ഇലക്ട്രോണിക്സ് സാധനങ്ങൾ  നന്നാക്കാനെത്തിയയാൾ പീഡിപ്പിച്ചതായി പരാതി; കൊല്ലം സ്വദേശിക്കെതിരേ കേസെടുത്ത് പോലീസ്;സംഭവത്തെക്കുറിച്ച് പോലീസ് പറ‍യുന്നതിങ്ങനെ…

വൈ​ക്കം: ഇ​ല​ക്‌‌ട്രോ​ണി​ക് സാ​ധ​ന​ങ്ങ​ൾ റി​പ്പ​യ​ർ ചെ​യ്യു​ന്ന യു​വാ​വ് ത​ന്‍റെ വാ​ട​ക വീ​ട്ടി​ലും കു​റ്റി​ക്കാ​ട്ടി​ലും യു​വ​തി​യെ പീഡിപ്പിച്ചതായി പ​രാ​തി. ത​ല​യോ​ല​പ്പ​റ​ന്പ് പ​ള്ളി​ക്ക​വ​ല​യി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന യു​വാ​വ് ടി​വി, ഫ്രി​ഡ്ജ് തു​ട​ങ്ങി​യ ഇ​ല​ക്‌‌ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ന്നാ​ക്കു​ന്ന​തി​നാ​യി ഒ​രു സ്വ​കാ​ര്യ സ്ഥാ​പ​നം നി​യോ​ഗി​ച്ച ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു.

ഫ്രി​ഡ്ജ് ന​ന്നാ​ക്കാ​ൻ ഒ​രു ദി​വ​സം വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് വൈ​ക്കം സ്വ​ദേ​ശി​നി​യാ​യ 19കാ​രി​യെ പ​രി​ച​യ​പ്പെ​ട്ട​ത്. യു​വ​തി​യു​ടെ പി​താ​വി​ന്‍റെ ഫോ​ണി​ലൂ​ടെ പ​രി​ച​യം പു​തു​ക്കി​യ യു​വാ​വ് ക​ഴി​ഞ്ഞ മാ​സം ഒ​രു​ദി​വ​സം യു​വ​തി​യു​ടെ വീ​ടി​ന​ടു​ത്തെ​ത്തി യു​വ​തി​യെ സ​മീ​പ​ത്തു​ള്ള കാ​ടു​പി​ടി​ച്ച പ്ര​ദേ​ശ​ത്തു കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വൈ​ക്കം പോ​ലീ​സ് യു​വാ​വി​നെ​തി​രെ പീ​ഡ​ന​ത്തി​നു കേ​സെ​ടു​ത്തു.

ന​വം​ബ​ർ 30നു ​വൈ​ക്ക​ത്ത​ഷ്‌‌ടമി ദി​ന​ത്തി​ൽ യു​വ​തി​യെ ത​ല​യോ​ല​പ്പ​റ​ന്പ് പ​ള്ളി​ക്ക​വ​ല​യി​ലെ വാ​ട​ക വീ​ട്ടി​ലെ​ത്തി​ച്ചും യു​വാ​വ് പീഡിപ്പിച്ചതായി പ​രാ​തി​യു​ണ്ട്. ആ​ദ്യ സം​ഭ​വം വൈ​ക്ക​ത്താ​യ​തി​നാ​ലാ​ണ് വൈ​ക്കം പോ​ലീ​സ് കേ​സ് ഏ​റ്റെ​ടു​ത്ത​ത്. സം​ഭ​വ​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ല്ലം ശാ​സ്താം​കോ​ട്ട സു​രേ​ഷ് ഭ​വ​നി​ൽ അ​മ​ലി (21) നെ ​വൈ​ക്കം പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു.

Related posts