രണ്ടും ദിവസം നീണ്ട തിരച്ചിൽ വിഫലമായി; മ​ണ്ണി​ടി​ഞ്ഞ് കി​ണ​റി​ൽ അ​ക​പ്പെ​ട്ട​യാ​ളെ രക്ഷിക്കാനായില്ല; പുറത്തെടുത്ത മൃതദേഹം അ​ഴു​കി​യ നി​ല​യി​ൽ

വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞം മു​ക്കോ​ല​യി​ൽ കി​ണ​റ്റി​ൽ കു​ടു​ങ്ങി കി​ട​ന്നി​രു​ന്ന തൊ​ഴി​ലാ​ളി മ​രി​ച്ചു. വെ​ങ്ങാ​നൂ​ർ നീ​ല​കേ​ശി റോ​ഡ് നെ​ല്ലി​ത്ത​റ വീ​ട്ടി​ൽ മ​ഹാ​രാ​ജ​ൻ (55) ആ​ണ് മ​രി​ച്ച​ത്.

ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ മൂ​ന്നാം ദി​ന​മാ​യ ഇ​ന്ന് രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. അ​ഴു​കി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം.

ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​തോ​ടെ​യാ​ണ് വി​ഴി​ഞ്ഞം മു​ക്കോ​ല സ​ർ​വ​ശ​ക്തി​പു​രം അ​ശ്വ​തി​യി​ൽ സു​കു​മാ​ര​ന്‍റെ വീ​ട്ടു മു​റ്റ​ത്തെ കി​ണ​റ്റി​ൽ റിം​ഗ് ഇ​റ​ക്കു​ന്ന​തി​നി​ടെ മ​ണ്ണി​ടി​ഞ്ഞ് വീ​ണ് മ​ഹാ​രാ​ജ​ൻ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ഇ​ന്ന​ലെ രാ​ത്രി എ​ട്ട​ര​യോ​ടെ പൂ​യ​പ്പ​ള്ളി​യി​ൽനി​ന്നെ​ത്തി​യ വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളും വി​ഴി​ഞ്ഞം, ചെ​ങ്ക​ൽ​ചൂ​ള എ​ന്നി​വി​ട​ങ്ങ​ളി​ലെ ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​വും നാ​ട്ടു​കാ​രും ആ​ല​പ്പു​ഴ​യി​ൽ നി​ന്നെ​ത്തി​യ എ​ൻ​ഡി​ആ​ർ​എ​ഫ് സം​ഘ​വു​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ മണ്ണ് ഇ​ടി​ഞ്ഞി​റ​ങ്ങി​യിരുന്നു. ഇതു ത​ട​യാ​ൻ താ​ൽ​കാ​ലി​ക സം​വി​ധാ​നം ഒ​രു​ക്കി​യശേ​ഷ​മാ​യി​രു​ന്നു അ​വ​സാ​ന​വ​ട്ട തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്.

നാ​ട്ടു​കാ​ര​നാ​യ സ​ന​ലും വി​ഴി​ഞ്ഞം ഫ​യ​ർ​ഫോ​ഴ്സി​ലെ അ​നീ​ഷും ചേ​ർ​ന്നാ​ണ് മ​ഹാ​രാ​ജ​ന്‍റെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. 90 അ​ടി​യോ​ളം താ​ഴ്ച​യു​ള്ള കി​ണ​റി​ല്‍ 20 അ​ടി​യി​ലേ​റെ മ​ണ്ണ് നി​റ​ഞ്ഞ സ്ഥി​തി​യി​ലാ​യി​രു​ന്നു.

ഫ​യ​ർ​ഫോ​ഴ്സ്, പോ​ലീ​സ്, സ്പെ​ഷ​ൽ ടാ​സ്ക് ഫോ​ഴ്സ് തു​ട​ങ്ങി​യ​വ​രും നാ​ട്ടു​കാ​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ഉ​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment