അമ്മേ എനിക്കു ലോകത്തെ കാണാന്‍ കൊതിയായി, അമ്മയുടെ ഉദരത്തില്‍ കിടക്കന്ന കുട്ടിയുടെ ചലനം വീഡിയോ വൈറല്‍, ഈ ദൃശ്യങ്ങള്‍ നിങ്ങളെ ഞെട്ടിക്കും, ഉറപ്പ്

ഗര്‍ഭാവസ്ഥയിലുള്ള ശിശുവിന്റെ ഓരോ ചലനങ്ങളും മാതാപിതാക്കളില്‍ ഉളവാക്കുന്ന ആകാംക്ഷ വളരെ വലുതാണ്. എന്നാല്‍ അമ്മയുടെ ഉദരത്തില്‍ കിടക്കുന്ന കുട്ടി ഒരു പരിധിയില്‍ കൂടുതല്‍ ചലനം സൃഷ്ടിച്ചാല്‍ ആകാംക്ഷയല്ല അമ്പരപ്പാണ് ഏവരിലും തോന്നുക. അത്തരമൊരു ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്. അമ്മയുടെ ഉദരത്തിലുള്ള കുട്ടി വലിയ രീതിയില്‍ ചലിക്കുമ്പോള്‍ ഇവരിലുടെ വയറിലുണ്ടാകുന്ന മാറ്റങ്ങളാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. ഈ സ്ത്രീ സ്വയം പകര്‍ത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ പങ്കുവെച്ചതിനെ തുടര്‍ന്ന് പ്രതികരണവുമായി നിരവധിയാളുകള്‍ രംഗത്തെത്തിയിരിക്കുകയാണ്. ചില സിനിമയിലെ രംഗങ്ങളെ അനുകരിക്കുന്നതാണ് ഈ ദൃശ്യങ്ങളെന്നാണ് പലരുടെയും അഭിപ്രായം. എവിടെവച്ചാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല.

Related posts