കാ​യം​കു​ള​ത്ത് ടൂ​റി​സ്റ്റ് ഹോം ​കേ​ന്ദ്രീ​ക​രി​ച്ച് അ​നാ​ശാ​സ്യം; രണ്ട് യുവതികൾ ഉൾപ്പെടെ ആറുപേർ പിടിയിൽ; രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് ഇവർ അറസ്റ്റിലായത്

കാ​യം​കു​ളം:​ടൂ​റി​സ്റ്റ് ഹോം ​കേ​ന്ദ്രീ​ക​രി​ച്ച് അ​നാ​ശാ​സ്യം ന​ട​ത്തി​വ​ന്ന ആ​റു​പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി. കാ​യം​കു​ളം, ചി​റ​ക്ക​ട​വ​ത്ത് പ്ര​വ​ർ​ത്തി​ച്ചു വ​ന്ന സ്വ​കാ​ര്യ ടൂ​റി​സ്റ്റ് ഹോ​മി​ൽ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ര​ണ്ട് സ്ത്രീ​ക​ളും, മൂ​ന്ന് പു​രു​ഷന്മാരും, ലോ​ഡ്ജ് ജീ​വ​ന​ക്കാ​ര​നും ഉ​ൾ​പ്പ​ടെ ആ​റു​പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത് .

പ​ത്ത​നം​തി​ട്ട മൈ​ല​പ്പ​റ, ചീ​ന്ത​ൽ​ത്ത​ടം​വ​ലി​യ ത​റ​യി​ൽ , സ​ത്യ​ൻ (52),മെ​ഴു​വേ​ലി, കാ​രി​ത്തോ​ട്ട മ​രോ​ട്ടി ത​ട​ത്തി​ൽ അ​രു​ണ്‍ രാ​ജ് (27) , മെ​ഴു​വേ​ലി, കാ​രി​ത്തോ​ട്ട, ല​ക്ഷ്മി​പു​രം​വീ​ട്ടി​ൽ പ്രി​ൻ​സ് (38),പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​നി​ക​ളാ​യ ര​ണ്ട് സ്ത്രീ​ക​ൾ , ലോ​ഡ്ജ് ജീ​വ​ന​ക്കാ​ര​നാ​യ കാ​യം​കു​ളം പെ​രി​ങ്ങാ​ല, മോ​ട​ത്തു കി​ഴ​ക്ക​തി​ൽ മു​ര​ളീ​ധ​ര​ൻ​പി​ള്ള എ​ന്നി​വ​രെ​യാ​ണ് കാ​യം​കു​ളം സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ഇ​ന്ന​ലെ​അ​റ​സ്റ്റ് ചെ​യ്ത​ത്.​

ഇ​വ​രെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​സ്സ്. സു​രേ​ന്ദ്ര​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു റെ​യ്ഡ്.​ലോ​ഡ്ജ് ഉ​ട​മ​ക്കെ​തി​രെ​യും കേ​സ്എ​ടു​ത്തി​ട്ടു​ണ്ട്. ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പു​തു​താ​യി ആ​രം​ഭി​ച്ച ഓ​പ്പ​റേ​ഷ​ൻ ത​ണ്ട​റി​ലേ​ക്ക് ല​ഭി​ച്ച വി​വ​ര​ത്തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ന​ട​പ​ടി

Related posts