ജോ​സ​ഫൈ​ന്‍റെ രാ​ജി​യി​ൽ പ്ര​തി​ക​രി​ക്കാ​നില്ല;താ​ൻ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള​ല്ല മാ​ധ്യ​മ​ങ്ങ​ൾ ന​ൽ​കി​യ​തെ​ന്ന് റ​ഹീം


തി​രു​വ​ന​ന്ത​പു​രം: വ​നി​ത ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ സ്ഥാ​ന​ത്തു​നി​ന്ന് എം.​സി. ജോ​സ​ഫൈ​ന്‍ രാ​ജി​വ​ച്ച​തി​ൽ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്ന് ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ.​എ. റ​ഹീം.

ജോ​സ​ഫൈ​ൻ രാ​ജി​വ​യ്ക്കേ​ണ്ട​തി​ല്ലെ​ന്നാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സ​ത്തെ റ​ഹീ​മി​ന്‍റെ പ്ര​തി​ക​ര​ണം. താ​ൻ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള​ല്ല മാ​ധ്യ​മ​ങ്ങ​ൾ ന​ൽ​കി​യ​തെ​ന്ന് റ​ഹീം പ​റ​ഞ്ഞു.

ജോ​സ​ഫൈ​ന്‍റെ മോ​ശം പെ​രു​മാ​റ്റ​ത്തി​നെ​തി​രെ വ​ലി​യ വി​വാ​ദം ഉ​യ​ര്‍​ന്ന​പ്പോ​ൾ അ​വ​ര്‍​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് ആ​ദ്യം എ​ത്തി​യ​ത് ഡി​വൈ​എ​ഫ്ഐ ആ​യി​രു​ന്നു.

വി​വാ​ദ പ​രാ​മ​ര്‍​ശ​ത്തി​ൽ ജോ​സ​ഫൈ​ൻ ഖേ​ദം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​തോ​ടെ ആ ​വി​വാ​ദം അ​വ​സാ​നി​ച്ചെ​ന്നും ആ​യി​രു​ന്നു റ​ഹീം പ​റ​ഞ്ഞ​ത്.

Related posts

Leave a Comment