മേൽവിലാസം തെറ്റി, മൃതദേഹവും മാറി! കോവിഡ്‌ രോ​ഗി​യു​ടെ മൃ​ത​ദേ​ഹം മേ​ൽ​വി​ലാ​സം മാ​റി സം​സ്ക​രി​ക്കാ​ൻ കൊ​ണ്ടു​പോ​യ​ത് വി​വാ​ദ​ത്തി​ൽ…

കോ​ഴ​ഞ്ചേ​രി: കോ​വി​ഡ് രോ​ഗി​യു​ടെ മൃ​ത​ദേ​ഹം മേ​ൽ​വി​ലാ​സം മാ​റി സം​സ്ക​രി​ക്കാ​ൻ കൊ​ണ്ടു​പോ​യ​ത് വി​വാ​ദ​ത്തി​ൽ.

കോ​ഴ​ഞ്ചേ​രി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി കോ​വി​ഡ് വാ​ർ​ഡി​ലെ രോ​ഗി​യാ​യി​രു​ന്ന കോ​ന്നി കു​റ്റി​ക്കാ​ട്ടി​ൽ ചി​ന്ന​മ്മ ദാ​നി​യേ (81 ) ലി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് മേ​ൽ​വി​ലാ​സം തെ​റ്റി എ​ഴു​മ​റ്റൂ​ർ – ചാ​ലാ​പ്പ​ള്ളി​യി​ലേ​ക്ക് സം​സ്ക​രി​ക്കാ​ൻ എത്തിച്ചത്. ചാ​ലാ​പ്പ​ള്ളി തെ​യ്‌വേലി​ൽ പു​രു​ഷോ​ത്ത​മ​ൻ (82) കോ​വി​ഡ് ബാ​ധി​ച്ച് ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​ന് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചി​രു​ന്നു. ‌

ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് സം​സ്കാ​ര​വും ക്ര​മീ​ക​രി​ച്ചി​രു​ന്നു. ചി​ന്ന​മ്മ ദാ​നി​യേ​ലി​ന്‍റെ മൃ​ത​ദേ​ഹം ചാ​ലാ​പ്പ​ള്ളി​യി​ലു​ള്ള പു​രു​ഷോ​ത്ത​മ​ന്‍റെ വീ​ട്ടു​പ​ടി​ക്ക​ൽ എ​ത്തി​ച്ച​പ്പോ​ൾ അ​വി​ടെ കാ​ത്തു​നി​ന്നി​രു​ന്ന എ​ഴു​മ​റ്റൂ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​ക്കാ​ണ് അ​ബ​ദ്ധം ആ​ദ്യം മ​ന​സി​ലാ​യ​ത്. തു​ട​ർ​ന്ന് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് വിവരം കൈമാറി.

ചാലാപ്പള്ളിയിലെത്തിച്ച മൃ​ത​ദേ​ഹം ആം​ബു​ല​ൻ​സി​ൽ കോ​ന്നി​യി​ലേ​ക്ക​യ​യ്ക്കു​ക​യും മ​റ്റൊ​രു ആം​ബു​ല​ൻ​സി​ൽ പു​രു​ഷോ​ത്ത​മ​ന്‍റെ മൃ​ത​ദേ​ഹം കൊ​ണ്ടു​വ​രി​ക​യും ചെ​യ്തു.‌

കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ഉ​ള്ള​തി​നാ​ലാ​ണ് ആം​ബു​ല​ൻ​സി​ൽ നി​ന്നും ഇ​റ​ക്കു​ ന്ന​തി​ന് മു​ന്പ് മൃ​ത​ദേ​ഹം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പ​രി​ശോ​ധി​ച്ച​ത്.

ആം​ബു​ല​ൻ​സ് ഡ്രൈ​വ​റു​ടെ മൊ​ബൈ​ലി​ൽ വാ​ട്സ് ആ​പ്പ് സ​ന്ദേ​ശ​മാ​യി​ട്ടാ​ണ് മേ​ൽ​വി​ലാ​സം ന​ൽ​കി​യ​തെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​നാ​ണ് പു​രു​ഷോ​ത്ത​മ​ൻ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 30നാ​ണ് ചി​ന്ന​മ്മ ദാ​നി​യേ​ൽ മ​രി​ച്ച​ത്. ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹം ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലാ​യി​രു​ന്നു. ‌

ര​ണ്ടി​ന് ചാ​ലാ​പ്പ​ള്ളി​യി​ൽ സം​സ്കാ​രം തീ​രു​മാ​നി​ച്ചി​രു​ന്ന​തി​നാ​ൽ പു​രു​ഷോ​ത്ത​മ​ന്‍റെ മൃ​ത​ദേ​ഹം ന​ൽ​കി​യ​ശേ​ഷം കോ​ന്നി​യി​ലേ​ക്ക് പോകാനുള്ള ക്രമ ീകരണം ചെയ്തിരുന്നതെന്ന് ജില്ലാ ആ​ശു​പ​ത്രി​യി​ലെ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ഓ​ഫീ​സ​ർ പ​റ​ഞ്ഞു. ‌

ആം​ബു​ല​ൻ​സു​ക​ളു​ടെ ക്ഷാമ​വും പി​ശ​കു​പ​റ്റാ​ൻ കാ​ര​ണ​മാ​യെ​ന്നും പ്രോ​ട്ടോ​ക്കോ​ൾ ഓ​ഫീ​സ​ർ പ​റ​ഞ്ഞു.

ആ​ശു​പ​ത്രി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മൂ​ന്ന് ആം​ബു​ല​ൻ​സു​ക​ളും ത​ക​രാ​റി​ലാ​ണ്. ‌ നിശ്ചയിച്ചിരുന്നതിലും രണ്ടു മണിക്കൂർ വൈകിയാണ് പുരുഷോത്തമന്‍റെ മൃതദേഹം സംസ്കരിച്ചത്.

Related posts

Leave a Comment