പ്ര​ധാ​ന​മ​ന്ത്രി മ​ണ്ഡ​ല​ങ്ങ​ൾ; ഫൂൽപുർ മുതൽ വാരാണസി വരെ

ബിജോ മാത്യു
പ്ര​ധാ​ന​മ​ന്ത്രി​മാ​രെ വി​ജ​യി​പ്പി​ച്ച് വി​ഐ​പി​പ​ദ​വി നേ​ടി​യ​ത് 12 മ​ണ്ഡ​ല​ങ്ങ​ളാ​ണ്. ഇ​തി​ൽ ഒ​ന്പ​തും യു​പി​യി​ലാ​ണ്.
ഇ​തി​ൽ​ത്ത​ന്നെ ആ​റെ​ണ്ണം കി​ഴ​ക്ക​ൻ യു​പി​യി​ലാ​ണ്(​പൂ​ർ​വാ​ഞ്ച​ൽ). എ​ന്നി​ട്ടും ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ദ​രി​ദ്ര പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്നാ​യി കി​ഴ​ക്ക​ൻ യു​പി തു​ട​രു​ന്നു. ആ​ദ്യ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​, ലാൽബഹദൂർ ശാസ്ത്രി, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, ചരൺസിംഗ്, വി.പി. സിംഗ്, ചന്ദ്രശേഖർ, എ.ബി. വാജ്പേയി എന്നിവർ മുതൽ ഇ​പ്പോ​ഴ​ത്തെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ വരെ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മ​ണ്ഡ​ല​ങ്ങ​ളി​ൽ​നി​ന്നു വി​ജ​യി​ച്ചിട്ടുണ്ട്.

ഫൂൽ​പു​ർ
​ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു (1952, 1957, 1962)
പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന കാലത്തെ (1952 – 1964) മൂ​ന്നു തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു വി​ജ​യി​ച്ച​ത് കി​ഴ​ക്ക​ൻ യു​പി​യി​ലെ ഫൂൽ​പു​രി​ൽ​നി​ന്നാ​യി​രു​ന്നു. അ​ല​ഹാ​ബാ​ദി​നു സ​മീ​പ​മാ​ണു ഫൂൽ​പു​ർ. 1962ൽ ​പ്ര​മു​ഖ സോ​ഷ്യ​ലി​സ്റ്റ് റാം ​മ​നോ​ഹ​ർ ലോ​ഹ്യ​യെ ആ​ണ് നെ​ഹ്റു പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 64,571 വോ​ട്ടാ​യി​രു​ന്നു ഭൂ​രി​പ​ക്ഷം. നെ​ഹ്റു​വി​ന്‍റെ മ​ര​ണ​ശേ​ഷം ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​രി വി​ജ​യ​ല​ക്ഷ്മി പ​ണ്ഡി​റ്റ് ഫൂൽ​പു​രി​ൽ വി​ജ​യി​ച്ചു.

അ​ല​ാഹാ​ബാ​ദ്
ലാ​ൽ ബ​ഹാ​ദൂ​ർ ശാ​സ്ത്രി (1962)
നെ​ഹ്റു​വി​നു​ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി​യാ​യ ലാ​ൽ ബ​ഹാ​ദൂ​ർ ശാ​സ്ത്രി യു​പി​യി​ലെ അ​ല​ാഹാ​ബാ​ദി​നെ(​ഇ​പ്പോ​ൾ പ്ര​യാ​ഗ് രാ​ജ്)​യാ​ണു പ്ര​തി​നി​ധീ​ക​രി​ച്ചി​രു​ന്ന​ത്. 68,533 വോ​ട്ടാ​യി​രു​ന്നു ഭൂ​രി​പ​ക്ഷം. 1957ലും ​ശാ​സ്ത്രി ഇ​വി​ടെ​നി​ന്നു വി​ജ​യി​ച്ചി​രു​ന്നു. ശാ​സ്ത്രി​യു​ടെ മ​ര​ണ​ശേ​ഷം മ​ക​ൻ ഹ​രി​കൃ​ഷ്ണ ശാ​സ്ത്രി അ​ലാ​ഹാ​ബാ​ദി​നെ പ്ര​തി​നി​ധീ​ക​രി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന വി.​പി. സിം​ഗ്, ബോ​ളി​വു​ഡ് സൂ​പ്പ​ർ​സ്റ്റാ​ർ അ​മി​താ​ഭ് ബ​ച്ച​ൻ, മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വ് മു​ര​ളി​മ​നോ​ഹ​ർ ജോ​ഷി എ​ന്നി​വ​രും പി​ന്നീ​ട് അ​ല​ഹാ​ബാ​ദി​ൽ​നി​ന്നു വി​ജ​യി​ച്ചി​ട്ടു​ണ്ട്.

റാ​യ്ബ​റേ​ലി
​ഇ​ന്ദി​രാ​ഗാ​ന്ധി (1967, 1971)
1952, 1957 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഫി​റോ​സ് ഗാ​ന്ധി റാ​യ്ബ​റേ​ലി​യി​ൽ​നി​ന്നു വി​ജ​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ, 1967ൽ ​ഇ​ന്ദി​രാ​ഗാ​ന്ധി മ​ത്സ​രി​ക്കാ​നെ​ത്തി​യ​തോ​ടെ​യാ​ണു റാ​യ്ബ​റേ​ലി ലോ​ക​ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച​ത്. 1967ൽ 91,713 ​വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ച ഇ​ന്ദി​ര​ാഗാ​ന്ധി 1971ൽ ​ഭൂ​രി​പ​ക്ഷം 1,11,810 ആ​ക്കി ഉ​യ​ർ​ത്തി. രാ​ജ് നാ​രാ​യ​ണ​നെ​യാ​യി​രു​ന്നു തോ​ൽ​പ്പി​ച്ച​ത്. ആ ​തെ​ര​ഞ്ഞെ​ടു​പ്പ് രാ​ജ്നാ​രാ​യ​ണ​ൻ കൊ​ടു​ത്ത കേ​സി​നെ​ത്തു​ട​ർ​ന്ന് അ​സാ​ധു​വാ​ക്കി.

അ​ടി​യ​ന്ത​രാ​വ​സ്ഥാ പ്ര​ഖ്യാ​പ​ന​ത്തി​ലേ​ക്കു ന​യി​ച്ച​താ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പു കേ​സ്. അ​ടി​യ​ന്ത​രാ​വ​സ്ഥ​യ്ക്കു​ശേ​ഷം 1977ൽ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ റാ​യ്ബ​റേ​ലി​യി​ൽ ഇ​ന്ദി​രാ​ഗാ​ന്ധി 55,202 വോ​ട്ടി​നു രാ​ജ് നാ​രാ​യ​ണ​നോ​ടു തോ​റ്റു. ഇ​ന്ത്യ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പു ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അ​ട്ടി​മ​റി​യാ​യി​രു​ന്നു അ​ത്.

മേ​ഡ​ക്
ഇ​ന്ദി​രാ​ഗാ​ന്ധി (1980)
അ​ധി​കാ​ര​ത്തി​ൽ തി​രി​ച്ചെ​ത്തി​യ ഇ​ന്ദി​രാ​ഗാ​ന്ധി റാ​യ്ബ​റേ​ലി​യി​ൽ​നി​ന്നും ആ​ന്ധ്ര​പ്രദേശി​ലെ(​ഇ​പ്പോ​ൾ തെ​ലു​ങ്കാ​ന) മേ​ഡ​ക്കി​ൽ​നി​ന്നും വി​ജ​യി​ച്ചു. 1977ൽ ​ത​ന്നെ കൈ​വി​ട്ട റാ​യ്ബ​റേ​ലി ഇ​ന്ദി​ര ഒ​ഴി​ഞ്ഞു. മേ​ഡ​ക് നി​ല​നി​ർ​ത്തി. എ​സ്. ജ​യ്പാ​ൽ റെ​ഡ്ഡി​യെ​യാ​ണ് ഇ​ന്ദി​രാ​ഗാ​ന്ധി മേ​ഡ​ക്കി​ൽ തോ​ൽ​പ്പി​ച്ച​ത്. 2,19,124 വോ​ട്ടാ​യി​രു​ന്നു ഭൂ​രി​പ​ക്ഷം.

സൂ​റ​ത്ത്
മൊ​റാ​ർ​ജി ദേ​ശാ​യി (1977)
ഇ​ന്ത്യ​യി​ലെ ആ​ദ്യ കോ​ണ്‍​ഗ്ര​സി​ത​ര പ്ര​ധാ​ന​മ​ന്ത്രി പ്ര​തി​നി​ധീ​ക​രി​ച്ച​ത് തെ​ക്ക​ൻ ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തി​നെ​യാ​യി​രു​ന്നു. 1957 മു​ത​ൽ അ​ഞ്ചു ത​വ​ണ സൂ​റ​ത്തി​ൽ വി​ജ​യി​ച്ച ദേ​ശാ​യി​ക്ക് ഏ​റ്റ​വും കു​റ​ഞ്ഞ ഭൂ​രി​പ​ക്ഷം 1977ലാ​യി​രു​ന്നു എ​ന്ന​താ​ണു ശ്ര​ദ്ധേ​യം. കോ​ണ്‍​ഗ്ര​സി​ലെ ജ​സ്വ​ന്ത്സിം​ഗ് ചൗ​ഹാ​നെ 21,460 വോ​ട്ടി​നാ​ണു ദേ​ശാ​യി പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ബാ​ഗ്പ​ത്
ച​ര​ണ്‍ സിം​ഗ് (1977)
മൊ​റാ​ർ​ജി​യെ അ​ട്ടി​മ​റി​ച്ച് കോ​ണ്‍​ഗ്ര​സ് പി​ന്തു​ണ​യോ​ടെ പ്ര​ധാ​ന​മ​ന്ത്രി​യാ​യ ച​ര​ണ്‍ സിം​ഗ് ബാ​ഗ്പ​തി​ൽ​നി​ന്നു​ള്ള എം​പി​യാ​യി​രു​ന്നു. 1,21,538 വോ​ട്ടി​നാ​യി​രു​ന്നു ബാ​ഗ്പ​തി​ലെ ക​ന്നി​യ​ങ്ക​ത്തി​ൽ ച​ര​ണ്‍ സിം​ഗ് വി​ജ​യി​ച്ച​ത്. 1980ലും 1984​ലും ച​ര​ണ്‍ സിം​ഗ് വി​ജ​യ​മാ​വ​ർ​ത്തി​ച്ചു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൻ അ​ജി​ത് സിം​ഗ് ആ​റു ത​വ​ണ ബാ​ഗ്പ​തി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ലോ​ക്സ​ഭ​യി​ലെ​ത്തി.

അ​മേ​ത്തി
രാ​ജീ​വ്ഗാ​ന്ധി (1984)
ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ മ​ര​ണ​ശേ​ഷം ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​മേ​ത്തി മ​ണ്ഡ​ല​ത്തി​ൽ വി​ജ​യി​ച്ചാ​ണു രാ​ജീ​വ്ഗാ​ന്ധി പ്ര​ധാ​ന​മ​ന്ത്രി​യാ​യ​ത്. സ​ഹോ​ദ​ര​ൻ സ​ഞ്ജ​യ് ഗാ​ന്ധി​യു​ടെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് അ​മേ​ത്തി​യി​ൽ 1981ൽ ​ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​ജീ​വ്ഗാ​ന്ധി വി​ജ​യി​ച്ചി​രു​ന്നു.

1984ൽ സഞ്ജയിന്‍റെ വിധവ ​മേ​ന​ക​ഗാ​ന്ധി​യെ 3,14,878 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണു രാ​ജീ​വ്ഗാ​ന്ധി പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. പോ​ൾ ചെ​യ്ത വോ​ട്ടി​ൽ 83.67 ശ​ത​മാ​നം രാ​ജീ​വ്ഗാ​ന്ധി നേ​ടി. സോ​ണി​യാ​ഗാ​ന്ധി​യും (1999) രാ​ഹു​ൽ​ഗാ​ന്ധി​യും(2004, 2009, 2014) അ​മേ​ത്തി​യു​ടെ പ്ര​തി​നി​ധി​ക​ളാ​യി ലോ​ക്സ​ഭ​യി​ലെ​ത്തി.

ഫ​ത്തേ​പ്പു​ർ
വി.​പി. സിം​ഗ് (1989)
രാ​ജീ​വ്ഗാ​ന്ധി​യെ അ​ധി​കാ​ര​ത്തി​ൽ​നി​ന്നു പു​റ​ത്താ​ക്കി പ്ര​ധാ​ന​മ​ന്ത്രി​യാ​യ വി​ശ്വ​നാ​ഥ് പ്ര​താ​പ് സിം​ഗി​ന്‍റെ മ​ണ്ഡ​ലം യു​പി​യി​ലെ ഫ​ത്തേ​പ്പു​ർ ആ​യി​രു​ന്നു. സി​റ്റിം​ഗ് എം​പി​യും മു​ൻ പ്ര​ധാ​ന​മ​ന്ത്രി ലാ​ൽ ബ​ഹാ​ദൂ​ർ ശാ​സ്ത്രി​യു​ടെ മ​ക​നു​മാ​യ ഹ​രി​കൃ​ഷ്ണ ശാ​സ്ത്രി​യെ ആ​യി​രു​ന്നു വി.​പി. സിം​ഗ് തോ​ൽ​പ്പി​ച്ച​ത്. 1,21,556 ആ​യി​രു​ന്നു ഭൂ​രി​പ​ക്ഷം.

ബ​ല്ലി​യ
ച​ന്ദ്ര​ശേ​ഖ​ർ (1989)
യു​പി​യി​ലെ ഏ​റ്റ​വും കി​ഴ​ക്കേ​യ​റ്റ​ത്തെ മ​ണ്ഡ​ല​മാ​യ ബ​ല്ലി​യ​യി​ൽ​നി​ന്നാ​യി​രു​ന്നു ച​ന്ദ്ര​ശേ​ഖ​ർ വി​ജ​യി​ച്ച​ത്. എ​ട്ടു ത​വ​ണ​യാ​ണു ച​ന്ദ്ര​ശേ​ഖ​ർ ബ​ല്ലി​യ​യി​ൽ​നി​ന്നു വി​ജ​യി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണ​ശേ​ഷം മ​ക​ൻ നീ​ര​ജ് ശേ​ഖ​ർ ര​ണ്ടു ത​വ​ണ ബ​ല്ലി​യ​യു​ടെ പ്ര​തി​നി​ധി​യാ​യി.

ന​ന്ദ്യാ​ൽ
​പി.​വി. ന​ര​സിം​ഹ റാ​വു (1991)
രാ​ജീ​വ്ഗാ​ന്ധി​യു​ടെ മ​ര​ണ​ശേ​ഷം അ​പ്ര​തീ​ക്ഷി​ത​മാ​യി പ്ര​ധാ​ന​മ​ന്ത്രി​യാ​യ ന​ര​സിം​ഹ റാ​വു ആ​ന്ധ്ര​യി​ലെ ന​ന്ദ്യാ​ലി​ൽ​നി​ന്ന് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണു വി​ജ​യി​ച്ച​ത്. 5,80,297 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മാ​യി​രു​ന്നു റാ​വു നേ​ടി​യ​ത്. ആ​ന്ധ്ര​ക്കാ​ര​നാ​യ പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രേ ടി​ഡി​പി മ​ത്സ​രി​ച്ചി​ല്ല. ബി​ജെ​പി​യി​ലെ ബം​ഗാ​രു ല​ക്ഷ്മ​ണ്‍ ആ​യി​രു​ന്നു റാ​വു​വി​ന്‍റെ പ്ര​ധാ​ന എ​തി​രാ​ളി. റാ​വു 6,26,241 (89.48 ശ​ത​മാ​നം) വോ​ട്ട് നേ​ടി​യ​പ്പോ​ൾ ല​ക്ഷ്മ​ണി​നു കി​ട്ടി​യ​ത് വെ​റും 45,944 വോ​ട്ട് മാ​ത്രം.

ല​ക്നോ
​എ.​ബി. വാ​ജ്പേ​യി (1996, 1998, 1999)
ആ​റു വ്യ​ത്യ​സ്ത മ​ണ്ഡ​ല​ങ്ങ​ളി​ൽ​നി​ന്നു ലോ​ക്സ​ഭ​യി​ലെ​ത്തി റി​ക്കാ​ർ​ഡി​ട്ട വാ​ജ്പേ​യി പ്ര​ധാ​ന​മ​ന്ത്രി​യാ​യ മൂ​ന്നു ത​വ​ണ​യും പ്ര​തി​നി​ധീ​ക​രി​ച്ച​ത് ല​ക്നോ മ​ണ്ഡ​ല​ത്തെ​യാ​യി​രു​ന്നു. തു​ട​ർ​ച്ച​യാ​യി അ​ഞ്ചു ത​വ​ണ​യാ​ണു വാ​ജ്പേ​യി യു​പി​യു​ടെ ത​ല​സ്ഥാ​ന​ന​ഗ​ര​ത്തി​ന്‍റെ പ്ര​തി​നി​ധി​യാ​യ​ത്. 1996ൽ ​ഗു​ജ​റാ​ത്തി​ലെ ഗാ​ന്ധി​ന​ഗ​റി​ൽ​നി​ന്നു കൂടി വി​ജ​യി​ച്ച വാ​ജ്പേ​യി ല​ക്നോ നി​ല​നി​ർ​ത്തി.

വാ​രാണ​സി
​ന​രേ​ന്ദ്ര മോ​ദി (2014)
ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ക്ഷേ​ത്ര​ന​ഗ​ര​മാ​യ വാ​രാ​ണ​സി​യി​ലും ഗു​ജ​റാ​ത്തി​ലെ വ​ഡോ​ദ​ര​യി​ലു​മാ​യി​രു​ന്നു ന​രേ​ന്ദ്ര മോ​ദി മ​ത്സ​രി​ച്ച​ത്. മോ​ദി​പ്ര​ഭാ​വ​ത്തി​ലാ​യി​രു​ന്നു യു​പി​യി​ലെ 73 സീ​റ്റു​ക​ൾ ബി​ജെ​പി കൈ​യ​ട​ക്കി​യ​ത്. 3,71,784 ആ​യി​രു​ന്നു വാ​രാ​ണ​സി മോ​ദി​ക്കു ന​ല്കി​യ ഭൂ​രി​പ​ക്ഷം. എ​എ​പി​യി​ലെ അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ ആ​യി​രു​ന്നു ര​ണ്ടാ​മ​തെ​ത്തി​യ​ത്. 5,81,022 വോ​ട്ടാ​യി​രു​ന്നു(56.37 ശ​ത​മാ​നം) മോ​ദി​യു​ടെ പേ​രി​ൽ കു​റി​ക്ക​പ്പെ​ട്ട​ത്.

വ​ഡോ​ദ​ര​യി​ൽ 5,70,128 വോ​ട്ടാ​യി​രു​ന്നു മോ​ദി​യു​ടെ ഭൂ​രി​പ​ക്ഷം. 8,45,464 വോ​ട്ടും(72.74 ശ​ത​മാ​നം) മോ​ദി നേ​ടി. കോ​ണ്‍​ഗ്ര​സി​ലെ മ​ധു​സൂ​ദ​ൻ മി​സ്ത്രി​യാ​യി​രു​ന്നു പ്ര​ധാ​ന എ​തി​രാ​ളി. വ​ന്പ​ൻ ഭൂ​രി​പ​ക്ഷം നേ​ടി​യി​ട്ടും സ്വ​ന്തം സം​സ്ഥാ​ന​ത്തെ വ​ഡോ​ദ​ര ഉ​പേ​ക്ഷി​ച്ച് മോ​ദി വാ​രാ​ണ​സി നി​ല​നി​ർ​ത്തി.

Related posts