യുഡിഎഫിന്‍റേത് വ​ർ​ഗീ​യ​ത​യ്ക്കും അ​ക്ര​മ​ത്തി​നും എ​തി​രെയു​ള്ള പോരാട്ടമെന്ന് പ്ര​താ​പ​വ​ർ​മ്മ ത​മ്പാ​ൻ

കൊല്ലം :വ​ർ​ഗീ​യ​ത​യ്ക്കും അ​ക്ര​മ​ത്തി​നും എ​തി​രെയു​ള്ള പോ​രാ​ട്ട​ത്തി​ൽ അ​ന്തി​മ​വി​ജ​യം ഡിഎഫിനായിരിക്കുമെന്ന് മു​ൻ ഡി​സി​സി പ്ര​സി​ഡ​ൻ​റ് ഡോ:​ജി,പ്ര​താ​പ​വ​ർ​മ്മ ത​മ്പാ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.ത​ഴ​വ​യി​ൽ യു.​ഡി.​എ​ഫ് മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കുയാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആലപ്പുഴയിൽ വിജയി ഷാ​നി​മോ​ൾ ഉ​സ്മാ​നാ​യി​രി​ക്കു​മെ​ന്നും രാ​ഷ്ട്രീ​യ​വും നി​ല​പാ​ടും ഇ​ല്ലാ​തെ ഉ​ഴ​റു​ന്ന ഇ​ട​തു​പ​ക്ഷം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​ക​ളെ വ്യ​ക്തി​ഹ​ത്യ ന​ട​ത്തി നി​ല​നി​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് അ​പ​ഹാ​സ്യ​മാ​ണെ​ന്നുംതന്പാൻ ആരോപിച്ചു.

ദേ​ശീ​യ​ത​ല​ത്തി​ൽ ഇ​ന്ന​ലെ​വ​രെ വ​ർ​ഗീ​യ​ത പ​റ​ഞ്ഞ ന​രേ​ന്ദ്ര​മോ​ദി ഇ​ന്ന് രാ​വി​ലെ മു​ത​ൽ ദേ​ശീ​യ​ത പ​റ​യാ​ൻ തു​ട​ങ്ങി​യി​രി​ക്കു​ന്നു. രാ​ജ്യ​ത്തെ ഏ​റ്റ​വും ന​ല്ല നാ​ട​ക​ന​ട​നാ​ണ് മോ​ദി എ​ന്നും അ​ദ്ദേ​ഹം ക​ളി​യാ​ക്കി.എ.​ഐ.​സി.​സി.​മെ​മ്പ​ർ സി ​ആ​ർ മ​ഹേ​ഷ്, ആ​ർ.​രാ​ജ​ശേ​ഖ​ര​ൻ, കെ.​ജി.​ര​വി, ചി​റ്റു​മൂ​ല നാ​സ​ർ, എം.​എ.​ആ​സാ​ദ്, ര​മാ ഗോ​പാ​ല​കൃ​ഷ്ണ​ൻ, മു​ന​മ്പ​ത്ത് വ​ഹാ​ബ്, എം.​അ​ൻ​സാ​ർ എ​ൽ കെ ​ശ്രീ​ദേ​വി, വാ​ഴ​യ്യ​ത്ത് ഇ​സ്മ​യി​ൽ,കാ​ട്ടൂ​ർ ബ​ഷീ​ർ, ഷി​ബു.​എ​സ്.​തൊ​ടി​യൂ​ർ, വാ​ലേ​ൽ ബി​ജു, ഷോ​പ്പി​ൽ ഷി​ഹാ​ബ്, അ​ഡ്വ:​എ​ൻ സു​ഭാ​ഷ് ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

യു.​ഡി.​എ​ഫ് ത​ഴ​വാ മ​ണ്ഡ​ലം ഇ​ല​ക്ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യി അ​ഡ്വ:​എം.​എ.​ആ​സാ​ദ്, ര​മാ ഗോ​പാ​ല​കൃ​ഷ്ണ​ൻ (ര​ക്ഷാ​ധി​കാ​രി​ക​ൾ) മ​ണി​ലാ​ൽ.​എ​സ്.​ച​ക്കാ​ല​ത്ത​റ ( ചെ​യ​ർ​മാ​ൻ) സി​ദ്ധീ​ഖ് ഷാ (​ക​ൺ​വീ​ന​ർ) എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു

Related posts