ഞായറാഴ്ചയും പൊതു അവധി ദിനങ്ങളിലും പ​ന​യം കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് മു​ട​ക്കം; സ്വകാര്യ വാഹനങ്ങളെ സഹായിക്കാനാണെന്ന് യാ​ത്ര​ക്കാ​ർ

അ​ഞ്ചാ​ലും​മൂ​ട് : കൊ​ല്ല​ത്തു​നി​ന്നും പ​ന​യം തെ​ക്കേ​വീ​ട്ടി​ൽ മു​ക്കു​വ​ഴി പെ​രു​മ​ണി​ലേ​ക്കു​ള്ള കെ​എ​സ്ആ​ർ​ടി​സി മു​ട​ക്കം യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ലാ​യി. ഇ​തു​വ​ഴി​യു​ള്ള ഏ​ക സ​ർ​വീ​സാ​ണ് എ​ല്ലാ ഞാ​യ​റാ​ഴ്ച​യും പൊ​തു അ​വ​ധി ദി​വ​സ​വും കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ മു​ട​ക്കു​ന്ന​ത്.

ലാ​ഭ​ത്തി​ൽ ഓ​ടി​ക്കൊ​ണ്ട ിരി​ക്കു​ന്ന കെ​എ​സ്ആ​ർ​ടി​സി​യെ സ്വ​കാ​ര്യ​ബ​സ് മു​ത​ലാ​ളി​മാ​രെ സ​ഹാ​യി​ക്കു​വാ​ൻ വേ​ണ്ട ിയാ​ണ് മു​ട​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ മൂ​ലം വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് നി​ർ​ത്ത​ലാ​ക്കി​യ സ​ർ​വീ​സ് ക​ഴി​ഞ്ഞ ആ​റു വ​ർ​ഷം മു​ന്പാ​ണ് പു​ന​രാ​രം​ഭി​ച്ച​ത്.

10 ട്രി​പ്പു​ണ്ടാ​യി​രു​ന്ന സ​ർ​വീ​സ് ഘ​ട്ടം​ഘ​ട്ട​മാ​യി വെ​ട്ടി​ച്ചു​രു​ക്കി ഇ​പ്പോ​ൾ ഒ​ന്ന​ര ട്രി​പ്പി​ൽ അ​ധി​കൃ​ത​ർ ഒ​തു​ക്കി. പെ​രി​നാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, പ​ന​യം പോ​സ്റ്റ് ഓ​ഫീ​സ്, സ​ർ​ക്കാ​ർ മൃ​ഗാ​ശു​പ​ത്രി, തെ​ക്കേ​വീ​ട്ടി​ൽ​മു​ക്ക് മാ​ർ​ക്ക​റ്റ്, പെ​രു​മ​ണ്‍ എ​ഞ്ചി​നീ​യ​റിം​ഗ് കോ​ളേ​ജ് തു​ട​ങ്ങി​യ അ​നേ​ക കേ​ന്ദ്ര​സം​സ്ഥാ​ന സ്ഥാ​പ​ന​ങ്ങ​ൾ സ്ഥി​തി​ചെ​യ്യു​ന്ന ഇ​തു​വ​ഴി​യു​ള്ള ഏ​ക കെ​എ​സ്ആ​ർ​ടി​സി ബ​സ് ഒ​രു മു​ട​ക്ക​വും കൂ​ടാ​തെ സ​ർ​വീ​സ് ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള പ്ര​തി​ക​ര​ണ​വേ​ദി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ.​കെ.​വി. ഷാ​ജി കൊ​ല്ലം ഡി​റ്റി​ഒ യ്ക്കു ​പ​രാ​തി ന​ൽ​കി.

Related posts