ചേർത്തല: ഗർഭകാലം ആഘോഷമാക്കുന്നതിന്റെ ഭാഗമായി കിൻഡർ ഹോസ്പിറ്റൽ ചേർത്തല സ്പന്ദനം സീസൺ (നാല്) സംഗീത മത്സരം സംഘടിപ്പിച്ചു. കിൻഡർ ഹോസ്പിറ്റൽ ചേർത്തല, കൊച്ചി, ആറന്മുള, കൊല്ലം എന്നീ സ്ഥലങ്ങളിൽ നടന്ന ഒഡീഷനുകളിൽ നൂറോളം പേര് പങ്കെടുത്തിരുന്നു. ഇവിരില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട 10 ഓളം വരുന്ന ഗർഭിണികളാണ് ഫൈനൽ മത്സരത്തിൽ പങ്കെടുത്തത്.
ചേർത്തല അഖിലാഞ്ജലി കൺവൻഷൻ സെന്ററിൽ നടന്ന ഫൈനൽ മത്സരം കിൻഡർ ഹോസ്പിറ്റൽസ് ചെയർമാൻ ഡോ.വി.കെ. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. വാശിയേറിയ മത്സരത്തിൽ മാതു കല്യാണി ഒന്നാം സ്ഥാനവും ടി.ജെ. ശ്രീഷ്മ രണ്ടാം സ്ഥാനവും അനു മരിയ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് മന്ത്രി പി. പ്രസാദ് സമ്മാനങ്ങൾ വിതരണം ചെയ്തു.
കിൻഡർ ഹോസ്പിറ്റൽ സിഇഒ രഞ്ജിത്ത് കൃഷ്ണൻ, കിൻഡർ ഹോസ്പിറ്റൽസ് സിഇഒമാരായ ബി. രാജേഷ് കുമാർ, ആന്റോ ട്വിങ്കൾ, അബീഷ്, കിൻഡർ ആറന്മുള ഓപ്പറേഷൻ മാനേജർ സോജോ പി. ദേവരാജ്, കോഡ് ലൈഫ് പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.
ആരോഗ്യ സാംസ്കാരിക സാമൂഹിക രംഗത്തുനിന്നും നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. 200 ഓളം വരുന്ന ന്യൂലി മാരീഡ് കപ്പിൾസിനായി കിൻഡർ ഹോസ്പിറ്റൽസ് ഒരുക്കിയ കാൻഡിൽ ലൈറ്റ് ഡിന്നറും ആൽമരം മ്യൂസിക് ബാൻഡും പരിപാടിക്ക് കൂടുതൽ മിഴിവേകി.

