നാ​ലു പ​തി​റ്റാ​ണ്ടി​ന്‍റെ കാ​ത്തി​രി​പ്പ് അ​വ​സാ​നി​ച്ചു: പ​ത്മ​ശ്രീ പെ​പി​ത സേ​ത്ത് ഇ​നി ഇ​ന്ത്യ​ൻ പൗ​ര

തൃ​ശൂ​ർ: കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക​ത്ത​നി​മ​യെ​യും ക്ഷേ​ത്രാ​ചാ​ര​ങ്ങ​ളെ​യും ലോ​ക​ത്തി​നു പ​രി​ച​യ​പ്പെ​ടു​ത്തി​യ പ്ര​ശ​സ്ത ഫോ​ട്ടോ​ഗ്രാ​ഫ​റും എ​ഴു​ത്തു​കാ​രി​യു​മാ​യ പെ​പി​ത സേ​ത്ത് ഇ​നി ഔ​ദ്യോ​ഗി​ക​മാ​യി ഇ​ന്ത്യ​ൻ പൗ​ര. തൃ​ശൂ​ർ ക​ള​ക്ട​റേ​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ ക​ള​ക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​നി​ൽ​നി​ന്ന് ഇ​ന്ത്യ​ൻ പൗ​ര​ത്വ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഏ​റ്റു​വാ​ങ്ങി. ബ്രി​ട്ടീ​ഷ് പൗ​ര​ത്വം ഉ​പേ​ക്ഷി​ച്ചാ​ണ് അ​വ​ർ പൂ​ർ​ണ​മാ​യും ഇ​ന്ത്യ​ൻ പൗ​ര​ത്വം നേ​ടു​ന്ന​ത് .

കേ​ര​ള​ത്തി​ന്‍റെ മ​ണ്ണി​ലേ​ക്ക്

ല​ണ്ട​നി​ലെ സ​ഫോ​ക്കി​ൽ ജ​നി​ച്ച പെ​പി​ത​യു​ടെ കേ​ര​ള​ത്തി​ലേ​ക്കു​ള്ള വ​ര​വ് അ​വി​ചാ​രി​ത​മാ​യി​രു​ന്നു. ബ്രി​ട്ടീ​ഷ് പ​ട്ടാ​ള​ക്കാ​ര​നാ​യ ത​ന്‍റെ മു​ത്ത​ച്ഛ​ന്‍റെ ഡ​യ​റി​ക്കു​റി​പ്പു​ക​ൾ വാ​യി​ച്ചു വി​സ്മ​യി​ച്ചാ​ണ് 1970-ക​ളി​ൽ അ​വ​ർ ആ​ദ്യ​മാ​യി കേ​ര​ള​ത്തി​ലെ​ത്തു​ന്ന​ത്. എ​ന്നാ​ൽ, ഇ​വി​ടെ​യെ​ത്തി​യ അ​വ​ർ​ക്ക് പി​ന്നീ​ട് ഈ ​നാ​ടി​നെ വി​ട്ടു​പോ​കാ​ൻ ക​ഴി​ഞ്ഞി​ല്ല. നാ​ലു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി കേ​ര​ള​ത്തി​ലെ ആ​ചാ​ര​ങ്ങ​ളെ​യും ക​ല​ക​ളെ​യും നി​രീ​ക്ഷി​ച്ച് അ​വ​ർ തൃ​ശൂ​രി​ൽ താ​മ​സ​മാ​ക്കി.

ഗു​രു​വാ​യൂ​ര​പ്പ​ന്‍റെ ച​ങ്ങാ​തി

ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ലെ ആ​ചാ​ര​ങ്ങ​ൾ അ​ടു​ത്ത​റി​യാ​നും ക്ഷേ​ത്ര​ത്തി​ന​ക​ത്തു പ്ര​വേ​ശി​ക്കാ​നും അ​നു​വാ​ദം ല​ഭി​ച്ച ഏ​ക വി​ദേ​ശി എ​ന്ന അ​പൂ​ർ​വ്വ ബ​ഹു​മ​തി പെ​പി​ത സേ​ത്തി​നു​ണ്ട്. ഗു​രു​വാ​യൂ​ര​പ്പ​നെ​ക്കു​റി​ച്ചും അ​വി​ടു​ത്തെ ആ​ചാ​ര​ങ്ങ​ളെ​ക്കു​റി​ച്ചും വ​ർ​ഷ​ങ്ങ​ളോ​ളം പ​ഠ​നം ന​ട​ത്തി അ​വ​ർ ര​ചി​ച്ച ‘Heaven on Earth: The Universe of Kerala’s Guruvayur Temple’ എ​ന്ന ഗ്ര​ന്ഥം ആ​ഗോ​ള​ത​ല​ത്തി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു.

ഗു​രു​വാ​യൂ​ർ കേ​ശ​വ​ന്‍റെ വി​ഖ്യാ​ത​മാ​യ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യ​തും പെ​പി​ത​യാ​ണ്. ക്ഷേ​ത്രാ​ചാ​ര​ങ്ങ​ൾ​ക്കു പു​റ​മെ വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലെ തെ​യ്യ​ങ്ങ​ളെ​ക്കു​റി​ച്ചും മ​രു​മ​ക്ക​ത്താ​യ സ​മ്പ്ര​ദാ​യ​ത്തെ​ക്കു​റി​ച്ചും അ​വ​ർ ആ​ഴ​ത്തി​ൽ പ​ഠി​ച്ചു. കേ​ര​ള​ത്തി​ന്‍റെ ആ​ത്മാ​വി​നെ തൊ​ട്ട​റി​ഞ്ഞ ഗ​വേ​ഷ​ക​യാ​യാ​ണ് സാം​സ്കാ​രി​ക ലോ​കം പെ​പി​ത​യെ കാ​ണു​ന്ന​ത്.

രാ​ജ്യ​ത്തി​ന്‍റെ ആ​ദ​രം

കേ​ര​ള​ത്തി​ന്‍റെ ക​ല​ക​ളെ​യും സം​സ്കാ​ര​ത്തെ​യും ആ​ഗോ​ള​ത​ല​ത്തി​ൽ പ്ര​ച​രി​പ്പി​ച്ച​തി​ന് 2012ൽ ​രാ​ജ്യം പ​ത്മ​ശ്രീ ന​ൽ​കി അ​വ​രെ ആ​ദ​രി​ച്ചു. പ​ത്മ​ശ്രീ ല​ഭി​ച്ചി​ട്ടും വി​ദേ​ശ പൗ​ര​യാ​യി തു​ട​രു​ന്ന​തി​ലെ സാ​ങ്കേ​തി​ക ബു​ദ്ധി​മു​ട്ടു​ക​ൾ ഒ​ഴി​വാ​ക്കാ​നാ​ണ് അ​വ​ർ ഇ​ന്ത്യ​ൻ പൗ​ര​ത്വ​ത്തി​നാ​യി അ​പേ​ക്ഷി​ച്ച​ത്.

വി​ശ്വ​പ്ര​സി​ദ്ധ​മാ​യ ഗാ​ന്ധി എ​ന്ന ചി​ത്ര​ത്തി​ൽ നെ​ഹ്‌​റു​വി​ന്‍റെ വേ​ഷ​മി​ട്ട റോ​ഷ​ൻ സേ​ത്താ​യി​രു​ന്നു ജീ​വി​ത​പ​ങ്കാ​ളി. സേ​ത്തു​മാ​യി പി​ന്നീ​ട് വേ​ർ​പി​രി​ഞ്ഞെ​ങ്കി​ലും പേ​രി​ലെ ര​ണ്ടാം ഭാ​ഗം അ​വ​ർ ഉ​പേ​ക്ഷി​ച്ചി​ല്ല.

Related posts

Leave a Comment