സ​ച്ചി​നു പി​ന്നാ​ലെ യൂ​സ​ഫ് പ​ത്താ​നും കോ​വി​ഡ്! രോ​ഗ​ത്തി​ന്‍റെ നേ​രി​യ ല​ക്ഷ​ണ​ങ്ങ​ൾ മാ​ത്ര​മാ​ണ് ഉ​ള്ള​തെ​ന്നു താരം

ന്യൂ​ഡ​ൽ​ഹി: മു​ൻ ഇ​ന്ത്യ​ൻ താ​രം യൂ​സ​ഫ് പ​ത്താ​ന് കോ​വി​ഡ്. താ​രം ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം ട്വി​റ്റ​റി​ൽ അ​റി​യി​ച്ച​ത്.

രോ​ഗ​ത്തി​ന്‍റെ നേ​രി​യ ല​ക്ഷ​ണ​ങ്ങ​ൾ മാ​ത്ര​മാ​ണ് ഉ​ള്ള​തെ​ന്നും വീ​ട്ടി​ൽ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​ച്ചെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നേ​ര​ത്തെ ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ൻ‌ തെ​ൻ​ഡു​ൽ​ക്ക​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. സ​ച്ചി​നും വീ​ട്ടി​ൽ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​ച്ചി​രി​ക്കു​ക​യാ​ണ്.

ഇ​രു​വ​രും ക​ഴി​ഞ്ഞ ആ​ഴ്ച​ക​ളി​ൽ റോ​ഡ്‌ സേ​ഫ്റ്റി ടൂ​ർ​ണ​മെ​ന്‍റി​ൽ‌ ഇ​ന്ത്യ ലെ​ജ​ൻ​ഡ്സ് ടീ​മി​നാ​യി ക​ളി​ച്ചി​രു​ന്നു.

Related posts

Leave a Comment