കാ​ഴ്ച​പ​രി​മി​ത​നാ​യ വി​ദ്യാ​ർ​ഥി​യെ കൈ​വി​ല​ങ്ങ​ണി​യി​ച്ചെ​ന്ന കേ​സ് : ആ​രോ​പ​ണം തെ​ളി​യി​ക്കാ​നാ​യി​ല്ലെ​ന്ന്; കേ​സ് തീ​ർ​പ്പാ​ക്കി ക​മ്മീ​ഷ​ൻ

കോ​ഴി​ക്കോ​ട്: മ​ല​ബാ​റി​ലെ പ്ല​സ് വ​ൺ സീ​റ്റ് അ​പ​ര്യാ​പ്ത​ത​യ്ക്കെ​തി​രേ 2023 ജൂ​ൺ 25 ന് ​കൊ​യി​ലാ​ണ്ടി​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത കാ​ഴ്ച​പ​രി​മി​ത​നാ​യ വി​ദ്യാ​ർ​ഥി​യെ കൈ​വി​ല​ങ്ങ് അ​ണി​യി​ച്ച് പൊ​തു​ജ​ന​മ​ധ്യ​ത്തി​ൽ അ​പ​മാ​നി​ച്ചെ​ന്ന പ​രാ​തി​യി​ൽ ആ​രോ​പ​ണം തെ​ളി​യി​ക്കാ​നാ​യി​ല്ലെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.

പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് മ​നഃ​പൂ​ർ​വ​മാ​യ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​നം ന​ട​ന്ന​താ​യി ക​മ്മീ​ഷ​ന്‍റെ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന് ക​മ്മീ​ഷ​ൻ ജു​ഡീ​ഷ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​നെ​തി​രേ ആ​ക്ഷേ​പം സ​മ​ർ​പ്പി​ക്കാ​ൻ പ​രാ​തി​ക്കാ​ര​ന് അ​വ​സ​രം ന​ൽ​കി​യെ​ങ്കി​ലും ആ​ക്ഷേ​പം സ​മ​ർ​പ്പി​ക്കു​ക​യോ സി​റ്റിം​ഗി​ൽ ഹാ​ജ​രാ​വു​ക​യോ ചെ​യ്യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ക​മ്മീ​ഷ​ൻ കേ​സ് തീ​ർ​പ്പാ​ക്കി. തി​ക്കോ​ടി സ്വ​ദേ​ശി ഹ​സ്വീ​ഹ് മു​ഹ​മ്മ​ദി​ന്‍റെ പ​രാ​തി​യാ​ണ് ത​ള്ളി​യ​ത്.

കോ​ഴി​ക്കോ​ട് റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ക​മ്മീ​ഷ​നി​ൽ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ ആ​രോ​പ​ണ​ങ്ങ​ൾ നി​ഷേ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഐ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മീ​ഷ​ന്‍റെ അ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തെ ജു​ഡീ​ഷ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് അ​ന്വേ​ഷ​ണ​ത്തി​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു.

2023 ൽ ​ന​ട​ന്ന ഡോ. ​വ​ന്ദ​ന വ​ധ​ക്കേ​സി​നെ തു​ട​ർ​ന്ന് അ​ക്ര​മാ​സ​ക്ത​രാ​കാ​ൻ സാ​ധ്യ​ത​യു​ള്ള പ്ര​തി​ക​ളു​ടെ വൈ​ദ്യ​പ​രി​ശോ​ധ​ന സ​മ​യ​ത്ത് മ​തി​യാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ നി​ർ​ബ​ന്ധ​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​രാ​തി​ക്കാ​ര​നെ കൈ​വി​ല​ങ്ങ് അ​ണി​യി​ച്ച​തെ​ന്ന് കൊ​യി​ലാ​ണ്ടി എ​സ്ഐ​യാ​യി​രു​ന്ന അ​നീ​ഷ് ക​മ്മീ​ഷ​ന്‍റെ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മൊ​ഴി ന​ൽ​കി. കൈ​വി​ല​ങ്ങ് അ​ണി​യി​ച്ച​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ പോ​ലീ​സ് പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടി​ല്ല.

പ​രാ​തി​ക്കാ​ര​ൻ കാ​ഴ്ച​പ​രി​മി​ത​നാ​ണെ​ന്ന മെ​ഡി​ക്ക​ൽ തെ​ളി​വ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ചി​ട്ടി​ല്ല. പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും ദേ​ഹോ​പ​ദ്ര​വ​മു​ണ്ടാ​യെ​ന്ന് പ​രാ​തി​ക്കാ​ര​ൻ ആ​രോ​പി​ച്ചി​ട്ടി​ല്ല. കൊ​യി​ലാ​ണ്ടി പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത 625/23 ന​മ്പ​ർ കേ​സി​ൽ പ്ര​തി​ക​ൾ കോ​ട​തി​യി​ൽ പി​ഴ അ​ട​ച്ചി​ട്ടു​ണ്ട്.

പ​രാ​തി​ക്കാ​ര​നെ പൊ​തു​ജ​ന​മ​ധ്യ​ത്തി​ൽ അ​പ​മാ​നി​ക്കാ​ൻ എ​തി​ർ​ക​ക്ഷി​ക​ൾ മ​നഃ​പൂ​ർ​വം ശ്ര​മി​ച്ചെ​ന്ന ആ​രോ​പ​ണം തെ​ളി​യി​ക്കാ​നാ​യി​ല്ല. പ​രാ​തി​ക്കാ​ര​ന്‍റെ തു​ട​ർ​ച്ച​യാ​യ അ​സാ​ന്നി​ധ്യം കാ​ര​ണം ക​മ്മീ​ഷ​ന് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നാ​യി​ല്ലെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

Related posts

Leave a Comment