സീറ്റുകൾ വീട്ടുകൊടുക്കണ്ടെന്ന് കേന്ദ്രത്തിൽ നിന്ന് അറിയിപ്പ്; സി​റ്റിം​ഗ് സീ​റ്റു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​മെ​ന്ന് അ​റി​യി​ച്ചാ​ൽ തീ​രു​മാ​നം അ​റി​യി​ക്കുമെന്ന് പീ​താം​ബ​ര​ൻ മാ​സ്റ്റ​ർ


കോ​ട്ട​യം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​റ്റിം​ഗ് സീ​റ്റു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​മെ​ന്ന് മു​ന്ന​ണി അ​റി​യി​ച്ചാ​ൽ അ​പ്പോ​ൾ തീ​രു​മാ​നം അ​റി​യി​ക്കു​മെ​ന്ന് എ​ൻ​സി​പി അ​ധ്യ​ക്ഷ​ൻ ടി.​പി. പീ​താം​ബ​ര​ൻ മാ​സ്റ്റ​ർ.

സീ​റ്റു​ക​ളു​ടെ കാ​ര്യ​ത്തി​ൽ വി​ട്ടു​വീ​ഴ്ച വേ​ണ്ടെ​ന്നാ​ണ് ശ​ര​ദ് പ​വാ​ർ പ​റ​ഞ്ഞ​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് കോ​ട്ട​യ​ത്ത് നേ​ട്ട​മു​ണ്ടാ​ക്കി​യ​താ​യി തോ​ന്നു​ന്നി​ല്ല.

നി​യ​മ​സ​ഭാ സ​മ്മേ​ള​നം ക​ഴി​യു​ന്ന​ത് വ​രെ രാ​ഷ്ട്രീ​യ തീ​രു​മാ​ന​ത്തി​നാ​യി കാ​ത്തി​രി​ക്കേ​ണ്ട​തി​ല്ല. പാ​ലാ സീ​റ്റ് വി​ട്ടു​കൊ​ടു​ക്കു​ന്ന പ്ര​ശ്ന​മി​ല്ലെ​ന്ന് മാ​ണി സി. ​കാ​പ്പ​ൻ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​താ​ണ്.

ഇ​വി​ടെ എ​ൻ​സി​പി ത​ന്നെ മ​ത്സ​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​നം എ.​കെ. ശ​ശീ​ന്ദ്ര​നും ബാ​ധ​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment