17-18 വയസ്സുള്ള കുട്ടികളുടെ സെക്സ് അയയ്ക്കു പ്ലീസ്; കുടുംബശ്രീ കോ-ഓര്‍ഡിനേറ്റര്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത മെസേജ് കണ്ട് മെസേജ് കണ്ട് വീട്ടമ്മമാര്‍ ഞെട്ടി

what-600കോഴിക്കോട്: രാജ്യത്തിനഭിമാനമായി മാറിയ പദ്ധതിയാണ് കുടുംബശ്രീ. എന്നാല്‍ സംസ്ഥാനത്ത് ഈ പദ്ധതിയുടെ നടത്തിപ്പുകാരായി ഉന്നതസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് ഞരമ്പുരോഗികളാണോയെന്ന സംശയമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.

കുടുംബശ്രീ സൂഷ്മ സംരംഭങ്ങളുടെ ചുമതലക്കാരനും കോഴിക്കോട് അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്ററുമായ എ.സി മൊയ്തീന്റെ ചെയ്തികളാണ് ഇപ്പോള്‍ കുടുംബശ്രീയുടെ ഉദ്ദേശശുദ്ധിതന്നെ സംശയനിഴലിലാക്കിയിരിക്കുന്നത്. ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നതുമായി ബന്ധപ്പെട്ട് കുടുംബശ്രീ അംഗങ്ങള്‍ക്ക് ആശയവിനിമയം നടത്താനായി ‘ഹോംഷോപ്പ്’ എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ആരംഭിച്ചിരുന്നു.കോഴിക്കോട് ജില്ലയിലെ വടകര, ഉള്ള്യേരി, ബാലുശ്ശേരി,കൊടുവള്ളി തുടങ്ങിയ പ്രദേശത്തെ സ്ത്രീകളാണ് ഹോംഷോപ്പി ഗ്രൂപ്പിലുള്ളത്. വിവിധ കുടുംബശ്രീ യൂണിറ്റകള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനു വേണ്ടിയാണ് വാട്‌സ് ആപ്പ് ഗ്രൂപ്പ്്  രൂപീകരിച്ചത്. സ്ത്രീകള്‍ മാത്രമുള്ള ഈ ഗ്രൂപ്പില്‍ ഏവരെയും ഞെട്ടിക്കുന്ന രീതിയിലുള്ള അശ്ലീല സന്ദേശമിട്ടാണ് മൊയ്തീന്‍ തന്റെ തനി സ്വരൂപം വെളിപ്പെടുത്തിയിരിക്കുന്നത്.

150 മുതല്‍ 200 സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ അംഗങ്ങളായ ഗ്രൂപ്പില്‍ ഈ മാസം രണ്ടിന് രാത്രി ഒമ്പതോടെയാണ് അശ്ലീല സന്ദേശമെത്തിയത്. ’17-18 വയസ്സുള്ള കുട്ടികളുടെ സെക്‌സ് അയയ്ക്കു പ്ലീസ്’ എന്ന സന്ദേശമാണ് ഇദ്ദേഹത്തിന്റെ നമ്പരില്‍ നിന്നും വന്നിരിക്കുന്നത്. എന്നാല്‍ പണിപാളിയെന്നു മനസിലാക്കിയ മൊയ്തീന്‍ ഉരുണ്ടു കളിച്ചു. അത് തെറ്റായ സന്ദേശമാണെന്നും, തന്റെ സുഹൃത്ത് അയച്ചുതന്നതാണെന്നും ക്ഷമിക്കണമെന്നും വീണ്ടുംമൊരു സന്ദേശം കൂടി ഗ്രൂപ്പിലേക്ക് അയയ്ക്കുകയും ചെയ്തു.

കായണ്ണ സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗം അദ്ധ്യാപകനാണ് എസി മൊയ്തീന്‍. അദ്ധ്യാപകനായ ഒരാളില്‍നിന്ന് ഇത്തരമൊരു സന്ദേശം വന്നതിന്റെ ഞെട്ടലിലാണ് ഗ്രൂപ്പ് അംഗങ്ങളില്‍ പലരും. കൊയിലാണ്ടി മുന്‍സിപ്പല്‍ ചെയര്‍മാന്റെ ഭാര്യയും കുടുംബശ്രീ ജില്ലാ മിഷന്‍കോര്‍ഡിനേറ്ററുമായ വ്യക്തിയും ഈ ഗ്രൂപ്പില്‍ അംഗമാണ്. അതേസമയം ഇത്തരത്തിലൊരു സന്ദേശം എത്തിയിട്ടും ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ബന്ധപ്പെട്ടവരെ ഇത് അറിയിക്കുകയോ അച്ചടക്കനടപടിക്ക് ഇതേവരെ തയ്യാറാകുകയോ ചെയ്തിട്ടില്ലെന്നതും സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതാണ്. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനു പിന്നാലെ വിദ്യാഭ്യാസ വകുപ്പില്‍ നിന്നും ഡെപ്യൂട്ടേഷനിലാണ് മൊയ്തീന്‍ കുടുംബശ്രീയിലെത്തിയത്.

സംഭവം ഇരുചെവിയറിയാതെ ഒതുക്കി തീര്‍ക്കാന്‍ സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി ഇടപെട്ടെന്നും ഗ്രൂപ്പിലെ അംഗങ്ങള്‍ വെളിപ്പെടുത്തുന്നു. സന്ദേശം ഗ്രൂപ്പിലെത്തി വിവാദമായതിനു പിന്നാലെ ഇത് പുറത്തറിയിക്കരുതെന്നും അശ്ലീല സന്ദേശമടങ്ങുന്ന ഗ്രൂപ്പിന്റെ സ്‌ക്രീന്‍ ഷോട്ട് പുറത്തു നല്‍കരുതെന്നും ആവശ്യപ്പെട്ട് സി.പി.എം ഉന്നതര്‍ ഫോണിലൂടെയും നേരിട്ടും ഗ്രൂപ്പ് അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. അതേസമയം കുടുംബശ്രീ ഡയറക്ടര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ വിവരം ധരിപ്പിച്ചിട്ടില്ല. കുടുംബശ്രീയുടെ ചുമതലയുള്ള തദ്ദേശ വകുപ്പു മന്ത്രി കെ.ടി.ജലീലും സംഭവത്തെപ്പറ്റി അറിഞ്ഞിട്ടില്ലെന്നതാണ് സൂചന. എന്തായാലും ഇയാളെ ചുമതലയില്‍ നിന്ന് മാറ്റണമെന്ന നിലപാടിലാണ് കുടുംബശ്രീ അംഗങ്ങള്‍.

Related posts