വാ​ഹ​ന പ​രി​ശോ​ധ​ന​യു​ടെ പേ​രി​ല്‍ നി​ര​പാ​രാ​ധി​ക​ളെ​ പി​ടി​കൂ​ടു​ന്ന സംഭവം; സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍  പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഉ​പ​രോ​ധി​ച്ചു

കു​ള​ത്തു​പ്പു​ഴ:കു​ള​ത്തു​പ്പു​ഴ​യി​ൽ​വാ​ഹ​ന പ​രി​ശോ​ധ​ന​യു​ടെ പേ​രി​ല്‍ നി​ര​പാ​രാ​ധി​ക​ളെ​ പി​ടി​കൂ​ടു​ന്ന കു​ള​ത്തു​പ്പു​ഴ പോലീ​സി​നെ​തി​രെ സി​പി​എമ്മിന്‍റെ പ്ര​തി​ഷേ​ധം. കു​ള​ത്തു​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എസ്ഐ സ​ജി​മാ​ത്യു​വി​നെ​തി​രെ​യാ​ണ് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​ത്.

പ​ക​ല്‍ സ​മ​യ​ങ്ങ​ളി​ല്‍ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​റ​ങ്ങു​ന്ന എ​സ്ഐ വ​ഴി​വ​ക്കി​ല്‍ നി​ല്‍​ക്കു​ന്ന​വ​രെ​യും ബൈ​ക്കി​ന് മു​ക​ളി​ല്‍ ഇ​രി​ക്കു​ന്ന​വ​രെ​യും ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്ക​ുകയും പി​ഴ ഈ​ടാ​ക്കു​ക​യോ ചെ​യ്യാ​റു​ള്ള​തായി സിപിഎം വർത്തകർ ആരോപിക്കുന്നു. ഇ​ത് ചോ​ദ്യം ചെ​യ്യു​ന്ന​വ​രെ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ച് അ​ന്യ​മാ​യി ത​ട​ങ്ക​ലി​ല്‍ വ​യ്ക്കു​ന്നത് ​എ​സ്ഐ​യു​ടെ വി​നോ​ദ​മാ​ണ്.

ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കാ​ന്‍ വി​ളി​ക്കു​ന്ന പൊ​തു​പ്ര​വ​ര്‍​ത്ത​ക​ര്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രോ​ടു​ള്ള പ്ര​തി​ക​ര​ണ​വും മോ​ശ​മാ​ണ്. ച​ന്ദ​ന​ക്ക​ാവി​ല്‍ വീ​ടി​ന് മു​ന്നി​ല്‍ സം​സാ​രി​ച്ചു നി​ന്ന യു​വാ​ക്ക​ളു​ടെ ലൈ​സ​ന്‍​സ് പി​ടി​ച്ചു​വാ​ങ്ങി കേ​സ് എ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​തോ​ടെ​യാ​ണ്‌ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി​യ​ത്.

പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി​യ സി​പി​എം ലോ​ക്ക​ല്‍​ക​മ്മി​റ്റി സെ​ക്ര​ട്ട​റി എ​സ് ഗോ​പ​കു​മാ​ര്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് പി ​ലൈ​ലാ​ബീ​വി എ​ന്നി​വ​രേ അ​വ​ഹേ​ളി​ക്കു​ന്ന ത​ര​ത്തി​ല്‍ എ​സ്ഐ പ്ര​വ​ര്‍​ത്തി​ച്ച​തോ​ടെ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഉ​പ​രോ​ധി​ച്ചു.

കൂ​ടു​ത​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ സ്ഥ​ല​ത്ത് എ​ത്തി​യ​തോ​ടെ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് സം​ഘ​ര്‍​ഷ സാ​ധ്യ​ത​യും ഉ​ട​ലെ​ടു​ത്തു. ഒ​രു മ​ണി​ക്കൂ​റി​നു ശേ​ഷം സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ സി​എ​ല്‍ സു​ധീ​ര്‍ സ്ഥ​ല​ത്ത് എ​ത്തി സി​പി​എം നേ​താ​ക്ക​ളു​മാ​യി സം​സാ​രി​ക്കു​ക​യും അ​ന്യ​മാ​യി പി​ടി​ച്ചു​വ​ച്ച ലൈ​സ​ന്‍​സു​ക​ള്‍ തി​രി​കെ ന​ല്‍​കു​ക​യും യു​വാ​ക്ക​ള്‍​ക്കെ​തി​രെ കേ​സ് എ​ടു​ക്കി​ല്ലെന്നും ഉ​റ​പ്പും ന​ല്‍​കി​യ​തോ​ടെ​യാ​ണ് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ച്ച​ത്.

എ​സ്ഐ സ​ജി​മാ​ത്യു​വി​നെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ഉ​റ​പ്പു ന​ല്‍​കി​യി​ട്ടു​ണ്ട്. എ​സ്ഐ​ക്കെ​തി​രെ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പ​രാ​തി ന​ല്‍​കു​മെ​ന്ന് സി​പി​എം കു​ള​ത്തു​പ്പു​ഴ ലോ​ക്ക​ല്‍​ക​മ്മി​റ്റി സെ​ക്ര​ട്ട​റി എ​സ് ഗോ​പ​കു​മാ​ര്‍ പ​റ​ഞ്ഞു. സി​പി​എം ഡി​വൈ​എ​ഫ്ഐ നേ​താ​ക്ക​ളാ​യ എ​സ്എ​ല്‍ ടോം, ​ഷൈ​ജു ഷാ​ഹു​ല്‍ ഹ​മീ​ദ്, രാ​ജീ​വ്‌, അ​ഭി​ഷാ​ന്‍, ബൈ​ജു, ഷെ​ഫി​ന്‍ എ​ന്നി​വ​ര്‍ ഉ​പ​രോ​ധ സ​മ​ര​ത്തി​നു നേ​തൃ​ത്വം ന​ല്‍​കി.

Related posts