പോലീ​സി​ന്‍റെ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ ബൈ​ക്കിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വൃദ്ധൻ മരിച്ചു

ക​ട​യ്‌​ക്ക​ൽ : പോ​ലീ​സിന്‍റെ വാ​ഹ​ന പ​രി​ശോ​ധ​ന ക​ണ്ടു ഇ​രു​ച​ക്ര വാ​ഹ​നം വെ​ട്ടി​തി​രി​ക്ക​വേ പി​ന്നാ​ലെ വ​ന്ന കാ​ര്‍ ഇ​ടി​ച്ചു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വൃദ്ധൻ മ​രി​ച്ചു. മ​ണ​ലു​വ​ട്ടം സ്വ​ദേ​ശി​ അ​ബ്ദു​ൽ​റ​ഷീ​ദാ​ണ് (70) മ​ര​ിച്ചത്. ക​ട​ക്ക​ല്‍ ക്രൈം ​സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ അ​ജി​കു​മാ​റും സം​ഘ​വും ദ​ർ​ഭ​കാ​ടി​ന് സ​മീ​പം വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്ത​വേ​യാ​ണ് അ​ബു​ദ് ൽ​റ​ഷീ​ദ് സ​മീ​പ​വാ​സി​യു​ടെ ബൈ​ക്കി​ല്‍ അ​തു​വ​ഴി​യെ​ത്തി​യ​ത്.

പോ​ലീ​സ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത് ക​ണ്ട് പെ​ട്ടെ​ന്ന് ബൈക്ക് വെട്ടി​ത്തി​രി​ക്ക​വേ തൊ​ട്ടു​പി​ന്നാ​ലെ എ​ത്തി​യ കാ​ര്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ബൈ​ക്കി​ന് പി​ന്നി​ലി​രു​ന്ന അ​ബ്ദു​ൽ​റ​ഷീ​ദ് കാ​റി​നു മു​ക​ളി​ലേ​ക്കും തു​ട​ര്‍​ന്ന് റോ​ഡി​ലേ​ക്കും വീ​ണു.

കാ​ലി​നും ത​ല​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ബ്ദു​ൽ​റ​ഷീ​ദി​നെ ഉ​ട​ന്‍ ത​ന്നെ പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് ആം​ബു​ല​ന്‍​സി​ല്‍ ക​ട​ക്ക​ല്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു.എ​ന്നാ​ല്‍ പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ര്‍​ന്ന് ഇ​വി​ടെ നി​ന്നും മെ​ഡി​ക്ക​ല്‍​കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കുമാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

എ​ന്നാ​ല്‍ സ്ഥി​ര​മാ​യി വ​ള​വ് ഭാ​ഗ​ത്ത് ക​ട​ക്ക​ല്‍ പോ​ലീ​സ് ന​ട​ത്തു​ന്ന വാ​ഹ​ന പ​രി​ശോ​ധ​ന ഇ​തി​ന് മു​മ്പും അ​പ​ട​ക​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ദി​വ​സ​ങ്ങ​ള്‍​ക്കു മു​മ്പാ​ണ് ഇ​തേ സ്ഥ​ല​ത്ത് വാ​ഹ​ന പ​രി​ശോ​ധ​ന​യു​ടെ പേ​രി​ല്‍ പോ​ലീ​സ് കാ​ര്‍ ത​ട​യു​ക​യും പി​ന്നാ​ലെ എ​ത്തി​യ യു​വാ​വ് ഓ​ടി​ച്ചി​രു​ന്ന ബൈ​ക്ക് കാ​റി​ന്‍റെ പി​ന്‍​ഭാ​ഗ​ത്ത് ഇ​ടി​ച്ചു അ​പ​ക​ടം ഉ​ണ്ടാ​കു​ക​യും ചെ​യ്ത​ത്.

വ​ള​വു​ക​ളി​ലോ ക​യ​റ്റ​ങ്ങ​ളി​ലോ ഇ​രു​ട്ട​ത്തോ വാ​ഹ​ന പ​രി​ശോ​ധ​ന പാ​ടി​ല്ലെന്ന സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ ഉ​ത്ത​ര​വ് നി​ല​നി​ല്‍​ക്കു​മ്പോ​ഴാ​ണ് പോ​ലീ​സ് സ്ഥി​ര​മാ​യി വ​ള​വി​ല്‍ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത് .

Related posts