വ​ട​ക​ര റെ​യി​ൽ​വെ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത്  ഇ​ന്ധ​ന മോ​ഷ്ടാക്കൾ; പോലീസ് നിരീക്ഷണം വേണമെന്ന ആവശ്യവുമായി യാത്രക്കാർ


വ​ട​ക​ര: റെ​യി​ൽ​വെ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് നി​ർ​ത്തി​യി​ടു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്ന് ഇ​ന്ധ​നം മോ​ഷ്ടി​ക്കു​ന്ന സം​ഘം വി​ല​സു​ന്നു. പ്ര​ധാ​ന​മാ​യും ബൈ​ക്കു​ക​ളി​ൽ നി​ന്നാ​ണ് ഇ​ന്ധ​നം ചോ​ർ​ത്തു​ന്ന​ത്. രാ​വി​ലെ പാ​ർ​ക്ക് ചെ​യ്ത് മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞ് തി​രി​കെ എ​ത്തു​ന്പോ​ൾ ഇ​ന്ധ​നം കാ​ലി​യാ​യ വാ​ഹ​ന​മാ​യി​രി​ക്കും ഉ​ട​മ​ക​ളെ സ്വാ​ഗ​തം ചെ​യ്യു​ക. വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് ഇ​തു​മൂ​ല​മു​ണ്ടാ​കു​ന്ന​ത്.

രാ​വി​ലെ റെ​യി​ൽ​വെ സ്റ്റേ​ഷ​നു സ​മീ​പം നി​ർ​ത്തി​യ കാ​ർ​ത്തി​ക​പ്പ​ള്ളി​യി​ലെ ആ​ദ​ർ​ശി​ന്‍റെ ഹീ​റോ ഹോ​ണ്ട ബൈ​ക്കി​ൽ നി​ന്ന് ഇ​ന്ധ​നം ചോ​ർ​ത്തു​ക​യു​ണ്ടാ​യി. ഇ​ത് നേ​രി​ൽ കാ​ണാ​നും ക​ഴി​ഞ്ഞു. ഇ​ന്ധ​ന ടാ​ങ്കി​നു താ​ഴെ പ്ലാ​സ്റ്റി​ക് കു​പ്പി കെ​ട്ടി​യി​ട്ടാ​ണ് പെ​ട്രോ​ൾ ചോ​ർ​ത്തി​യ​ത്. ഉ​ച്ച​ക്ക് ട്രെ​യി​ൻ ഇ​റ​ങ്ങി എ​ത്തി​യ ആ​ദ​ർ​ശും സു​ഹൃ​ത്തും കാ​ണു​ന്ന​ത് വാ​ഹ​ന​ത്തി​ൽ കു​പ്പി കെ​ട്ടി ഇ​ന്ധ​നം ചോ​ർ​ത്തു​ന്ന രം​ഗ​മാ​ണ്.

ആ​രാ​ണ് ഇ​ത് ചെ​യ്ത​തെ​ന്നു വ്യ​ക്ത​മ​ല്ലെ​ങ്കി​ലും ഇ​രു​വ​രും ബൈ​ക്കി​ന് അ​ടു​ത്തെ​ത്തു​ന്പോ​ഴേ​ക്കും ര​ണ്ടു പേ​ർ സ്ഥ​ലം വി​ട്ട​താ​യി പ​റ​യു​ന്നു. പൊ​തു​വെ ആ​ദ​ർ​ശും സു​ഹൃ​ത്തും വൈ​കു​ന്നേ​ര​മാ​ണ് കോ​ഴി​ക്കോ​ട് നി​ന്നു മ​ട​ങ്ങി​യെ​ത്താ​റ്. ഇ​ന്ന​ലെ ഉ​ച്ച​ക്ക് എ​ത്തി​യ​തി​നാ​ൽ ഇ​ന്ധ​ന​ടാ​ങ്ക് കാ​ലി​യാ​കാ​തെ ര​ക്ഷ​പ്പെ​ട്ടു. മ​ലോ​ൽ​മു​ക്കി​ലെ യു​വാ​വി​ന്‍റെ ബു​ള്ള​റ്റി​ൽ നി​ന്നും പെ​ട്രോ​ൾ ചോ​ർ​ത്തി​യി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ പോ​ലീ​സ് കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Related posts