57 കോ​ടി മു​ട​ക്കി നി​ർ​മി​ച്ച പ​ട​ഹാ​രം പാ​ല​ത്തി​ലേ​ക്കു​ള്ള സ​ർ​വീ​സ് റോ​ഡി​ൽ അ​പ​ക​ട​ക​ര​മാ​യ കു​ഴി​ക​ൾ; പ്ര​തി​ഷേ​ധി​ച്ച് നാ​ട്ടു​കാ​ർ

ച​മ്പ​ക്കു​ളം:  57.83 കോ​ടി രൂ​പ മു​ട​ക്കി നി​ർ​മിച്ച പ​ട​ഹാ​രം പാ​ല​ത്തി​ന്‍റെ വ​ട​ക്കേ​ക്ക​ര​യി​ൽ നി​ർ​മിച്ചി​രി​ക്കു​ന്ന സ​ർ​വീ​സ് റോ​ഡി​ന്‍റെ പ​ണി പൂ​ർ​ത്തി​യാ​ക്കു​ന്നി​ല്ല എ​ന്ന് പ​രാ​തി ഉ​യ​രു​ന്നു. നെ​ടു​മു​ടി പ​ഞ്ചാ​യ​ത്തി​ലെ 10 -ാം വാ​ർ​ഡി​ലൂ​ടെ നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന സ​ർ​വീ​സ്  റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ കു​ഴി​ക​ൾ നി​ല​നി​ല്ക്കു​ന്ന​താ​യാ​ണ് നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ടു​ന്ന​ത്.

മ​തി​മ​ഠം മു​ത​ൽ കൊ​ക്ക​രാ​ക്ക​ൽ ക്ഷേ​ത്രം വ​ഴി പ​ട​ഹാ​രം പാ​ല​ത്തി​ന് സ​മീ​പം എ​ത്തു​ന്ന റോ​ഡാ​ണ് വ​ശ​ങ്ങ​ളി​ൽ കു​ഴി നി​ക​ത്താ​ത്ത​തുമൂ​ലം യാ​ത്ര​ക്കാ​രെ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന​ത്. വീ​തി കു​റ​ഞ്ഞ ഈ ​റോ​ഡി​ന്‍റെ ടാ​ർ ചെ​യ്ത ഭാ​ഗം ക​ഴി​ഞ്ഞാ​ൽ പ​ല സ്ഥ​ല​ത്തും കു​ഴി​യാ​ണ്. മ​റ്റൊ​രു വാ​ഹ​നം വ​രു​ന്ന​തു ക​ണ്ട് വ​ശ​ത്തേ​ക്ക് ഒ​തു​ക്കി​യാ​ൽ കു​ഴി​യി​ൽ വീ​ണ് അ​പ​ക​ടം ഉ​റ​പ്പാ​ണ്.

വ​ശ​ത്തെ കു​ഴി​ക​ളി​ൽ പു​ല്ല് മൂ​ടിക്കി​ട​ക്കു​ന്ന​ത് അ​പ​ക​ടം വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തോ​ടൊ​പ്പം ഇ​ഴ ജെ​ന്തു​ക്ക​ളു​ടെ ഉ​പ​ദ്ര​വ​ത്തി​നും കാ​ര​ണ​മാ​കു​ന്നു. വ​ള​രെ ജ​ന​സാ​ന്ദ്ര​ത ഏ​റി​യ ഈ ​പ്ര​ദേ​ശ​ത്ത് മൂ​ന്ന്  ആ​രാ​ധ​നാ​ല​യ​ങ്ങ​ളാ​ണു​ള്ള​ത്. നി​ര​വ​ധി കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റ് ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് രാ​ത്രി വൈ​കി​യും ഈ ​വ​ഴി​യി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്ന​ത്.

റോ​ഡ് ടാ​ർ ചെ​യ്ത അ​വ​സ​ര​ത്തി​ൽ വ​ശ​ത്തെ കു​ഴി​ക​ൾ മൂ​ടു​ക​യോ ഇ​ന്‍റ​ർലോ​ക്ക് പാ​കു​ക​യോ ചെ​യ്യും എ​ന്നാ​ണ് ക​രാ​റു​കാ​ർ അ​റി​യി​ച്ച​ത്.എ​ന്നാ​ൽ പാ​ലം ഉദ്ഘാ​ട​നം സ​മീ​പി​ച്ചി​രി​ക്കെ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലെ ക​ല്ലു​ക​ളെ​ല്ലാം വെ​ള്ള​പൂ​ശി പ​ണി പൂ​ർ​ത്തി​യാ​ക്കി. കു​ഴി​ക​ൾ മൂ​ടു​ന്ന കാ​ര്യ​ത്തി​ൽ യാ​തെ​രു നി​ർ​ദ്ദേ​ശ​വും ല​ഭി​ച്ചി​ട്ടി​ല്ല എ​ന്നാ​ണ് ക​രാ​റു​കാ​രു​ടെ തൊ​ഴി​ലാ​ളി​ക​ൾ അ​റി​യി​ച്ച​ത്.

സ​ർ​വീസ് റോ​ഡ് പ​ണി പൂ​ർ​ത്തി​യാ​ക്കാ​തെ പാ​ലം ഉ​ദ്ഘാ​ട​നം ന​ട​ത്തി​യാ​ൽ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ അ​റി​യി​ക്കു​ന്ന​ത്.

Related posts

Leave a Comment