ശ​ബ​രി​മ​ല​യി​ൽ യു​വ​തി​ക​ളെ വി​ല​ക്കി​യു​ള​ള ആ​ചാ​രം നി​ല​നി​ർ​ത്താ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഓ​ർ​ഡി​ന​ൻ​സ് ഇ​റ​ക്ക​ണമെന്ന് പ്ര​യാ​ർ

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ൽ യു​വ​തി​ക​ളെ വി​ല​ക്കി​യു​ള​ള ആ​ചാ​രം നി​ല​നി​ർ​ത്താ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഓ​ർ​ഡി​ന​ൻ​സ് ഇ​റ​ക്ക​ണ​മെ​ന്ന് ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് പ്ര​യാ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. വി​ശ്വാ​സി​ക​ളു​ടെ സ​ർ​ക്കാ​ർ എ​ന്ന നി​ല​യി​ൽ കേ​ന്ദ്ര​ത്തി​ൽ നി​ന്ന് ഓ​ർ​ഡി​ന​ൻ​സ് പ്ര​തീ​ക്ഷി​ക്കു​ന്നു. ഇ​ല്ലെ​ങ്കി​ൽ ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി പ്ര​തീ​ക്ഷി​ക്കു​ന്ന​തൊ​ന്നും കി​ട്ടി​ല്ല.

യു​വ​തീ പ്ര​വേ​ശ​ന വി​ധി​ക്കെ​തി​രെ പു​ന:​പ​രി​ശോ​ധ​ന ഹ​ർ​ജി ന​ൽ​കി​യ​ത് കോ​ണ്‍​ഗ്ര​സാ​ണ്. ബി​ജെ​പി ഒ​ന്നും ചെ​യ്തി​ല്ല. അ​ടിക്ക​ടി നി​ല​പാ​ടു മാ​റ്റു​ന്ന​തി​നാ​ൽ ദേ​വ​സ്വം ബോ​ർ​ഡ് സു​പ്രീം​കോ​ട​തി​യു​ടെ വി​മ​ർ​ശ​നം ക്ഷ​ണി​ച്ചു വ​രു​ത്തു​ക​യാ​ണ്. വി​ശ്വാ​സി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യ വിധി സു​പ്രീം​കോ​ട​തി​യി​ൽ നി​ന്നു​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും പ്ര​യാ​ർ ഗോ​പാ​ല​കൃ​ഷ്ണ്‍ പ​റ​ഞ്ഞു.

Related posts