പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം; പ​ച്ച​ക്ക​റി ക​യ​റ്റു​മ​തി ത​ട​സ​പ്പെ​ട്ടു: വ​ൻ വി​ല​യി​ടി​വി​നു സാ​ധ്യ​ത

പ​ര​വൂ​ർ: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കു​ന്ന​തോ​ടെ സം​സ്ഥാ​ന​ത്ത് നി​ന്ന് ഗ​ൾ​ഫി​ലേ​ക്കു​ള്ള പ​ഴം-​പ​ച്ച​ക്ക​റി ക​യ​റ്റു​മ​തി ത​ട​സ​പ്പെ​ട്ടു. നി​ല​വി​ൽ കോ​ഴി​ക്കോ​ട്, നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തിൽ വ​ൻ തോ​തി​ൽ അവ കി​ട​ക്കു​ക​യാ​ണ്.ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ക​യ​റ്റു​മ​തി​ക്കാ​യി ശേ​ഖ​രി​ച്ച പ​ച്ച​ക്ക​റി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ കേ​ര​ള​ത്തി​ലെ പ്രാ​ദേ​ശി​ക മാ​ർ​ക്ക​റ്റി​ൽ വി​റ്റ​ഴി​ക്കു​ക​യേ നി​വ​ർ​ത്തി​യു​ള്ളൂ.

അ​ങ്ങ​നെ​യെ​ങ്കി​ൽ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ സം​സ്ഥാ​ന​ത്ത് പ​ഴം – പ​ച്ച​ക്ക​റി വി​ല​യി​ൽ വ​ൻ ഇ​ടി​വു​ണ്ടാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ക​യ​റ്റു​മ​തി​യി​ൽ ത​ട​സം തു​ട​രു​ക​യാ​ണ​ങ്കി​ൽ ഇ​വ നാ​ട്ട​ിൻ​പു​റ​ങ്ങ​ളി​ലെ വി​പ​ണി​ക​ളി​ൽ വി​റ്റ​ഴി​ക്കാ​ൻ ത​ന്നെ​യാ​ണ് ക​യ​റ്റു​മ​തി​ക്കാ​രു​ടെ​യും ക​ർ​ഷ​ക​രു​ടെ​യും തീ​രു​മാ​നം.

ഇ​വി​ടെ നി​ന്നു​ള്ള പ​ച്ച​ക്ക​റി​ക​ളു​ടെ വ​ലി​യ വി​പ​ണി​യാ​ണ് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ.കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലും നി​ന്നു​മു​ള്ള വി​വി​ധ ത​രം പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും വ​ലി​യ തോ​തി​ലാ​ണ് ഗ​ൾ​ഫി​ലേ​ക്ക് ക​യ​റ്റി അ​യയ്​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ച​ക്ക​യ്ക്ക് ഉ​ൾ​പ്പെ​ടെ ഇ​പ്പോ​ൾ അ​വി​ടെ വ​ലി​യ ഡി​മാ​ന്‍റാണ്.

ഇ​പ്പോ​ൾ യു​ദ്ധ സാ​ഹ​ച​ര്യം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​നാ​ൽ വി​മാ​ന ച​ര​ക്ക് ഗ​താ​ഗ​ത​ത്തി​ൽ ഉ​ണ്ടാ​യ അ​നി​ശ്ചി​ത​ത്വ​വും ചി​ല രാ​ജ്യ​ങ്ങ​ളി​ലെ അ​പ്ര​തീ​ക്ഷി​ത​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളും ക​യ​റ്റു​മ​തി​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചുക​ഴി​ഞ്ഞു.ക​യ​റ്റു​മ​തി വ​ലി​യ തോ​തി​ൽ ത​ട​സ​പ്പെ​ടു​മ്പോ​ൾ ഇ​വ ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലേ​ക്ക് എ​ത്തു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​തെ​ന്ന് ഈ ​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ പ​റ​യു​ന്നു.

ഇ​തി​ന്‍റെ ഫ​ല​മാ​യി കേ​ര​ള​ത്തി​ലെ​യും ത​മി​ഴ്നാ​ട്ടി​ലെ​യും മൊ​ത്ത വി​ത​ര​ണ മാ​ർ​ക്ക​റ്റു​ക​ളി​ൽ ഇ​തി​ന​കം ത​ന്നെ വി​ല​യി​ൽ ഗ​ണ്യ​മാ​യ കു​റ​വ് ഉ​ണ്ടാ​യ​താ​യി വ്യാ​പാ​രി​ക​ൾ സൂ​ചി​പ്പി​ച്ചു.വ​രും ദി​വ​സ​ങ്ങ​ളി​ൽ ച​ര​ക്കു​ക​ൾ കൂ​ടു​ത​ൽ എ​ത്തു​ന്ന​തോ​ടെ വി​ല​യി​ൽ വീ​ണ്ടും വ​ലി​യ ഇ​ടി​വ് ഉ​ണ്ടാ​കു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് വ്യാ​പാ​രി​ക​ൾ.

ഇ​പ്പോ​ഴ​ത്തെ വി​ല​യി​ടി​വ് ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ക ക​ർ​ഷ​ക​രെ​യാ​ണ്. ക​യ​റ്റു​മ​തി വി​പ​ണി​യി​ൽ ക​ർ​ഷ​ക​ർ​ക്ക് മാ​ന്യ​മാ​യ വി​ല ല​ഭി​ച്ചി​രു​ന്നു. ക​യ​റ്റു​മ​തി ത​ട​സ​പ്പെ​ട്ട് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലേ​ക്ക് മാ​റു​മ്പോ​ൾ ക​ർ​ഷ​ക​ർ​ക്ക് വ​രു​മാ​ന​ത്തി​ൽ വ​ലി​യ കു​റ​വ് ഉ​ണ്ടാ​കു​മെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.

ഏ​താ​യാ​ലും ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ക​യ​റ്റു​മ​തി​ക്കാ​രും ക​ർ​ഷ​ക​രും വ്യാ​പാ​രി​ക​ളു​മൊ​ക്കെ വ​ലി​യ ആ​ശ​ങ്ക​യി​ലാ​ണ്. യു​ദ്ധ സാ​ഹ​ച​ര്യം എ​ത്ര​ത്തോ​ളം നീ​ണ്ടു​നി​ൽ​ക്കു​മോ അ​ത്ര​യും കാ​ലം ക​യ​റ്റു​മ​തി ത​ട​സ​പ്പെ​ടു​മെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ല. യു​ദ്ധാ​വ​സ്ഥ​യി​ൽ മാ​റ്റ​മൊ​ന്നും സം​ഭ​വി​ക്കാ​തെ തു​ട​ർ​ന്നാ​ൽ സം​സ്ഥാ​ന​ത്തെ പ​ഴം-​പ​ച്ച​ക്ക​റി വി​പ​ണി​യി​ൽ വ​ലി​യ വി​ല​യി​ടി​ച്ചി​ലി​ന് സാ​ധ്യ​ത​യു​ണ്ട്. പ​തി​നാ​യി​ര​ക്ക​ണ​ക്കി​നുപേരെ ഇ​ത് സാ​മ്പ​ത്തി​ക​മാ​യി പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ക​യും ചെ​യ്യും.

Related posts

Leave a Comment