രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ജീ​വി​തം സി​നി​മ​യാ​കു​ന്നു; അ​ണി​യ​റയി​ലൊ​രു​ങ്ങു​ന്ന​ത് “മൈ ​നെ​യിം ഈ​സ് രാ​ഗ’

മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ​സിം​ഗി​ന്‍റെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​യൊ​രു​ങ്ങി​യ ദ് ​ആ​ക്സി​ഡ​ന്‍റ​ൽ പ്രൈം ​മി​നി​സ്റ്റ​റി​നു ശേ​ഷം രാ​ഷ്ട്രി​യം പ്ര​മേ​യ​മാ​യി മ​റ്റൊ​രു സി​നി​മ​യൊ​രു​ങ്ങു​ന്നു. “മൈ ​നെ​യിം ഈ​സ് രാ​ഗാ’ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്രം രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ജീ​വി​ത​മാ​ണ് പ​റ​യു​ന്ന​ത്.

രൂ​പേ​ഷ് പോ​ളാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ചി​ത്ര​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി​യാ​യി വേ​ഷ​മി​ടു​ന്ന​ത് അ​ശ്വി​നി കു​മാ​ർ ആ​ണ്. രാ​ജു ഖേ​റാ​ണ് ചി​ത്ര​ത്തി​ൽ മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യ് ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും. ഇ​ന്ദി​രാ ഗാ​ന്ധി, രാ​ജീ​വ് ഗാ​ന്ധി, സോ​ണി​യ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി എ​ന്നി​വ​രും ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തും. ഹി​മ​ന്ത ക​പാ​ഡി​യാ​ണ് ചി​ത്ര​ത്തി​ൽ ന​രേ​ന്ദ്ര മോ​ദി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

Related posts