സെ​ക്സി ക​ഥാ​പാ​ത്ര​ങ്ങ​ൾ വെ​ല്ലു​വി​ളി;പൊ​ന്നി​യ​ന്‍ സെ​ല്‍​വ​നിലെ കഥാപാത്രത്തേക്കുറിച്ചും ചെ​യ്യാ​ന്‍ തീ​രു​മാ​നി​ച്ച​തി​നെക്കുറി​ച്ചും ഐശ്വര്യ ലക്ഷ്മി തുറന്നു പറയുന്നു


മ​ല​യാ​ള​ത്തി​ലൂ​ടെ​യെ​ത്തി തെ​ന്നി​ന്ത്യ​യി​ലാ​കെ ത​രം​ഗ​മാ​യി മാ​റി​യ ന​ടി​യാ​ണ് ഐ​ശ്വ​ര്യ ല​ക്ഷ്മി. നി​വി​ന്‍ പോ​ളി​യു​ടെ നാ​യി​ക​യാ​യി ഞ​ണ്ടു​ക​ളു​ടെ നാ​ട്ടി​ല്‍ ഒ​രി​ട​വേ​ള എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ഐ​ശ്വ​ര്യ അ​ഭി​ന​യ രം​ഗ​ത്തേ​ക്ക് എ​ത്തു​ന്ന​ത്.

ഏ​റ്റ​വു​മൊ​ടു​വി​ല്‍ മ​ണി​ര​ത്‌​ന​ത്തി​ന്‍റെ പൊ​ന്നി​യ​ന്‍ സെ​ല്‍​വ​ന്‍ എ​ന്ന ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ച്ച് ത​രം​ഗ​മാ​യി​രി​ക്കു​ക​യാ​ണ്.
സൂ​പ്പ​ര്‍​താ​ര​ങ്ങ​ളെ അ​ണി​നി​ര​ത്തി മ​ണി​ര​ത്‌​നം സം​വി​ധാ​നം ചെ​യ്ത സി​നി​മ​യി​ല്‍ വ​ള​രെ പ്ര​ധാ​ന്യ​മു​ള്ള വേ​ഷ​മാ​യി​രു​ന്നു ഐ​ശ്വ​ര്യ അ​വ​ത​രി​പ്പി​ച്ച​ത്.

ആ ​ക​ഥാ​പാ​ത്രം കു​റ​ച്ച് സെ​ക്‌​സി ആ​യി​രി​ക്കു​മെ​ന്ന് സം​വി​ധാ​യ​ക​ന്‍ ആ​ദ്യ​മേ ത​ന്നോ​ട് പ​റ​ഞ്ഞി​രു​ന്ന​താ​യി​ട്ടാ​ണ് ന​ടി പ​റ​യു​ന്ന​ത്. അ​ത് ചെ​യ്യാ​ന്‍ തീ​രു​മാ​നി​ച്ച​തി​നെക്കുറി​ച്ചും ശേ​ഷ​മു​ണ്ടാ​യ ക​ഥ​ക​ളു​മൊ​ക്കെ ഒ​ര​ഭി​മു​ഖ​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് ഐ​ശ്വ​ര്യ​ല​ക്ഷ്മി.

പൂ​ങ്കു​ഴ​ലി സെ​ക്‌​സി​യാ​യ ക​ഥാ​പാ​ത്ര​മാ​ണ്. ആ ​രീ​തി​യി​ലെ ചി​ത്രീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കൂ, ഐ​ശ്വ​ര്യ കം​ഫ​ര്‍​ട്ട​ബി​ള്‍ ആ​യി​രി​ക്കി​ല്ലേ എ​ന്ന് മ​ണി സാ​ര്‍ ചോ​ദി​ച്ചി​രു​ന്നു.

Aishwarya Lekshmi on Twitter: "Thank you #Manirathnam sir for believing in  me 🤍🙏 #PS1 #PonniyinSelvan1 #PonniyinSelvan https://t.co/GMXhAm8Crh" /  Twitter

അ​ദ്ദേ​ഹം അ​ത്ത​ര​മൊ​രു ക​ഥാ​പാ​ത്ര​ത്ത​ന്‍റെ എ​ല്ലാ സൗ​ന്ദ​ര്യ​ത്തോ​ടെ​യും ഷൂ​ട്ട് ചെ​യ്യും എ​ന്ന് ഉ​റ​പ്പു​ണ്ടാ​യി​രു​ന്നു. സെ​ക്‌​സി ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ക വെ​ല്ലു​വി​ളി​യാ​ണ്. അ​ത് വി​ജ​യി​ച്ചു എ​ന്ന​തി​ന് തെ​ളി​വാ​ണ് പ്രേ​ക്ഷ​ക​ര്‍ ന​ല്‍​കു​ന്ന സ്‌​നേ​ഹം.

സ്വ​ന്തം കാ​ര്യ​ത്തി​ല്‍ സ്വ​യം തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ ക​ഴി​യു​ന്ന പെ​ണ്ണി​നെ​യാ​ണ് ബോ​ള്‍​ഡ് എ​ന്ന​തുകൊ​ണ്ട്‌ സ​മൂ​ഹം ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

ബോ​ള്‍​ഡ് പെ​ണ്‍​കു​ട്ടി​യെ​ന്ന് എ​ടു​ത്ത് പ​റ​യു​ന്ന​തി​ല്‍നി​ന്നു സ​മൂ​ഹ​ത്തി​ലെ ഒ​രു സാ​ധാ​ര​ണ കാ​ര്യ​മാ​യി മാ​റ​ണം പെ​ണ്‍​കു​ട്ടി​ക​ളു​ടെ ബോ​ള്‍​ഡ്‌​നെ​സ്. സ്വ​ന്ത​മാ​യി അ​ഭി​പ്രാ​യ​മു​ള്ള, സ്വ​ന്തം ഇ​ഷ്ട​ത്തി​ന് ജീ​വി​ക്കു​ന്ന ഒ​രു പെ​ണ്ണ് താ​ന്തോ​ന്നി​യ​ല്ല.

സ്‌​നേ​ഹ​മി​ല്ലാ​ത്ത​വ​ള​ല്ല. എ​ന്‍റെ ബോ​ള്‍​ഡ് ക​ഥാ​പാ​ത്ര​ങ്ങ​ളെ​ല്ലാം ത​ന്‍റെ അ​ഭി​പ്രാ​യ​ത്തെ വി​ല​മ​തി​ക്കു​ന്ന​തി​നൊ​പ്പം കു​ടും​ബ​ത്തെ സ്‌​നേ​ഹി​ക്കു​ന്ന, ഭ​ര്‍​ത്താ​വി​നെ സ്‌​നേ​ഹി​ക്കു​ന്ന, കാ​മു​ക​നെ സ്‌​നേ​ഹി​ക്കു​ന്ന അ​ലി​വു​ള്ള സ്ത്രീ​യാ​യി​രു​ന്നു.

Alakadalazam Nelav do not know'; Aishwarya Lakshmi as Poongkula; Alakadal  Song, Ponniyin Selvan, Aishwarya Lekshmi - time.news - Time News

ഒ​ട്ടും പ്ര​തീ​ക്ഷി​ക്കാ​ത്ത ഞാ​ന്‍ എ​ത്ത​പ്പെ​ട്ട മേ​ഖ​ല​യാ​ണ് സി​നി​മ. ഇ​വി​ടെനി​ന്ന് എ​നി​ക്ക് കി​ട്ടി​യ​തെ​ല്ലാം ലാ​ഭ​ങ്ങ​ളാ​ണ്. ന​ല്ല സം​വി​ധാ​യ​ക​രോ​ടൊ​പ്പം ജോ​ലി ചെ​യ്യാ​ന്‍​ സാ​ധി​ച്ചു.

ആ​ഷി​ക് അ​ബു മാ​യ​ന​ദി​യി​ല്‍ എ​ന്നെ വി​ശ്വ​സി​ച്ച് വ​ലി​യൊ​രു ക​ഥാ​പാ​ത്രം ന​ല്‍​കി.​അ​ന്ന് മു​ത​ല്‍ ഓ​രോ ക​ഥാ​പ​ത്ര​വും കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ടു​ത്താ​ന്‍ എ​നി​ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നാ​ണ് വി​ശ്വാ​സം.

പു​തി​യ കാ​ര്യ​ങ്ങ​ള്‍ പ​ഠി​ക്കാ​ന്‍ ഇ​ഷ്ട​മു​ള്ള​യാ​ളാ​ണ് ഞാ​ന്‍. ഓ​രോ​ന്നി​ല്‍നി​ന്നും പ​ഠി​ക്കാ​ന്‍ ശ്ര​മി​ച്ച് കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. -ഐ​ശ്വ​ര്യ പ​റ​ഞ്ഞു.

Related posts

Leave a Comment