ശ്രദ്ധിക്കുക! കേന്ദ്ര മോട്ടോർവാഹന നിയമം; 2019 അ​​​നു​​​സ​​​രി​​​ച്ച് പു​​​തു​​​ക്കി​​​യ ട്രാ​​​ഫി​​​ക് നി​​​യ​​​മ​​​ലം​​​ഘ​​​ന പി​​​ഴ​​​ക​​​ളു​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ള്‍ ഇ​​​ങ്ങ​​​നെ​​​…

സ്വന്തം ലേഖകൻ

കോ​​​ഴി​​​ക്കോ​​​ട്: പു​​​തി​​​യ മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന നി​​​യ​​​മ​​​ങ്ങ​​​ള്‍ 2019 അ​​​നു​​​സ​​​രി​​​ച്ച് പു​​​തു​​​ക്കി​​​യ ട്രാ​​​ഫി​​​ക് നി​​​യ​​​മ​​​ലം​​​ഘ​​​ന പി​​​ഴ​​​ക​​​ളു​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ള്‍ ഇ​​​ങ്ങ​​​നെ​​​:

നി​യ​മം ലം​ഘി​ച്ചാ​ലു​ള്ള (177) മി​നി​മം പി​ഴ 100 രൂ​പ​യി​ല്‍​നി​ന്ന് 500 രൂ​പ​യാ​യി. റോ​ഡ് നി​യ​ന്ത്ര​ണ ലം​ഘ​ന നി​യ​മ​ങ്ങ​ള്‍ (177 എ) 100 ​രൂ​പ​യി​ല്‍​നി​ന്ന് 500 രൂ​പ​യാ​ക്കി.

ടി​ക്ക​റ്റി​ല്ലാ​തെ യാ​ത്ര (178) ചെ​യ്താ​ലു​ള്ള പി​ഴ 200 രൂ​പ​യി​ല്‍​നി​ന്ന് 500 രൂ​പ​യാ​യും അ​ധി​കാ​രി​ക​ളു​ടെ ഉ​ത്ത​ര​വു​ക​ളു​ടെ ലം​ഘ​നം(179) 500 രൂ​പ​യി​ല്‍​നി​ന്ന് 2000 രൂ​പ​യാ​യും ലൈ​സ​ന്‍​സി​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ളു​ടെ അ​ന​ധി​കൃ​ത ഉ​പ​യോ​ഗം (180) 1000 രൂ​പ​യി​ല്‍​നി​ന്ന് 5000 രൂ​പ​യാ​യും ലൈ​സ​ന്‍​സി​ല്ലാ​തെ ഡ്രൈ​വിം​ഗ് (181) 500 രൂ​പ​യി​ല്‍​നി​ന്ന് 5000 രൂ​പ​യാ​യും ഡ്രൈ​വിം​ഗ് യോ​ഗ്യ​ത​യി​ല്ലാ​തെ (182) വാ​ഹ​ന​മോ​ടി​ച്ചാ​ല്‍ 500 രൂ​പ​യി​ല്‍​നി​ന്ന് 10,000 രൂ​പ​യാ​യും വ​ർ​ധി​പ്പി​ച്ചു. അ​മി​ത ഭാ​ര​മു​ള്ള വാ​ഹ​ന​ങ്ങ​ള്‍ (182 ബി)​ക്ക് 2000 രൂ​പ​യും അ​ധി​ക​മു​ള്ള ഓ​രോ ട​ണ്ണി​നും 1000 രൂ​പ​യു​മെ​ന്ന​ത് 10,000 രൂ​പ​യും 1500 രൂ​പ​യു​മാ​യി ഉ​യ​ർ​ത്തി.

അ​മി​ത വേ​ഗം (183) 400 രൂ​പ പി​ഴ എ​ന്ന​ത് എ​ല്‍​എം​വി​ക്ക് 1000 രൂ​പ​യും ഇ​ട​ത്ത​രം പാ​സ​ഞ്ച​ര്‍ വാ​ഹ​ന​ത്തി​ന് 2000 രൂ​പ​യു​മാ​ക്കി . അ​പ​ക​ട​ക​ര​മാ​യ ഡ്രൈ​വിം​ഗി​നു​ള്ള പി​ഴ (184) 1,000 രൂ​പ​യി​ല്‍നി​ന്ന് 5000 രൂ​പ​യാ​യും മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ന്ന​തി​നു​ള്ള പി​ഴ (185) 2000 രൂ​പ​യി​ല്‍​നി​ന്നു 10,000 രൂ​പ​യാ​യും അ​മി​ത വേ​ഗം/ റേ​സിം​ഗ് (189) 500 രൂ​പ​യി​ല്‍​നി​ന്ന് 5,000 രൂ​പ​യാ​യും ഉ​യ​ർ​ത്തി.

പെ​ര്‍​മി​റ്റ് ഇ​ല്ലാ​ത്ത വാ​ഹ​നം (192 എ) ​നേ​രത്തേ 5000 രൂ​പ വ​രെ​യു​ള്ള പി​ഴ 10,000 രൂ​പ വ​രെ​യാ​ക്കി. അ​ഗ്ര​ഗേ​റ്റ​ര്‍​മാ​ര്‍-​ലൈ​സ​ന്‍​സിം​ഗ് വ്യ​വ​സ്ഥ​ക​ളു​ടെ ലം​ഘ​നം (193) 25,000 രൂ​പ മു​ത​ല്‍ പി​ഴ. ഓ​വ​ര്‍​ലോ​ഡിം​ഗ് (194) 2,000 രൂ​പ​യും ഓ​രോ അ​ധി​ക ട​ണ്ണി​ന് 100 രൂ​പ​യു​മാ​യി​രു​ന്നു നേ​ര​ത്തെ പി​ഴ.

അ​ധി​ക യാ​ത്ര​ക്കാ​ര്‍​ക്ക്(194 എ) ​നേ​ര​ത്തെ പി​ഴ ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ അ​ധി​ക യാ​ത്ര​ക്കാ​ര്‍​ക്ക് 1000 രൂ​പ പി​ഴ ഈ​ടാ​ക്കും. സീ​റ്റ് ബെ​ല്‍​റ്റ് (194 ബി)​ഇ​ല്ലെ​ങ്കി​ലു​ള്ള പി​ഴ 100 രൂ​പ​യെ​ന്ന​ത് 1,000 രൂ​പ​യാ​ക്കി. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ലെ ഓ​വ​ര്‍​ലോ​ഡിം​ഗ് (194 സി) 100 ​രൂ​പ​യി​ല്‍​നി​ന്നു 2,000 രൂ​പ​യാ​ക്കു​ക​യും മൂ​ന്നു മാ​സ​ത്തേ​ക്ക് ലൈ​സ​ന്‍​സ് അ​യോ​ഗ്യ​മാ​ക്കു​ക​യും ചെ​യ്യും.

ആം​ബു​ല​ൻ​സ് ഉ​ൾ​പ്പെ​ടെ അ​ടി​യ​ന്ത​ര വാ​ഹ​ന​ങ്ങ​ള്‍​ക്ക് വ​ഴി​ന​ല്‍​കാ​ത്ത​തി​ന് (194 ഇ) ​പു​തി​യ​താ​യി ഉ​ള്‍​പ്പെ​ടു​ത്തി​യ നി​യ​മ പ്ര​കാ​രം 10,000 രൂ​പ പി​ഴ. ഇ​ൻ​ഷ്വ​റ​ന്‍​സ് ഇ​ല്ലാ​തെ ഡ്രൈ​വിം​ഗ് (196) 1,000 രൂ​പ​യി​ല്‍ നി​ന്ന് 2,000 രൂ​പ​യാ​ക്കി. ജു​വ​നൈ​ല്‍ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ (199) പു​തി​യ നി​യ​മ പ്ര​കാ​രം ര​ക്ഷി​താ​വോ അ​ല്ലെ​ങ്കി​ല്‍ വാ​ഹ​ന ഉ​ട​മ​യോ കു​റ്റ​വാ​ളി​യാ​യി ക​ണ​ക്കാ​ക്കും. 25,000 രൂ​പ പി​ഴ​യും മൂ​ന്നു വ​ര്‍​ഷം ത​ട​വും ഏ​ര്‍​പ്പെ​ടു​ത്തു​ക​യും വാ​ഹ​ന​ത്തി​ന്‍റെ ര​ജി​സ്‌​ട്രേ​ഷ​ന്‍ റ​ദ്ദാ​ക്കു​ക​യും ചെ​യ്യും.

Related posts