ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ നി​രോ​ധ​ന​മ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​വു​ക​യാ​ണ്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്തി​ലും പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത് എ​ന്ന് ചേ​ന്നം പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ.​ഹ​രി​ക്കു​ട്ട​ൻ പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ തൈ​ക്കാ​ട്ടു​ശ്ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ർ​മ​ല ശെ​ൽ​വ​രാ​ജ് സ​ന്പൂ​ർ​ണ പ്ലാ​സ്റ്റി​ക് നി​രോ​ധ​ന പ​ഞ്ചാ​യ​ത്ത് പ്ര​ഖ്യാ​പ​ന​വും ഹ​രി​ത​സേ​ന​യു​ടെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു.

പ​ദ്ധ​തി നി​ല​വി​ൽ വ​രു​ന്ന​തോ​ടെ പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗി​ച്ചാ​ൽ നി​യ​മ​പ​ര​മാ​യ ശി​ക്ഷാ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും നി​ല​വി​ലു​ള്ള പ്ലാ​സ്റ്റി​ക്കു​ക​ൾ നീ​ക്കം ചെ​യ്യാ​ൻ പ​ഞ്ചാ​യ​ത്തി​ൽ രൂ​പി​ക​രി​ച്ചി​രി​ക്കു​ന്ന ഹ​രി​ത​ക​ർ​മ്മ​സേ​ന​യു​ടെ പ്ര​വ​ർ​ത്ത​ക​ർ പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും എ​ത്തി പ്ലാ​സ്റ്റി​ക്കു​ക​ൾ ശേ​ഖ​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പ്ലാ​സ്റ്റി​ക്ക് ശേ​ഖ​ര​ണ​ത്തി​ന് ക​രം അ​ട​യ്ക്കേ​ണ്ടാ​ത്ത വീ​ടു​ക​ൾ 10 രൂ​പ​യും മ​റ്റു വീ​ടു​ക​ൾ 25 രൂ​പ​യും മാ​സ​വ​രി ന​ൽ​ക​ണം. സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് 50 രൂ​പ​യാ​ണ് നി​ര​ക്ക്. ശേ​ഖ​രി​ക്കു​ന്ന പ്ലാ​സ്റ്റി​ക്കു​ക​ൾ പ​ഞ്ചാ​യ​ത്തി​ന്‍റെ ശ്രേ​ഡി​ങ് യൂ​ണി​റ്റി​ലേ​ക്ക് മാ​റ്റും. പി​ന്നീ​ട് പൊ​ടി​ച്ച പ്ലാ​സ്റ്റി​ക്കു​ക​ൾ റോ​ഡ് നി​ർ​മാ​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കും. തു​ണി​കി​റ്റു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ എ​ല്ലാ വീ​ടു​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും നി​ർ​ദേ​ശം ന​ൽ​കും.

പ​ഞ്ചാ​യ​ത്തി​ലെ ച​ട​ങ്ങു​ക​ൾ​ക്ക് പ്ലാ​സ്റ്റി​ക്ക് ഗ്ലാ​സു​ക​ളും പ്ലേ​റ്റു​ക​ളും ഒ​ഴി​വാ​ക്കി പ്ര​കൃ​തി സൗ​ഹൃ​ദ പ​ഞ്ചാ​യ​താ​ക്കി ചേ​ന്നം പ​ള്ളി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ മാ​റ്റാ​നാ​ണ് പ​ദ്ധ​തി​യി​ടു​ന്ന​ത്. ഹ​രി​ത​സേ​ന​യ്ക്കു​ള്ള യൂ​ണി​ഫോം വി​ത​ര​ണം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ സി​ന്ധു വി​നു നി​ർ​വ​ഹി​ച്ചു. പ്ലാ​സ്റ്റി​ക് സം​ഭ​ര​ണ കി​റ്റ് വി​ത​ര​ണം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് രാ​മ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു. ടോ​മി ഉ​ല​ഹ​ന്നാ​ൻ, വി.​ഇ. ഒ. ​ദീ​പ ആ​ർ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​ന് പ​ങ്കെ​ടു​ത്തു.

Related posts