മ​ക​നെ പ്ര​ണ​യി​ക്കു​ന്ന​തി​ൽ നി​ന്ന് പി​ൻ​മാ​റ​ണം; യു​വ​തി​ക്ക് നേ​രെ മ​ർ​ദ​ന​വും ലൈം​ഗി​കാ​തി​ക്ര​മ​വും; കാ​മു​ക​ന്‍റെ അ​മ്മ​യ്ക്കും അ​മ്മാ​വ​നു​മെ​തി​രെ പ​രാ​തി​യു​മാ​യി യു​വ​തി

തി​രു​വ​ന​ന്ത​പു​രം: പ്ര​ണ​യ​ത്തി​ൽ നി​ന്ന് പി​ൻ​മാ​റാ​ത്ത​തി​ൽ യു​വ​തി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മ​മെ​ന്ന് പ​രാ​തി. യു​വ​തി​യു​ടെ ആ​ൺ​സു​ഹൃ​ത്തി​ന്‍റെ ബ​ന്ധു​ക്ക​ളാ​ണ് അ​തി​ക്ര​മം ന​ട​ത്തി​യ​തെ​ന്നാ​ണ് പ​രാ​തി​യി​ലെ ആ​രോ​പ​ണം.

യു​വ​തി​യെ മ​ർ​ദി​ക്കു​ക​യും ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്നു​മാ​ണ് പ​രാ​തി​യി​ലു​ള്ള​ത്. യു​വ​തി​യു​ടെ ക​ഴു​ത്തി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട​ര​പ്പ​വ​ൻ മാ​ല​യും പ​ണ​വും ത​ട്ടി​യെ​ടു​ത്ത​താ​യും പ​രാ​തി​യു​ണ്ട്. മ​ണ്ണ​ന്ത​ല പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം.

മേ​യ് 19ന് ​ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. പ്ര​ണ​യ​ത്തി​ൽ നി​ന്നും പി​ന്മാ​റാ​ത്ത​തി​നാ​ലാ​ണ് കാ​മു​ക​നാ​യ യു​വാ​വി​ന്‍റെ ബ​ന്ധു​ക്ക​ൾ ചേ​ർ​ന്ന് യു​വ​തി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​ത്.

യു​വാ​വി​ന്‍റെ അ​മ്മ​യും അ​മ്മ​യു​ടെ സ​ഹോ​ദ​ര​നും ചേ​ർ​ന്നാ​ണ് ആ​ക്ര​മി​ച്ച​തെ​ന്നാ​ണ് യു​വ​തി​യു​ടെ പ​രാ​തി. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment