ബ​സി​ൽ പീ​ഡനശ്രമം; ഫോട്ടോഗ്രാഫർ അ​റ​സ്റ്റി​ൽ;  പ്രതിയോടൊപ്പം സീ​റ്റി​ലി​രു​ന്ന  കുട്ടിയോട്  ഇ​യാ​ൾ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യാ​യി​രു​ന്നു 

ശ്രീ​ക​ണ്ഠ​പു​രം: ബ​സ് യാ​ത്ര​യ്ക്കി​ടെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് ഫോ​ട്ടോ​ഗ്ര​ഫ​ർ അ​റ​സ്റ്റി​ൽ. മ​ണി​പ്പാ​റ​യി​ലെ ജ​യിം​സി​നെ (50) യാ​ണ് പ​യ്യാ​വൂ​ർ എ​സ്ഐ ജോ​ൺ​സ​നും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​ത്തോ​ള​മാ​യി ഇ​യാ​ൾ കൊ​ട്ടൂ​ർ​വ​യ​ലി​ൽ വാ​ട​ക വീ​ട്ടി​ലാ​ണ് താ​മ​സം.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ത​ളി​പ്പ​റ​മ്പ്-​ശ്രീ​ക​ണ്ഠ​പു​രം-​പ​യ്യാ​വൂ​ർ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന താ​ജ് ബ​സി​ൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം. അ​മ്മ​യോ​ടൊ​പ്പം യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന 12 വ​യ​സു​കാ​ര​നെ​യാ​ണ് ഇ​യാ​ൾ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്.

ഇ​യാ​ളോ​ടൊ​പ്പം സീ​റ്റി​ലി​രു​ന്ന വി​ദ്യാ​ർ​ഥി​യോ​ട് ഇ​യാ​ൾ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യാ​യി​രു​ന്നു.
വി​ദ്യാ​ർ​ഥി ബ​ഹ​ള​മു​ണ്ടാ​ക്കി​യ​തോ​ടെ യാ​ത്ര​ക്കാ​ർ ഇ​ട​പെ​ടു​ക​യും ഇ​യാ​ളെ പോ​ലീ​സി​ലേ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. ത​ളി​പ്പ​റ​മ്പ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts