പ്രസവിക്കാനായി ഈ അമ്മ ചെയ്തുകൂട്ടിയ സാഹസം അറിഞ്ഞാല്‍ തലയില്‍ കൈവച്ചു പോകും; സാഹസിക യാത്രയുടെ അനുഭവങ്ങള്‍ ആരെയും അമ്പരപ്പിക്കും…

ഒരു കുഞ്ഞിന് ജന്മം നല്‍കുക, ഒരു മാതാവാകുന്ന എന്നത് ഏതു സ്ത്രീയെയും സംബന്ധിച്ച് വലിയ കാര്യം തന്നെയാണ്. മിക്കവാറും ആള്‍ക്കാര്‍ ഇക്കാര്യത്തിനായി കഴിയാവുന്ന എല്ലാ സൗകര്യങ്ങളും മുന്‍കൂറായി സംഘടിപ്പിക്കുകയും ആശുപത്രികളില്‍ വേണമെങ്കില്‍ ഉറക്കമിളച്ച് കാത്തിരിക്കുകയും ചെയ്യും. എന്നാല്‍ വടക്കുകിഴക്കന്‍ മേഖലയായ ലഡാക്കിലെ കുടുംബങ്ങള്‍ക്ക് ഇത്തരമൊരു കാര്യത്തിനായി തൊട്ടടുത്ത ആശുപത്രിയില്‍ എത്താനായി കാല്‍നടയായി സഞ്ചരിക്കേണ്ടി വരുന്നത് 45 മൈലുകളാണ്. നഗരത്തിലെ ലിംഗ്ഷെഡ് ആശുപത്രിയില്‍ പോയി വരാന്‍ അപകടകരമായ സാഹചര്യങ്ങളില്‍ കൂടി ഇവര്‍ സഞ്ചരിക്കുന്നത് പത്തു ദിവസമാണ്.

തണുപ്പു കാലത്ത് മൈനസ് 35 ഡിഗ്രി കൊടും തണുപ്പില്‍ 11,123 അടി ഉയരത്തില്‍ മലമുകളിലെ തണുത്തുറഞ്ഞുപോയ ഛാഡര്‍നദി കൂടി കടന്നു വേണം പോകാന്‍. അങ്ങോട്ടും തിരിച്ചുമുള്ള സകല സാധാന സാമഗ്രികള്‍ക്കുമൊപ്പം തങ്ങളുടെ മക്കളെ കൂടി വഹിച്ചാണ് യാത്ര. രാത്രിയില്‍ പര്‍വ്വത നിരയിലെ ഗുഹകളാണ് അഭയം. പകല്‍ എട്ടു മണിക്കൂറോളം നടപ്പ് തുടരും. ഒരു ഭാഗത്തേക്ക് മാത്രം അഞ്ചു ദിവസം യാത്രനീളും. അത്രയും സമയം തന്നെ മറുവശത്തേക്കും നടക്കണം. ഛാഡര്‍ നദി താണ്ടുന്ന കുടുംബത്തിന്റെയും ദൃശ്യം കൂട്ടുകാര്‍ക്കൊപ്പം 2014 ല്‍ ക്യാമറയില്‍ പകര്‍ത്തിയ ഐസ് ലന്‍ഡുകാരന്‍ ഫോട്ടോഗ്രാഫര്‍ ടിം വോള്‍മറാണ് ഈ അമ്പരപ്പിക്കുന്ന വിവരം ചിത്രം സഹിതം പുറത്തു വിട്ടത്.

ഒരു ദിവസം വളരെ യാദൃശ്ചികമായാണ് വോള്‍മറും സംഘവും കൊച്ചു മകനും നവജാതശിശുവുമായി പോകുന്ന കുടുംബത്തെ മലമുകളില്‍ വെച്ച് കണ്ടു മുട്ടിയത്. ഒരു കുഞ്ഞിന് വേണ്ടിയുള്ള ഒരാളുടെ ഇത്തരത്തിലുള്ള ഒരു സാധാരണ യാത്ര വോള്‍മറെ അമ്പരപ്പിച്ചു. ഒരു കുഞ്ഞ് പിറക്കുന്നതിനായി എത്രമാത്രം സഹായം നല്‍കുന്ന പാശ്ചാത്യരാജ്യങ്ങളിലെ സാഹചര്യവുമായി തട്ടിച്ചു നോക്കുമ്പോള്‍ ആ കൊച്ചു കുട്ടിയെയും നവജാത ശിശുവിനെയും കൊണ്ട് ഇത്രയും തണുപ്പത്ത് അവര്‍ ചെയ്യുന്നത് തന്നെ സംബന്ധിച്ച് അസാധാരണ കാഴ്ചയായിരുന്നുവെന്ന് വോള്‍മര്‍ പറഞ്ഞു.

അതിശക്തമായ ഒഴുക്കുള്ള വലിയ നദിയാണ് സന്‍സ്‌ക്കാര്‍. ഉറഞ്ഞു കിടക്കുന്ന നദിയിലൂടെ ഏതാനും ഇഞ്ചുകള്‍ക്ക് കീഴെ ജലം കിടക്കുന്ന അവസ്ഥയില്‍ വെയ്ക്കുന്ന ഓരോ അടിയും ഭീകരമാണ്. കനത്ത മഞ്ഞുവീണ ഈ ദുര്‍ഘട പാതയിലൂടെ തലസ്ഥാന നഗരമായ ലെഡാക്കിലെ ലിംഗ്ഷെഡ്ഡിലേക്കു ലെയില്‍ നിന്നുള്ള അഞ്ചു ദിവസമെങ്കിലുമെടുക്കുന്ന യാത്ര ഏറെ ദുരിതം നിറഞ്ഞതും. കനത്തമഞ്ഞു വീഴുന്നതും ജലം ഉറഞ്ഞുപോകുന്നതുമായ തണുപ്പ് ആറു മാസത്തോളമാണ് ഇവിടെ അനുഭവിക്കേണ്ടി വരുന്നത്. ലഗേജുകളും വഹിച്ചുള്ള ഇത്തരം അപകടകരമായ യാത്രയ്ക്കിടയില്‍ നദിയില്‍ വീണു മരിച്ചവര്‍ ഏറെയാണ്. എന്തായാലും നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയിലൂടെ ഈ വാര്‍ത്ത പങ്കുവെച്ചു കൊണ്ടിരിക്കുന്നത്.

 

Related posts