കൊ​ള​വ​ല്ലൂ​രി​ൽ സം​ഘ​ർ​ഷം തു​ട​രു​ന്നു ; സിപിഎം, ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർക്ക് വെ​ട്ടേ​റ്റു ; 16 സി​പി​എം, ബി​ജെ​പി, ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ കേ​സ്

പാ​നൂ​ർ: കൊ​ള​വ​ല്ലൂ​രി​ൽ സി​പി​എം – ബി​ജെ​പി സം​ഘ​ർ​ഷം തു​ട​രു​ന്നു. സി​പി​എം, ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്ക് വെ​ട്ടേ​റ്റ​തി​നു പി​ന്നാ​ലെ ഒ​രു ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നും കൂ​ടി വെ​ട്ടേ​റ്റു. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നാ​യ തു​വ്വ​ക്കു​ന്നി​ലെ നെ​ല്ലി​യു​ള്ള പ​റ​മ്പ​ത്ത് അ​ജീ​ഷി (40) നാ​ണ് വെ​ട്ടേ​റ്റ​ത്. ഇ​ന്ന​ലെ രാ​ത്രി11.45 ഓ​ടെ​യാ​ണ് സം​ഭ​വം. കാ​ലി​നും കൈ​യ്ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ കോ​ഴി​ക്കോ​ട് ഉ​ള്ള്യേ​രി മ​ല​ബാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കൊ​ള​വ​ല്ലൂ​ർ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 16 ബി​ജെ​പി, ആ​ർ​എ​സ്‌​എ​സ്, സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഇ​ന്ന​ലെ രാ​ത്രി 10 ഓ​ടെ​യാ​ണ് സം​ഘ​ർ​ഷ​ത്തി​ന് തു​ട​ക്കം. പൊ​യി​ലൂ​ർ ചേ​ല​ക്കാ​ട് മ​സ്ജി​ദി​ന് സ​മീ​പ​ത്തെ ബി ​ജെ പി ​പ്ര​വ​ർ​ത്ത​ക​നാ​യ ചേ​ല​ക്കാ​ട് നി​ഖി​ലി (32) നാ​ണ് ആ​ദ്യ​മാ​യി വെ​ട്ടേ​റ്റ​ത്.

ത​ല​യ്ക്കും കൈ​യ്ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ ത​ല​ശേ​രി ഇ​ന്ദി​രാ​ഗാ​ന്ധി സ​ഹ​ക​ര​ണാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​ഇ​തി​ന്‍റെ തു​ട​ർ​ച്ച​യെ​ന്നോ​ണം ഒ​രു സി​പി​എം പ്ര​വ​ർ​ത്ത​ക​നും വെ​ട്ടേ​റ്റു.​ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ തു​വ്വ​ക്കു​ന്നി​ലെ കു​ട്ട​കെ​ട്ടി​ൽ ബി​നീ​ഷി (32)നെ​യാ​ണ് ഒ​രു സം​ഘം അ​യ്യ​പ്പ മ​ഠ​ത്തി​ന് സ​മീ​പം രാ​ത്രി 11 ഓ​ടെ ബൈ​ക്ക് ത​ട​ഞ്ഞ് വെ​ട്ടി​യ​ത്. സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

നി​ഖി​ലി​ന് വെ​ട്ടേ​റ്റ സം​ഭ​വ​ത്തി​ൽ 308 വ​കു​പ്പ് പ്ര​കാ​രം ആ​റോ​ളം സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ​യും സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​യ ബി​നീ​ഷി​ന് വെ​ട്ടേ​റ്റ സം​ഭ​വ​ത്തി​ൽ 307 വ​കു​പ്പ് പ്ര​കാ​രം പ​ത്തോ​ളം ബി ​ജെ പി-​ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ​യും കൊ​ള​വ​ല്ലൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു .

സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്ത​തോ​ടെ കൊ​ള​വ​ല്ലൂ​ർ മേ​ഖ​ല​യി​ൽ ക​ന​ത്ത പോ​ലീ​സ് കാ​വ​ലേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഡി​സം​ബ​ർ അ​ടു​ത്ത​തോ​ടെ പാ​നൂ​ർ മേ​ഖ​ല പൂ​ർ​ണ​മാ​യും ശ​ക്ത​മാ​യ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷം പാ​നൂ​ർ മേ​ഖ​ല​യി​ൽ വീ​ണ്ടും സി ​പി എം – ​ബി ജെ ​പി സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്തി​രി​ക്കു​ക​യാ​ണ്.

Related posts