പോ​ലീ​സി​ന്‍റെ കൊ​ടും​ക്രൂ​ര​ത; മു​ത്ത​ശി​ക്കൊ​പ്പം സ്റ്റേ​ഷ​നി​ലെ​ത്തി​യ 16കാ​ര​ന്‍റെ ക​ര​ണ​ത്ത് എ​സ്ഐ അ​ടി​ച്ചെ​ന്ന് പ​രാ​തി

വൈ​പ്പി​ൻ: മാ​ല ന​ഷ്ട​പ്പെ​ട്ടെ​ന്ന വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യി​ൽ ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ച്ച വ​യോ​ധി​ക​യ്ക്കൊ​പ്പം സ്റ്റേ​ഷ​നി​ൽ എ​ത്തി​യ 16കാ​ര​നാ​യ പേ​ര​ക്കു​ട്ടി​യെ എ​സ്ഐ ക​ര​ണ​ത്ത​ടി​ച്ച​താ​യി പ​രാ​തി.

കൂ​ടാ​തെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി ജ​യി​ലി​ൽ അ​ട​യ്ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തെ​ന്ന് വ​യോ​ധി​ക​യും ബാ​ല​നും ആ​രോ​പി​ക്കു​ന്നു. ഞാ​റ​ക്ക​ൽ പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ എ.​എ​സ്. അ​രു​ണി​നെ​തി​രെ​യാ​ണ് ആ​രോ​പ​ണം. തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.

നാ​യ​ര​മ്പ​ലം കു​ടു​ങ്ങാ​ശേ​രി സ്വ​ദേ​ശി​യാ​യ സ്റ്റോ​യ എ​ന്ന വീ​ട്ട​മ്മ​യാ​ണ് മാ​ല ന​ഷ്ട​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ഇ​വ​രു​ടെ മാ​ല വെ​ളി​യ​ത്തു​പ​റ​മ്പ് ഭാ​ഗ​ത്ത് വ​ച്ചാ​ണ് ന​ഷ്ട​മാ​യ​ത്. അ​ന്വേ​ഷി​ച്ചു ക​ണ്ടെ​ത്താ​തെ വ​ന്ന​തി​നെ തു​ട​ർ​ന്ന് ഇ​ക്കാ​ര്യം അ​വ​ർ ഈ ​ഭാ​ഗ​ത്തു​ള്ള ഓ​ട്ടോ​ഡ്രൈ​വ​ർ​മാ​രെ അ​റി​യി​ച്ചു.

നാ​യ​ര​മ്പ​ലം സ്വ​ദേ​ശി​നി​യാ​യ സ്ത്രീ ​ഇ​തു​വ​ഴി ന​ട​ന്നു​പോ​കു​മ്പോ​ൾ എ​ന്തോ കു​നി​ഞ്ഞ് നി​ല​ത്തു​നി​ന്ന് എ​ടു​ക്കു​ന്ന​ത് ക​ണ്ടു​വെ​ന്ന് ഡ്രൈ​വ​ർ​മാ​ർ അ​റി​യി​ച്ചു. തു​ട​ർ​ന്നാ​ണ് ഇ​വ​ർ പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ട​തും വ​യോ​ധി​ക​യെ സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി​യ​തും.

16കാ​ര​നാ​യ പേ​ര​ക്കു​ട്ടി​ക്ക് ഒ​പ്പം എ​ത്തി​യ ഇ​വ​രെ എ​സ്ഐ ആ​ണ് ചോ​ദ്യം ചെ​യ്ത​ത്. ത​ന്‍റെ കൈ​യി​ൽ നി​ന്ന് നി​ല​ത്തു വീ​ണ പ​ണ​മാ​ണ് കു​നി​ഞ്ഞെ​ടു​ത്ത​തെ​ന്നും മാ​ല​യെ​ക്കു​റി​ച്ച് അ​റി​യി​ല്ലെ​ന്നും വ​യോ​ധി​ക പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

പി​ന്നീ​ട് ഇ​വ​രു​ടെ മൊ​ബൈ​ൽ ഫോ​ൺ വാ​ങ്ങി പ​രി​ശോ​ധി​ച്ച് ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ വ​യോ​ധി​ക​യ്ക്ക് കേ​ൾ​വി കു​റ​വു​ണ്ടെ​ന്നും ഉ​റ​ക്കെ ചോ​ദി​ക്ക​ണ​മെ​ന്നും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പേ​ര​ക്കു​ട്ടി പ​റ​ഞ്ഞ​തി​ൽ ക്ഷു​ഭി​ത​നാ​യി എ​സ് ഐ ​മു​ഖ​ത്ത​ടി​ച്ച് ആ​ക്ഷേ​പി​ച്ച് പു​റ​ത്തേ​ക്ക് ഇ​റ​ക്കി വി​ട്ടു എ​ന്നാ​ണ് ആ​രോ​പ​ണം.

അ​ടി​യേ​റ്റ പേ​ര​ക്കു​ട്ടി​യു​ടെ ചെ​വി​ക്ക് വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ ഞാ​റ​ക്ക​ൽ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യെ​ങ്കി​ലും തു​ട​ക്ക​ത്തി​ൽ ചി​കി​ത്സ ന​ൽ​കാ​ൻ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

സം​ഭ​വ​ത്തി​ൽ കു​ട്ടി​യു​ടെ പി​താ​വ് ആ​ഭ്യ​ന്ത​ര​മ​ന്ത്രി, റൂ​റ​ൽ എ​സ്പി, ശി​ശു​ക്ഷേ​മ സ​മി​തി, വ​നി​താ ക​മ്മീ​ഷ​ൻ, മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.​കൂ​ടാ​തെ ക​ള്ള സാ​ക്ഷി പ​റ​ഞ്ഞ​തി​ന്‍റെ പേ​രി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ​ക്ക് എ​തി​രെ​യും കേ​സ് ഫ​യ​ൽ ചെ​യ്യു​മെ​ന്ന് വീ​ട്ടു​കാ​ർ പ​റ​ഞ്ഞു.

ആ​രോ​പ​ണം വാ​സ്ത​വ വി​രു​ദ്ധ​മെ​ന്ന് പോ​ലീ​സ്

വൈ​പ്പി​ൻ: 16കാ​ര​നെ സ്റ്റേ​ഷ​നി​ൽ വ​ച്ച് മ​ർ​ദി​ച്ചു​വെ​ന്ന ആ​രോ​പ​ണം സ​ത്യ​വി​രു​ദ്ധ​മെ​ന്ന് ഞാ​റ​ക്ക​ൽ പോ​ലീ​സ് അ​റി​യി​ച്ചു. മാ​ല ന​ഷ്ട​പ്പെ​ട്ടെ​ന്ന പ​രാ​തി​യി​ൽ സം​ഭ​വ​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ അ​റി​യാ​ൻ സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു വ​രു​ത്തി കാ​ര്യ​ങ്ങ​ൾ ചോ​ദി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ ചെ​ന്ന പൊ​തു​പ്ര​വ​ർ​ത്ത​ക​രോ​ടും പോ​ലീ​സ് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന് പാെ​തു​പ്ര​വ​ർ​ത്ത​ക​നാ​യ ബി​ല്ലി അ​റ​ക്ക​ലും ആ​രോ​പി​ച്ചു. വ​യോ​ധി​ക​യെ വി​ളി​ച്ചു​വ​രു​ത്തി വൈ​കി​ട്ട് ആ​റു വ​രെ സ്റ്റേ​ഷ​നി​ൽ നി​ർ​ത്തി​യി​ട്ടും പ​രാ​തി​ക്കാ​രി​യോ സാ​ക്ഷി​ക​ളോ സ്റ്റേ​ഷ​നി​ൽ എ​ത്തി​യി​രു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

Related posts

Leave a Comment