നീ സുന്ദരിയാണ് സെക്‌സിയാണ് ! ടെന്നീസ് മത്സരത്തിനിടെ തൊട്ടടുത്ത നിന്ന ബോള്‍ഗേളിനോട് അമ്പയറുടെ ശൃംഗാരം; വിവാദ സംഭവത്തിന്റെ വീഡിയോ കാണാം…

ടെന്നീസ് മത്സരത്തിനിടെ ബോള്‍ഗേളിനോട് മൂരിശൃംഗാരം നടത്തിയ അമ്പയര്‍ക്ക് വിലക്ക്. ഇറ്റലിയിലെ ഫ്‌ളോറന്‍സില്‍ നടന്ന സെക്കന്‍ഡ് ടയര്‍ എടിപി ചലഞ്ചര്‍ ടൂര്‍ണമെന്റിലാണ് സംഭവം. പെഡ്രോ സൗസയും എന്റിക്കോ ഡാല്ലയും തമ്മില്‍ ഏറ്റുമുട്ടുമ്പോഴാണ് അമ്പയറിന്റെ വഷളത്തരം പുറത്തുവന്നത്. കളിയുടെ ഇടവേളയില്‍ അടുത്തുനിന്ന ബോള്‍ ഗേളിനോട് അമ്പയര്‍ ജിയാന്‍ലൂക്ക മോസറെല്ല മൈക്രോഫോണിലൂടെ ചോദിച്ചത് ഇങ്ങനെ… ‘നീ സുന്ദരിയാണ്. സെക്സിയാണ്. നീ ശാരീരികമായും വൈകാരികമായും ഹോട്ടാണോ?. സംഭവം വളരെപ്പെട്ടെന്നു തന്നെ വിവാദമായി.

ഇതു മാത്രമല്ല ശുചിമുറിയില്‍ പോയ താരങ്ങളോട് രണ്ടു മിനിറ്റിനുള്ളില്‍ വരണമെന്നു പറയുന്നതിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. ഇതോടെ അമ്പയര്‍ക്കെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. അമ്പയറെ കടുത്ത ഭാഷയില്‍ തന്നെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തുവരികയും ചെയ്തു. ഇതേത്തുടര്‍ന്ന് വിശദീകരണവുമായി എ.ടി.പി. രംഗത്തുവന്നു. മൊസറെല്ലയെ അടിയന്തരമായി മത്സരത്തില്‍ നിന്ന് ഒഴിവാക്കുകയും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

Related posts