കോടികൾ മുടക്കി പി​ഡ​ബ്ല്യു​ഡി നിർമിച്ച കോംപ്ലക്സ്  അടഞ്ഞുകിടക്കുന്നു; സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ​യും മ​ദ്യ​പാ​നി​ക​ളു​ടെ​യും താവളമായി കോംപ്ലക്സ്

കോ​ത​മം​ഗ​ലം: നേ​ര്യ​മം​ഗ​ല​ത്ത് കോ​ടി​ക​ൾ മു​ട​ക്കി നി​ർ​മി​ച്ച പി​ഡ​ബ്ല്യു​ഡി കോം​പ്ല​ക്സ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​തെ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ​യും മ​ദ്യ​പാ​നി​ക​ളു​ടെ​യും താ​വ​ള​മാ​കു​ന്നു. സം​സ്ഥാ​ന​ത്തെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ലെ എ​ൻ​ജി​നീ​യ​ർ​മാ​ർ​ക്കും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം ഉ​ൾ​പ്പെ​ടെ ല​ക്ഷ്യ​മി​ട്ടാ​ണ് ബൃ​ഹ​ത് മ​ന്ദി​രം നി​ർ​മി​ച്ചി​ട്ടു​ള്ള​ത്.

നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച് വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​തെ കി​ട​ക്കു​ന്ന​തി​നാ​ൽ മ​ദ്യ​പാ​നി​ക​ൾ​ക്കും സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ​ക്കും ത​ന്പ​ടി​ക്കാ​ൻ പ​റ്റി​യ താ​വ​ള​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ചു​റ്റു​മ​തി​ലും ഗേ​റ്റും സ്ഥാ​പി​ച്ച് കോ​ന്പൗ​ണ്ട് സു​ര​ക്ഷി​ത​മാ​ക്കി​യി​രു​ന്നു. ഇ​പ്പോ​ൾ ഗേ​റ്റു​പോ​ലും തു​റ​ന്നു​കി​ട​ക്കു​ന്ന​താ​ണ് സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ​ക്ക് നേ​ട്ട​മാ​യ​ത്. ദീ​ർ​ഘ​വീ​ഷ​ണ​ത്തോ​ടെ എ​ല്ലാ​വി​ധ സൗ​ക​ര്യ​ങ്ങ​ളോടുകൂടി ത​യാ​റാ​ക്കി​യ പ​ദ്ധ​തി​യാ​ണ് നേ​ര്യ​മം​ഗ​ലം പി​ഡ​ബ്ല്യു​ഡി കോം​പ്ല​ക്സ്.

ആ​ദ്യ​ഘ​ട്ട നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​നം ഉ​ദേ​ശി​ച്ച രീ​തി​യി​ൽ പു​രോ​ഗ​മി​ച്ചു. മൂ​ന്ന് വ​ർ​ഷം മു​ന്പ് ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി. പി​ന്നീ​ടും ഫ​ണ്ട് അ​നു​വ​ദി​ക്ക​ലും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ന്നി​രു​ന്നു. പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം എ​ത്ര​യും വേ​ഗം ലഭ്യമാ​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​വുമുണ്ടായെങ്കിലും കെ​ട്ടി​ട​ങ്ങ​ൾ ഇ​പ്പോ​ഴും നോ​ക്കു​കു​ത്തി​യാ​യി നി​ൽ​ക്കു​ക​യാ​ണ്.

Related posts