ആ​യു​ധ​ക​യ​റ്റു​മ​തി​ക്കു​ള്ള നി​യ​ന്ത്ര​ണം നീ​ക്കി: യു​ദ്ധ​മു​റി​വു​ക​ൾ മ​റ​ന്ന് ജ​പ്പാ​ൻ

ടോ​ക്കി​യോ: യു​ദ്ധ​ത്തി​ന്‍റെ മു​റി​വു​ക​ൾ ആ​ഴ​ത്തി​ൽ പ​തി​ഞ്ഞു​കി​ട​ക്കു​ന്ന ജ​പ്പാ​ൻ, യു​ദ്ധ​വ്യ​വ​സാ​യ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നൊ​രു​ങ്ങു​ന്നു. ആ​യു​ധ​ക​യ​റ്റു​മ​തി​ക്കു​ള്ള നി​യ​ന്ത്ര​ണം ജ​പ്പാ​ൻ എ​ടു​ത്തു​നീ​ക്കി. ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​ത്തി​നു ശേ​ഷ​മു​ള്ള ജ​പ്പാ​ന്‍റെ പ്ര​തി​രോ​ധ ന​യ​ങ്ങ​ളി​ലെ പ്ര​ധാ​ന മാ​റ്റ​മാ​ണി​ത്. ആ​യു​ധ​ക​യ​റ്റു​മ​തി​ക്കു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കു​ന്ന​തി​നു പ്ര​ധാ​ന​മ​ന്ത്രി സ​നേ ത​കാ​യി​ച്ചി​യു​ടെ മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി.

ജ​പ്പാ​ൻ ത​ദ്ദേ​ശീ​യ​മാ​യി നി​ർ​മി​ച്ച യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ, ഡ്രോ​ണു​ക​ൾ, മ​റ്റ് ആ​യു​ധ​ങ്ങ​ൾ എ​ന്നി​വ ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​തി​നു​ള്ള നി​യ​ന്ത്ര​ണം ഇ​തോ​ടെ ഇ​ല്ലാ​താ​യി. പ​തി​റ്റാ​ണ്ടു​ക​ളാ​യി സ​മാ​ധാ​ന​പ​ക്ഷ​ത്തു നി​ല​യു​റ​പ്പി​ച്ചി​രു​ന്ന ജ​പ്പാ​ന്‍റെ നി​ല​പാ​ടു​ക​ളി​ലെ വ​ലി​യൊ​രു ചു​വ​ടു​മാ​റ്റ​മാ​ണി​ത്. ചൈ​ന​യു​ടെ​യും ഉ​ത്ത​ര​കൊ​റി​യ​യു​ടെ​യും ഭീ​ഷ​ണി​ക​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ലാ​ണു ജ​പ്പാ​ൻ ചു​വ​ടു​മാ​റ്റു​ന്ന​തെ​ന്നാ​ണു വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ന​യ​ത്തി​ലെ മാ​റ്റ​ത്തെ ചൈ​ന വി​മ​ർ​ശി​ച്ചു.

എ​ന്നാ​ൽ ഓ​സ്‌​ട്രേ​ലി​യ പോ​ലു​ള്ള ജാ​പ്പ​നീ​സ് പ്ര​തി​രോ​ധ പ​ങ്കാ​ളി​ക​ൾ ഇ​തി​നെ സ്വാ​ഗ​തം ചെ​യ്തു. ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധാ​ന​ന്ത​ര യു​ദ്ധ​വി​രു​ദ്ധ ഭ​ര​ണ​ഘ​ട​ന പ്ര​കാ​രം ജ​പ്പാ​ൻ ആ​യു​ധ ക​യ​റ്റു​മ​തി നി​രോ​ധി​ച്ചി​രു​ന്നു.

വ​ർ​ധി​ച്ചു​വ​രു​ന്ന ആ​ഗോ​ള, പ്രാ​ദേ​ശി​ക സം​ഘ​ർ​ഷ​ങ്ങ​ൾ കാ​ര​ണം സ​മീ​പ​കാ​ല​ത്ത് ഏ​താ​നും മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, ക​യ​റ്റു​മ​തി അ​ഞ്ച് മേ​ഖ​ല​ക​ളി​ലേ​ക്ക് മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. പു​തി​യ നി​യ​മ​പ്ര​കാ​രം ആ ​പ​രി​ധി​ക​ൾ കൂ​ടി ഒ​ഴി​വാ​ക്കി.

യു​ദ്ധ​വി​മാ​ന​ങ്ങ​ൾ, മി​സൈ​ലു​ക​ൾ, യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ ക​യ​റ്റു​മ​തി അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. അ​ടു​ത്തി​ടെ യു​ക്രെ​യ്ന് ബു​ള്ള​റ്റ് പ്രൂ​ഫ് ജാ​ക്ക​റ്റു​ക​ളും ഗ്യാ​സ് മാ​സ്കു​ക​ളും സി​വി​ലി​യ​ൻ വാ​ഹ​ന​ങ്ങ​ളും ന​ൽ​കി​യി​രു​ന്നു. ഫി​ലി​പ്പീ​ൻ​സി​ന് ഇ​ന്‍റ​ലി​ജ​ൻ​സ് റ​ഡാ​റും ന​ൽ​കി. ഇ​തെ​ല്ലാം ജ​പ്പാ​ന്‍റെ പ​ര​മ്പ​രാ​ഗ​ത ന​യ​ത്തി​ൽ​നി​ന്നു​ള്ള വ്യ​തി​യാ​ന​ങ്ങ​ളു​ടെ തു​ട​ക്ക​മാ​യി​രു​ന്നു.

നി​ല​വി​ൽ, ജ​പ്പാ​നു​മാ​യി പ്ര​തി​രോ​ധ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ​യും കൈ​മാ​റ്റ ക​രാ​റു​ക​ളു​ള്ള 17 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് മാ​ത്ര​മേ ക​യ​റ്റു​മ​തി അ​നു​വ​ദി​ക്കൂ. ദേ​ശീ​യ സു​ര​ക്ഷാ കൗ​ൺ​സി​ലി​ന്‍റെ അം​ഗീ​കാ​ര​വും ല​ഭി​ക്ക​ണം, കൈ​മാ​റി​യ ആ​യു​ധ​ങ്ങ​ൾ എ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യു​ന്നു​വെ​ന്ന് സ​ർ​ക്കാ​ർ നി​രീ​ക്ഷി​ക്കും.

മൂ​ന്നാം രാ​ജ്യ​ങ്ങ​ൾ​ക്ക് ക​ർ​ശ​ന​മാ​യ പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം മാ​ത്ര​മേ ആ​യു​ധ​ങ്ങ​ൾ വി​ൽ​ക്കു​ക​യു​ള്ളൂ. യു​ദ്ധ​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന രാ​ജ്യ​ങ്ങ​ൾ​ക്ക് ആ​യു​ധ​ങ്ങ​ൾ ന​ൽ​കി​ല്ല എ​ന്നാ​ൽ ഈ ​നി​യ​ന്ത്ര​ണ​ങ്ങ​ളും ആ​വ​ശ്യ​മാ​യാ​ൽ മാ​റ്റാ​ൻ ക​ഴി​യു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു. 2014 മു​ത​ൽ ചി​ല സൈ​നി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ ക​യ​റ്റു​മ​തി ചെ​യ്യാ​ൻ ജ​പ്പാ​ൻ തു‌​ട​ങ്ങി​യി​രു​ന്നു.

Related posts

Leave a Comment