ബ​സ് ജീ​വ​ന​ക്കാ​രു​ടെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ: യാ​ത്ര​ക്കാ​രി​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി

നെ​ടു​ങ്ക​ണ്ടം: ജീ​വ​ന​ക്കാ​രു​ടെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ബ​സ് യാ​ത്ര​ക്കാ​രി​ക്ക് പു​തുജീ​വ​ൻ. യാ​ത്ര​യ്ക്കി​ടെ ദേ​ഹാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യ സ്ത്രീ​യെ ത​ക്ക സ​മ​യ​ത്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​തി​നാ​ൽ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി. മൂ​ന്നാ​ർ-​കു​മ​ളി റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന അ​ൽ​ഫോ​ൻ​സാ ബ​സി​ലെ ജീ​വ​ന​ക്കാ​രാ​യ അ​ജോ ജോ​സ​ഫ് (26), എ​സ്. വി​ഷ്‌​ണു (26) എ​ന്നി​വ​രു​ടെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെയാണ് യാ​ത്ര​ക്കാ​രി​യു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച​ത്.

മൂ​ന്നാ​റി​ൽ​നി​ന്ന് ബ​സി​ൽ ക​യ​റി​യ തൂ​ക്കു​പാ​ലം സ്വ​ദേ​ശി​നി​യാ​യ സ്ത്രീ​ക്ക് ക​ള്ളി​പ്പാ​റ​യ്ക്ക് സ​മീ​പ​മെ​ത്തി​യ​പ്പോ​ൾ ബോ​ധ​ക്ഷ​യം ഉ​ണ്ടാ​യി. ഉ​ട​ൻ​ത​ന്നെ ജീ​വ​ന​ക്കാ​ർ ഉ​ടു​മ്പ​ൻ​ചോ​ല കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഡോ​ക്ട​ർ ഉ​ണ്ടാ​യി​രു​ന്നി​ല്ല. പി​ന്നീ​ട് മ​റ്റൊ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് വീ​ട്ട​മ്മ​യെ ക​ല്ലാ​റി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. സ​ഹ​യാ​ത്രി​ക​യാ​യ മ​റ്റൊ​രാ​ളും സ​ഹാ​യ​ത്തി​നെ​ത്തി.

നെ​ടു​ങ്ക​ണ്ടം ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്ന് ഓ​ട്ടോ​റി​ക്ഷ​യി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ബ​സി​ലെ സ്ഥി​രം യാ​ത്ര​ക്കാ​രാ​യ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രെ മു​ൻ​കൂ​ട്ടി വി​വ​ര​മ​റി​യി​ച്ചി​രു​ന്ന​തി​നാ​ൽ ആ​ശു​പ​ത്രി​യി​ൽ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ന​ട​ത്തി​യി​രു​ന്നു.ര​ക്ത​ത്തി​ലെ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വ് അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ൽ താ​ഴ്ന്നി​രു​ന്ന വീ​ട്ട​മ്മ ഒ​രു ദി​വ​സ​ത്തെ ചി​കി​ത്സ​യ്ക്കു​ശേ​ഷ​മാ​ണ് ആ​ശു​പ​ത്രി വി​ട്ട​ത്.

Related posts

Leave a Comment