പോലീസ് വാഹനം തടഞ്ഞ് പ്രതിയെ മോചിപ്പിച്ച കേസ് ; പോലീസ് നിരപരാധികളെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യുകയാണെന്ന് ആരോപിച്ച് നാട്ടുകാര്‍ സ്‌റ്റേഷന്‍ ഉപരോധിച്ചു

alp-policeശാസ്താംകോട്ട: ഭാര്യയെ മര്‍ദിച്ച കേസില്‍ പോലീസ് പിടികൂടിയ പ്രതിയെ വാഹനം തടഞ്ഞ് മോചിപ്പിച്ച കേസില്‍ നാലുപേര്‍ പിടിയില്‍. ശൂരനാട് സ്വദേശികളായ നാലുപേരാണ് അറസ്റ്റിലായത്. ശൂരനാട് സ്വദേശി സിറാജുദീന്‍ (30)നെയാണ് പോലീസ് വാഹനം തടഞ്ഞുനിര്‍ത്തി പിടിയിലായവര്‍ മോചിപ്പിച്ചത്. ഇന്നലെ രാത്രി ഒമ്പതോടെയായിരുന്നു സംഭവം. ഭാര്യയുടെ പരാതിയെ തുടര്‍ന്നാണ് സിറാജുദീനെ അന്വേഷിപ്പ് പോലീസെത്തിയത്.

ഇയാളെ അറസ്റ്റ് ചെയ്ത് ജീപ്പില്‍ കയറ്റി സ്‌റ്റേഷനിലേക്ക് കൊണ്ടുപോകും വഴി ശൂരനാട് തെക്കേമുറി ജംഗ്ഷനില്‍ വച്ച് സംഘടിച്ചെത്തിയവര്‍ ജീപ്പ് തടഞ്ഞ് പ്രതിയെ രക്ഷപെടുത്തുകയായിരുന്നു. തുടര്‍ന്ന് കൂടുതല്‍ പോലീസെത്തിയാണ് കണ്ടാലറിയാവുന്ന നാലുപേരെ കസ്റ്റഡിയിലെടുത്തത്. മറ്റുള്ളവര്‍ ഓടി രക്ഷപെട്ടു. എന്നാല്‍ നിരപരാധികളെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യുകയാണെന്നാരോപിച്ച് നാട്ടുകാര്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു.

Related posts